Friday, December 10, 2010

2022 ലെ ലോകകപ്പ് : അടുത്ത വര്‍ഷമാദ്യത്തില്‍ 200 പദ്ധതികള്‍


ദോഹ : 2022-ലെ ലോകകപ്പിന്റെ ഒരുക്കങ്ങള്‍ക്കായി ഖത്തറില്‍ അടുത്ത വര്‍ഷമാദ്യത്തില്‍ 200 പദ്ധതികള്‍ ആരംഭിക്കുവാന്‍ ഖത്തറിലെ ആസൂത്രണവിദഗ്ധരുടെ യോഗത്തില്‍ തീരുമാനം എടുത്തുകഴിഞ്ഞു.

ഖത്തറിന്റെ വിവിധ ഭാഗങ്ങളിലായി നടപ്പാക്കുന്ന പദ്ധതികളില്‍ ആരോഗ്യ, വിദ്യാഭ്യാസ മേഖലകള്‍ക്കാണ് പ്രാമുഖ്യം നല്‍കിയിട്ടുള്ളതെന്ന് ഡെവലപ്‌മെന്റ് പ്ലാനിങ് ജനറല്‍ സെക്രട്ടേറിയറ്റിലെ ഡോ. ഇബ്രാഹിം ആന്‍ഡ് ഇബ്രാഹിം പറഞ്ഞു.പദ്ധതികള്‍ക്ക് വേഗംകൂട്ടാന്‍ രൂപം നല്‍കിയ ടീം അംഗങ്ങളെ അഭിമുഖീകരിച്ചു ശില്പശാലയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യം ഖത്തറിന്റെ വിവിധ ഭാഗങ്ങളിലായി നടപ്പാക്കുന്ന പദ്ധതികളില്‍ ആരോഗ്യ, വിദ്യാഭ്യാസ മേഖലകള്‍ക്കാണ് പ്രാമുഖ്യം നല്‍കിയിട്ടുള്ളതെന്ന് ഡെവലപ്‌മെന്റ് പ്ലാനിങ് ജനറല്‍ സെക്രട്ടേറിയറ്റിലെ ഡോ. ഇബ്രാഹിം ആന്‍ഡ് ഇബ്രാഹിം പറഞ്ഞു.പദ്ധതികള്‍ക്ക് വേഗംകൂട്ടാന്‍ രൂപം നല്‍കിയ ടീം അംഗങ്ങളെ അഭിമുഖീകരിച്ചു ശില്പശാലയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രം ആവിഷ്‌കരിച്ച 'ദേശീയ വികസനനയം' 2011-16ന്റെ ഭാഗമായിത്തന്നെയായിരിക്കും പദ്ധതികള്‍ നടപ്പാക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2022-ലെ ലോകകപ്പിന്റെ ഒരുക്കങ്ങള്‍ക്കായിത്തന്നെയായിരിക്കും ഈ വികസനതന്ത്രം പ്രവര്‍ത്തിക്കുക. യുദ്ധകാലാടിസ്ഥാനത്തില്‍ പരിപാടികള്‍ പൂര്‍ത്തീകരിക്കാനുള്ള സംവിധാനത്തോടെയാണ് പദ്ധതികള്‍ക്ക് രൂപംനല്‍കുന്നതെന്ന് ഡെവലപ്‌മെന്റ് പ്ലാനിങ് ജനറല്‍ സെക്രട്ടേറിയറ്റ് ജനറല്‍ മാനേജര്‍ ശൈഖ് ഹമദ് ബിന്‍ ജാബര്‍ അല്‍ താനി പറഞ്ഞു.

ആരോഗ്യ വിദ്യാഭ്യാസ മേഖലയിലുള്ളവയായിരിക്കും 72 പദ്ധതികളും. ആരോഗ്യമേഖലയില്‍ 35 പദ്ധതികള്‍ക്കും വിദ്യാഭ്യാസ മേഖലയില്‍ നിലവില്‍ നടന്നുകൊണ്ടിരിക്കുന്നവയടക്കമുള്ള 27 സംരംഭങ്ങള്‍ക്കുമാണ് അനുമതി നല്‍കിയിട്ടുള്ളത്. റോഡ്‌വികസനം, അടിസ്ഥാന സൗകര്യം, അഴുക്കുചാല്‍ പദ്ധതികള്‍ക്ക് മൂന്നാംസ്ഥാനമാണ് നല്‍കിയിട്ടുള്ളത്.സാമ്പത്തിക വൈവിധ്യവത്കരണ ശ്രമങ്ങളുടെ ഭാഗമായി സ്വകാര്യ മേഖലയ്ക്ക് പ്രചോദനം നല്‍കാന്‍ 20 പദ്ധതികള്‍ക്കനുമതി നല്‍കിയിട്ടുണ്ട്.ഒപ്പം സാമൂഹിക സുരക്ഷാ പദ്ധതികളുമായി ബന്ധപ്പെട്ട് 10 പദ്ധതികള്‍ക്കും പരിസ്ഥിതിയുമായി ബന്ധപ്പെട്ട് 11 പദ്ധതികള്‍ക്കുമാണ് ഇക്കൂട്ടത്തിലുള്ളത്.

വികസനപദ്ധതികള്‍ ആസൂത്രണംചെയ്ത് നടപ്പാക്കാനും അതിന്റെ വേഗം നിരീക്ഷിക്കാനും ബന്ധപ്പെടുത്താനും വിവിധ മന്ത്രികാര്യാലയങ്ങളും സര്‍ക്കാര്‍ ഏജന്‍സികളുമായി ബന്ധപ്പെട്ട് പ്രായോഗികവത്കരിക്കുന്നതിനും രൂപം നല്‍കിയിട്ടുള്ളതാണ് ജനറല്‍സെക്രട്ടേറിയറ്റ് ഫോര്‍ ഡെവലപ്‌മെന്റ് പ്ലാനിങ്.

1 comment:

Unknown said...

2022-ലെ ലോകകപ്പിന്റെ ഒരുക്കങ്ങള്‍ക്കായി ഖത്തറില്‍ അടുത്ത വര്‍ഷമാദ്യത്തില്‍ 200 പദ്ധതികള്‍ ആരംഭിക്കുവാന്‍ ഖത്തറിലെ ആസൂത്രണവിദഗ്ധരുടെ യോഗത്തില്‍ തീരുമാനം എടുത്തുകഴിഞ്ഞു.