Tuesday, January 4, 2011

ഷ്യന്‍ കപ്പ് ഫുട്ബാള്‍ : 100 റിയാല്‍ നല്‍കൂ ഖത്തറിലേക്ക് വരൂ


ദോഹ: ജനുവരി ഏഴ് മുതല്‍ 29 വരെ ഖത്തറില്‍ നടക്കുന്ന ഏഷ്യന്‍ കപ്പ് ഫുട്ബാള്‍ ടൂര്‍ണമെന്റിനോടനുമ്പദിച്ച് മറ്റു ഗള്‍ഫ് രാജ്യങ്ങളില്‍ റിസഡന്റ് പെര്‍മിറ്റ് ഉള്ള 188 പ്രഫഷനുകളില്‍ പെട്ട പ്രവാസികള്‍ക്ക് ദോഹ രാജ്യാന്തര വിമാനത്താവളത്തില്‍ എത്തിയാല്‍ ഉടന്‍ വിസ നല്‍കാന്‍ ഖത്തര്‍ തീരുമാനിച്ചു.

188 പ്രൊഫഷനുകളുടെ പട്ടിക ആഭ്യന്തര മന്ത്രാലയം പ്രസിദ്ധീകരിച്ചിട്ടുണ്ട്. കുറഞ്ഞത് ആറ് മാസം കാലാവധിയുള്ള ജി.സി.സി ഇഖാമ, ചുരുങ്ങിയത് ആറ് മാസം കാലാവധിയുള്ള പാസ്‌പോര്‍ട്ട്, മടക്കയാത്രാ ടിക്കറ്റ് എന്നിവ ഹാജരാക്കുന്നവര്‍ക്ക് മാ്രതമേ ഇങ്ങനെ വിസ അനുവദിക്കൂ. 100 റിയാലാണ് ഇതിന് ഫീസ് ഈടാക്കുക.

ക്രെഡിറ്റ് കാര്‍ഡ് വഴിയാണ് പണമടക്കണ്ടത്. ഒരു മാസ കാലാവധിയുള്ള എന്‍ട്രി വിസയാണ് നല്‍കുക. പിന്നീട് ഈ വിസയുടെ കാലാവധി മൂന്നു മാസം വരെ നീട്ടാനാകും. ദീര്‍ഘിപ്പിക്കുന്ന ഓരോ മാസത്തിനും 100 റിയാലാണ് ഫീസ്. കാലാവധി കഴിഞ്ഞാല്‍ ഓരോ ദിവസത്തിനും 200 റിയാല്‍ വീതം പിഴ ഈടാക്കുമെന്നും ആഭ്യന്തര മന്ത്രാലയത്തിന്റെ അറിയിപ്പില്‍ പറയുന്നുണ്ട്.

1 comment:

Unknown said...

ജനുവരി ഏഴ് മുതല്‍ 29 വരെ ഖത്തറില്‍ നടക്കുന്ന ഏഷ്യന്‍ കപ്പ് ഫുട്ബാള്‍ ടൂര്‍ണമെന്റിനോടനുമ്പദിച്ച് മറ്റു ഗള്‍ഫ് രാജ്യങ്ങളില്‍ റിസഡന്റ് പെര്‍മിറ്റ് ഉള്ള 188 പ്രഫഷനുകളില്‍ പെട്ട പ്രവാസികള്‍ക്ക് ദോഹ രാജ്യാന്തര വിമാനത്താവളത്തില്‍ എത്തിയാല്‍ ഉടന്‍ വിസ നല്‍കാന്‍ ഖത്തര്‍ തീരുമാനിച്ചു.