Saturday, January 15, 2011

റാനും ഇറാഖും വിജയിച്ചു


ദോഹ : ഇന്ന് നടന്ന ഇറാഖ്, ഉത്തരകൊറിയ, യുഎഇ, ഇറാന്‍ എന്നീ ടീമുകള്‍ അടങ്ങിയ ഗ്രൂപ്പ് 'ഡി' യിലെ രണ്ടാം പാദ മത്സരങ്ങളിലെ ആദ്യ കളിയില്‍ ഇറാന്‍ ഒരു ഗോളിനു ഉത്തര കൊറിയയെ കീഴടക്കി.രണ്ടാമത്തെ കളിയില്‍ യുഎഇയുടെ സെല്‍ഫ് ഗോളില്‍ ഇറാഖ് വിജയിക്കുകയും ചെയ്തു

ഉത്തരകൊറിയയെ തോല്പിച്ച് ഇറാന്‍ ക്വാര്‍ട്ടറില്‍

ശക്തരായ ഉത്തരകൊറിയയും അത്രതന്നെ ശക്തരല്ലാത്ത ഇറാനും തമ്മിലുള്ള മത്സരം തുല്യ ശക്തികളുടെ പോരാട്ടമയിരുന്നു.കളിയുടെ 62 ആം മിനിറ്റില്‍ ഇറാന്റെ അന്‍സാരി ഫഹദാണ്‌ ഇറാനു വേണ്ടി ഗോള്‍ നേടിയത്.കഴിഞ്ഞകളിയില്‍ യുഎഇയോട് സമനില വഴങ്ങിയ ഉത്തര കൊറിയക്ക് ക്വാര്‍ട്ടറിലെത്തണമെങ്കില്‍ ഈ കളി വിജയിക്കണമായിരുന്നു.ഈ തോല്‍‌‌വിയോടെ ഏകദേശം ഉത്തരകൊറിയ ക്വാര്‍ട്ടര്‍ കാണില്ലെന്നുറപ്പായിരിക്കുകയാണ്‌.എന്നാല്‍ കഴിഞ്ഞ കളിയും ഈ കളിയും വിജയിച്ച് നാലു പോയറ്റുകള്‍ സ്വന്തമാക്കിയ ഇറാന്‍ ക്വാര്‍ട്ടര്‍ പ്രവേശനം ഉറപ്പാക്കിയ സന്തോഷത്തിലാണ്‌.

സെല്‍ഫ് ഗോളിന്റെ വിജയവുമായി ഇറാഖ്

കഴിഞ്ഞവര്‍ഷത്തെ ചാമ്പ്യന്മാരായ ഇറാഖിനെ വെള്ളം കുടിപ്പിക്കുകയായിരുന്നു കളിയായിരുന്നു യുഎഇ കാഴ്‌ച്ചവെച്ചത്.അവസാനനിമിഷത്തില്‍ യുഎഇയുടെ വലീദ് അബാസിന്റെ സെല്‍ഫ് ഗോളിനാല്‍ വിജയിക്കുകയായിരുന്നു ഇറാഖ്.ഈ ടൂര്‍ണമെന്റിന്റെ ആദ്യ സെല്‍ഫ് ഗോളായിരുന്നു ഇത്.ഈ വിജയത്തോടെ ഇറാഖിനു രണ്ടു പോയന്റു ലഭിച്ചു.യുഎഇക്കാണെങ്കില്‍ ആദ്യ മത്സരത്തില്‍ ഉത്തരകൊറിയയുമായി സമനില നേടിയതിന്റെ ഒരു പോയന്റുമാത്രമാണുള്ളത്. ഇവരുടെ അടുത്തകളി ഇറാനുമായാണ്‌.അതില്‍ ജയിക്കുകയും ഉത്തരകൊറിയ ഇറാഖിനെ തോല്‍ക്കുകയും ചെയ്താല്‍ മാത മാത്രമേ യുഎഇക്ക് ക്വാര്‍ട്ടര്‍ കാണുവാനാകൂ.അല്ലെങ്കില്‍ ആഗ്രൂപ്പില്‍ നിന്ന് ഇറാനും ഇറാഖുമായിരിക്കും ക്വാര്‍ട്ടറിലെത്തുക.

നാളത്തെ പോരാട്ടാങ്ങള്‍ തീപാറും

നാളെ രണ്ട് കളികളാണ്‌ നടക്കുന്നത്.ഖത്തര്‍ ‍, കുവൈറ്റ്, ചൈന, ഉസ്‌ബെക്കിസ്ഥാന്‍ എന്നീ ടീമുകള്‍ അടങ്ങിയ ഗ്രൂപ്പ് 'എ' യുടെ പ്രാഥ‌മിക റൗണ്ടിന്റെ അവസാന മത്സരത്തിലെ ആദ്യ കളിയില്‍ ആതിഥേയരായ ഖത്തറും വെസ്റ്റ് ഏഷ്യന്‍ചാമ്പ്യന്മാരായ കുവൈറ്റും ഏറ്റുമുട്ടുമ്പോള്‍ ‌ രണ്ടാം കളിയില്‍ ഈസ്റ്റ് ഏഷ്യന്‍ചാമ്പ്യന്മാരായ ചൈനയും ഉസ്‌ബെക്കിസ്ഥാനുമാണ്‌ ഏറ്റുമുട്ടുന്നത്.നാളത്തെ കളികളില്‍ കുവൈറ്റിനും ഖത്തറിനും ജയിച്ചേ മതിയാകൂ.ചൈനക്കും ജയിക്കേണ്ടതുണ്ട് നാളെ.എതിരാളിയായ ഉസ്‌ബെക്കിസ്ഥാന്‍ കളിച്ച രണ്ട് കളിയിലും ജയിച്ച് ക്വാര്‍ട്ടര്‍ ഉറപ്പാക്കിയിരിക്കുകയാണ്‌.ഖലീഫാ സ്റ്റേഡിയത്തിലും അല്‍ ഖറാഫാ സ്റ്റേഡിയത്തിലും ഒരേ സമയത്താണ്‌ കളി.വൈകീട്ട് 7 .15 നാണ്‌ സമയം.കുവൈറ്റ് ,ഖത്തര്‍ ,ചൈന എന്നീ മൂന്ന് ടീമുകള്‍ക്കും ഒരേ പോയന്റ് നിലയായതിന്നാല്‍ , ആരു ജയിക്കുന്നുവോ അവക്ക് മാത്രമേ ക്വാര്‍ട്ടര്‍ മത്സരത്തില്‍ കളിക്കാന്‍ പറ്റുകയുള്ളൂ.അതിന്നാല്‍ തന്നെ നാളത്തെ പോരാട്ടാങ്ങള്‍ തീപാറുമെന്നതില്‍ തീരെ സംശയമില്ല.

1 comment:

Unknown said...

ഇന്ന് നടന്ന ഇറാഖ്, ഉത്തരകൊറിയ, യുഎഇ, ഇറാന്‍ എന്നീ ടീമുകള്‍ അടങ്ങിയ ഗ്രൂപ്പ് 'ഡി' യിലെ രണ്ടാം പാദ മത്സരങ്ങളിലെ ആദ്യ കളിയില്‍ ഇറാന്‍ ഒരു ഗോളിനു ഉത്തര കൊറിയയെ കീഴടക്കി.രണ്ടാമത്തെ കളിയില്‍ യുഎഇയുടെ സെല്‍ഫ് ഗോളില്‍ ഇറാഖ് വിജയിക്കുകയും ചെയ്തു