Wednesday, December 8, 2010

എഫ്.സി.സി കലാനിശ വ്യാഴാഴ്ച


ദോഹ: ഖത്തര്‍ കേരളീയം 2010നോടനുബന്ധിച്ച് സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി നടത്തിയ കലാ സാഹിത്യ മല്‍സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനദാനവും കലാ നിശയും നാളെ (ഡിസംബര്‍ 9 വ്യാഴാഴ്ച) വൈകുന്നേരം 6.30ന് ക്വാളിറ്റി ഹൈപ്പര്‍മാര്‍ക്കറ്റ് ഹാളില്‍ നടക്കും .

ഖത്തര്‍ചാരിറ്റി പബ്ളിക് റിലേഷന്‍ ഓഫീസര്‍ ഖാലിദ് അഹ്മദ് ഫഖ്റു ഉദ്ഘാടനം ചെയ്യപ്പെടുന്ന ചടങ്ങില്‍ ഐ.സി.സി പ്രസിഡന്റ് കെ.എം. വര്‍ഗീസ് മുഖ്യാതിഥിയായിരിക്കും. എഫ്.സി.സി കലാ സാഹിത്യ വേദി അവതരിപ്പിക്കുന്ന ഗാനമേള, വിദ്യാര്‍ഥികള്‍ അവതരിപ്പിക്കുന്ന മോണോ ആക്ട്, കവിതാലാപനം എന്നിവ ഉണ്ടായിരിക്കും.

സമ്മാനാര്‍ഹരായ വിദ്യാര്‍ഥികള്‍ വൈകുന്നേരം 6.30ന് മുമ്പ് എത്തിച്ചേരണം. ഉച്ചക്ക് ശേഷം എഫ്.സി.സി ഓഫീസിനും ലൈബ്രറിക്കും അവധിയായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 66022059, 44661213.

1 comment:

Unknown said...

ഖത്തര്‍ കേരളീയം 2010നോടനുബന്ധിച്ച് സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി നടത്തിയ കലാ സാഹിത്യ മല്‍സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനദാനവും കലാ നിശയും നാളെ (ഡിസംബര്‍ 9 വ്യാഴാഴ്ച) വൈകുന്നേരം 6.30ന് ക്വാളിറ്റി ഹൈപ്പര്‍മാര്‍ക്കറ്റ് ഹാളില്‍ നടക്കും .