Thursday, October 21, 2010

സൗഹാര്‍ദ്ദവും സഹിഷ്ണുതയും തകര്‍ക്കുന്നവരെ ചെറുക്കാന്‍ വിശ്വാസികള്‍ ഒന്നിക്കുക : പി.എം.എ ഗഫൂര്‍

ദോഹ: കേരളത്തിലെ സൗഹാര്‍ദ്ദത്തിന്റെയും സഹിഷ്ണുതയുടെയും അന്തരീക്ഷം തകര്‍ക്കാനുളള ശ്രമങ്ങളെ ചെറുത്തു തോല്‍പ്പിക്കാന്‍ മതവിശ്വാസികളുടെ കൂട്ടായ്മ രൂപപ്പെടണമെന്ന് യുവ എഴുത്തുകാരന്‍ പി.എം.എ ഗഫൂര്‍ പ്രസ്താവിച്ചു. ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹീ സെന്റര്‍ മദീന ഖലീഫ ഏരിയ ഖലീഫ സെന്ററിലെ സ്‌കൂളില്‍ സംഘടിപ്പിച്ച സ്‌നേഹവിരുന്നില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

വിവിധ മതവിശ്വാസികള്‍ പരസ്പരസ്‌നേഹത്തോടെയും ആദരവോടെയും കഴിയുന്ന പാരമ്പര്യമാണ് കേരളത്തിന്‍േറത്. എന്നാല്‍ സമീപകാലത്ത് നന്‍മയുടെ ഈ പാരമ്പര്യത്തിന് കരിനിഴല്‍ വീഴ്ത്തുവാനുളള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ഇത്തരം നീക്കങ്ങളെ തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്തണം. ഒരേ പിതാവിന്റെയും മാതാവിന്റെയും മക്കളാണ് മാനവരാശി മുഴുവനുമെന്ന തിരിച്ചറിവ് പരസ്പരം അടുപ്പിക്കാന്‍ സഹായിക്കും.

നിച്ച് ഓഫ് ട്രൂത്ത് ഖത്തര്‍ ഡയറക്‌റര്‍ മുനീര്‍ മങ്കട, ഇസ്‌ലാഹീ സെന്റര്‍ ജനറല്‍ സെക്രട്ടറി അബ്ദുള്‍ ലത്തീഫ് നല്ലളം എന്നിവര്‍ പ്രസംഗിച്ചു.

1 comment:

Unknown said...

കേരളത്തിലെ സൗഹാര്‍ദ്ദത്തിന്റെയും സഹിഷ്ണുതയുടെയും അന്തരീക്ഷം തകര്‍ക്കാനുളള ശ്രമങ്ങളെ ചെറുത്തു തോല്‍പ്പിക്കാന്‍ മതവിശ്വാസികളുടെ കൂട്ടായ്മ രൂപപ്പെടണമെന്ന് യുവ എഴുത്തുകാരന്‍ പി.എം.എ ഗഫൂര്‍ പ്രസ്താവിച്ചു. ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹീ സെന്റര്‍ മദീന ഖലീഫ ഏരിയ ഖലീഫ സെന്ററിലെ സ്‌കൂളില്‍ സംഘടിപ്പിച്ച സ്‌നേഹവിരുന്നില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.