Tuesday, January 18, 2011

ഴയുടെ കുളിരില്‍ ഖത്തര്‍



ദോഹ:ദോഹയില്‍ ഇന്നലെ രാത്രി തുടങ്ങിയ മഴ ഇന്നും കനത്തും ചാറിയും ഇടവിട്ട് പെയ്തുകൊണ്ടിരിക്കുന്ന കാഴ്ച്ചയാണ് കാണുന്നത്.ഇന്നലെ രാത്രി മഴക്കൊപ്പം നല്ല തണുപ്പുമുണ്ടായിരുന്നു.എന്നാല്‍ ഇടിയോ മിന്നലോ ഒന്നും ഉണ്ടായിരുന്നില്ല. ഇന്നലെ രാത്രി പലയിടങ്ങളിലും ഗതാഗതക്കുരുക്കനുഭവപ്പെട്ടു. ഇരട്ടി സമയമെടുത്താണ് പലരും ലക്ഷ്യസ്ഥാനത്തെത്തിയത്.

ദോഹയിലും സമീപ പ്രദേശങ്ങളിലും മഴക്ക് ശേഷം നല്ല കാറ്റുണ്ടായികൊണ്ടിരിക്കുന്നതിന്നാല്‍ നല്ല തണുപ്പ് അനുഭവപ്പെടുന്നുണ്ട് ഇത് കണ്‍സ്ട്രക്ഷന്‍ മേലഖയിലെ ജോലിക്കാര്‍ക്ക് വളരെ പ്രയാസം നല്‍കുന്നുണ്ട്.

ഖത്തറിന്റെ പലയിടങ്ങളിലും ഇപ്പോഴും മഴ ചാറലുണ്ട് ‍.പല ഭാഗങ്ങളിലും മൂടികെട്ടിയ കാലാവസ്ഥയാണ് കാണുന്നത്.ഇത് കൂടുതല്‍ മഴക്ക് സാധ്യത നല്‍കുന്നുണ്ട്.ഇന്നത്തെ ‍ശരാശരി താപനില 20 ഡിഗ്രി സെല്‍ഷ്യസ് ആണ് രേഖപ്പെടുത്തിയിരിക്കുന്നത്.

1 comment:

Unknown said...

ദോഹയില്‍ ഇന്നലെ രാത്രി തുടങ്ങിയ മഴ ഇന്നും കനത്തും ചാറിയും ഇടവിട്ട് പെയ്തുകൊണ്ടിരിക്കുന്ന കാഴ്ച്ചയാണ് കാണുന്നത്.ഇന്നലെ രാത്രി മഴക്കൊപ്പം നല്ല തണുപ്പുമുണ്ടായിരുന്നു.എന്നാല്‍ ഇടിയോ മിന്നലോ ഒന്നും ഉണ്ടായിരുന്നില്ല. ഇന്നലെ രാത്രി പലയിടങ്ങളിലും ഗതാഗതക്കുരുക്കനുഭവപ്പെട്ടു. ഇരട്ടി സമയമെടുത്താണ് പലരും ലക്ഷ്യസ്ഥാനത്തെത്തിയത്.