Friday, January 14, 2011

സൗദിക്കും സിറിയക്കും തോല്‍‌വി


ദോഹ : ഇന്നലെ നടന്ന സൗദി, സിറിയ, ജോര്‍ദാന്‍ ‍, ജപ്പാന്‍ എന്നീ ടീമുകള്‍ അടങ്ങിയ ഗ്രൂപ്പ് 'ബി'യിലെ രണ്ടാം പാദ മത്സരങ്ങളില്‍ സൗദിയും സിറിയയും തോറ്റു.ആദ്യ മത്സരത്തില്‍ സൗദി ജോര്‍ദാനില്‍ നിന്നും രണ്ടാം മത്സരത്തില്‍ സിറിയ ജപ്പാനില്‍ നിന്നുമാണ്‌ തോല്‍‌വി ഏറ്റുവാങ്ങിയത്

പുതിയ കോച്ചിനും സൗദിയെ രക്ഷിക്കാനായില്ല

ഇന്നലെത്തെ ആദ്യ മത്സരം സൗദിയുടെയും ജോര്‍ദാന്റെയും ആയിരുന്നു.അല്‍ റയ്യാന്‍ സ്റ്റേഡിയത്തില്‍ വൈകീട്ട് 4.15 ന്‌ പുതിയ കോച്ചിന്റെ കീഴില്‍ പരിശീലനം നടത്തി ഇറങ്ങിയ സൗദിക്ക് വിജയിക്കാനായില്ല.കളിയുടെ ആദ്യപകുതിയുടെ 42 ആം മിനിറ്റില്‍ ജേര്‍ദ്ദാന്റെ ബഹ അബ്ദെല്‍ റഹ്മാന്റെ ഗോളോടെ മുന്നിലെത്തിയ ജോര്‍ദ്ദാനെ പിടിച്ചു കെട്ടാന്‍ സൗദി പരമാധി ശ്രമിച്ചുവെങ്കിലും സാധിച്ചില്ല. ആദ്യ റൗണ്ടില്‍ സിറിയയില്‍ നിന്നും തോല്‍‌വി പിണഞ്ഞ കഴിഞ്ഞ വര്‍ഷത്തെ റണ്ണറപ്പുകള്‍ക്ക് ഈ തോല്‍‌വിയോടെ ക്വാര്‍ട്ടര്‍ കാണാതെ മടങ്ങാം.

ഹോണ്ട ജപ്പാന്റെ വിജയ ശില്പി

രണ്ടാം മത്സരം ജപ്പാന്റെയും സിറിയയുടെയും ആയിരുന്നു.ഖത്തര്‍ സ്പോഴ്‌സ് സ്റ്റേഡിയത്തില്‍ ഇന്നലെ വൈകീട്ട് 7 .15 നായിരുന്നു‌ കളി. കളിയുടെ 35 ആം മിനിറ്റില്‍ ജപ്പാന്റെ മക്കോറ്റൊ അസീബിയുടെ ഗോളോടെ മുന്നിലെത്തിയ ജപ്പാനെ തളക്കാന്‍ സിറിയക്കാര്‍ ശ്രമിച്ചതിന്റെ ഭാഗമായി 76 ആം മിനിറ്റില്‍ ഫിറാസ് അല്‍ ഖാത്തബിനു ലഭിച്ച പെനാല്‍ട്ടിയിലൂടെ ഗോള്‍നില തുല്യമാക്കി.പിന്നീടുകണ്ടത് ഇരു ടീമുകളും വിജയത്തിനായി പൊരുതുന്ന കാഴ്ച്ചയായിരുന്നു.കഴിഞ്ഞ കളിയില്‍ ജോര്‍ദ്ദാനില്‍ നിന്നും സമനില വഴങ്ങിയ ജപ്പാനു ഈ കളി ജയിക്കണമായിരുന്നു.കളിയുടെ 82 ആം മിനിറ്റില്‍ ജപ്പാന്റെ സൂപ്പര്‍ ഹീറോയയ കിസൂക്കി ഹോണ്ടക്ക് ലഭിച്ച പെനാല്‍ട്ടിയിലൂടെ ജപ്പാന്‍ മുന്നിലെത്തി.ഗോള്‍നില തുല്യമാക്കാന്‍ വേണ്ടി നടന്ന സിറിയയുടെ ലക്ഷ്യങ്ങളൊന്നും ഉന്നം കാണാതെ വന്നതോടെ വിജയം ജപ്പാനൊപ്പം നിന്നു.ആദ്യ റൗണ്ടില്‍ സൗദിയെ തോല്പിച്ചു നേടിയ രണ്ട് പോയന്റുകള്‍ നേടിയ സിറിയയുടെ അടുത്ത കളി ജോര്‍ദ്ദാനുമായാണ്‌.മൂന്നു പോയന്റുകള്‍ നേടി തുല്യമായി നില്‍ക്കുന്ന ജപ്പാനും ജോര്‍ദ്ദാനിനേയും വെട്ടിച്ച് സിറിയക്ക് ക്വാര്‍ട്ടറിലെത്തണമെങ്കില്‍ അടുത്ത കളി വിജയിച്ചേ മതിയാക്കൂ.

തുല്യ ശക്തികളുടെ പോരാട്ടം

ഇന്ന് നടക്കുന്ന ആദ്യ കളിയില്‍ ഏഷ്യന്‍ റാങ്കിങില്‍ ഒന്നാം നമ്പര്‍ ടീമായ ആസ്‌ട്രേലിയയും മൂന്നാം സ്ഥാനക്കാരയ ദക്ഷിണ കൊറിയയുമാണ്‌ ഏറ്റുമുട്ടുന്നത്.വൈകീട്ട് 4 .15 ന് അല്‍ ഖറാഫാ സ്റ്റേഡിയത്തിലാണ്‌ കളി.ആദ്യ റൗഡില്‍ ഇരു ടീമുകളും വിജയിച്ച് രണ്ട് പോയന്റുകള്‍ നേടിയാണ്‌ ഇന്ന് പോരാടാന്‍ ഒരുങ്ങിയിരിക്കുന്നത്.കഴിന്ന്ജ കളികള്‍ വെച്ചു നോക്കുമ്പോള്‍ ഇത്തിരി മുന്‍‌തൂക്കം ആസ്‌ട്രേലിയക്കാണെങ്കിലും ദക്ഷിണ കൊറിയയും അത്ര മോശക്കാരല്ല.അതിന്നാല്‍ തന്നെ തുല്യ ശക്തികളുടെ ഒരു പോരാട്ടാമായിരിക്കും ഇന്ന് നടക്കുക.

ഇന്ത്യയുടെ രണ്ടാമങ്കമിന്ന്!.

അല്‍ സദ്ദ് സ്റ്റേഡിയ ത്തില്‍ ഇന്ന് വൈകീട്ട് 7 .15 നടക്കുന്ന രണ്ടാമത്തെ കളിയില്‍ ഇന്ത്യ ബഹ്റിനെ നേരിടുന്നു.ആദ്യ റൗണ്ടില്‍ ഇരു ടീമുകളും തോറ്റിരുന്നു.അതിന്നാല്‍ തന്നെ ഈ കളിയില്‍ ഇരു ടീമുകള്‍ക്കും ജയിച്ചേ മതിയാകൂ.ഇന്ത്യക്ക് ജയത്തോടൊപ്പം നല്ല ഗോള്‍ ശരാശരിയും വേണം.കാരണം ഇന്ത്യ ആദ്യ മത്സരത്തില്‍ മറുപടിയില്ലാത്ത നാലു ഗോളുകള്‍ക്കാണ്‌ ആസ്ത്രേലിയയില്‍ നിന്നും തോല്‍‌വി ഏറ്റുവാങ്ങിയത്.ഏഷ്യന്‍ റാങ്കിങ്ങില്‍ 23 ആം സ്ഥാനത്താണ്‌ ഇന്ത്യയെങ്കില്‍ ബഹ്റിന്‍ നില്‍ക്കുന്നത് 7ആം സ്ഥാനത്താണ്‌.അതിന്നാല്‍ തന്നെ ഇന്നത്തെ കളിയില്‍ മുന്‍‌തൂക്കം ബഹ്റിനാണ്‌.

1 comment:

Unknown said...

ഇന്നലെ നടന്ന സൗദി, സിറിയ, ജോര്‍ദാന്‍ ‍, ജപ്പാന്‍ എന്നീ ടീമുകള്‍ അടങ്ങിയ ഗ്രൂപ്പ് 'ബി'യിലെ രണ്ടാം പാദ മത്സരങ്ങളില്‍ സൗദിയും സിറിയയും തോറ്റു.ആദ്യ മത്സരത്തില്‍ സൗദി ജോര്‍ദാനില്‍ നിന്നും രണ്ടാം മത്സരത്തില്‍ സിറിയ ജപ്പാനില്‍ നിന്നുമാണ്‌ തോല്‍‌വി ഏറ്റുവാങ്ങിയത്