Friday, January 7, 2011

വിസ്‌മയമൊരുക്കി ഏഷ്യന്‍ കപ്പിനു തുടക്കമായി


ദോഹ : വിസ്മയ കാഴ്‌ച്ചയൊരുക്കി ഏഷ്യന്‍ കപ്പ് ഫുട്ബോളിനു തുടക്കമായി. ദോഹയിലെ ഖലീഫ ഇന്റര്‍നാഷനല്‍ സ്‌റ്റേഡിയത്തില്‍ ഏഷ്യയിലെ ഏറ്റവും വലിയ ഫുട്ബാള്‍ മഹോത്സവത്തിന് ഇന്ന് വൈകീട്ട് തിരശീല ഉയര്‍ന്നു.വര്‍ണാഭമായ ഉദ്ഘാടനച്ചടങ്ങുകള്‍ക്കാണ്‌ ലോകത്തിലെ ഏറ്റവും വലിയ ഇന്‍ഡോര്‍ സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്.ഉദ്ഘാടനച്ചടങ്ങുകള്‍ ഖത്തറിന്റെ കായികചരിത്രത്തില്‍ അവിസ്മരണീയ സംഭവമാക്കാന്‍ സംഘാടകസമിതിക്ക് കഴിഞ്ഞു.

ആതിഥേയരാഷ്ട്രമായ ഖത്തര്‍ , കുവൈത്ത്, ചൈന, ഉസ്‌ബെക്കിസ്ഥാന്‍ , സൗദി അറേബ്യ, സിറിയ, ജോര്‍ദാന്‍ ‍, ജപ്പാന്‍ ‍, ദക്ഷിണകൊറിയ, ഇന്ത്യ, ബഹ്‌റൈന്‍ ‍, ആസ്‌ത്രേലിയ, ഇറാഖ്, ഉത്തരകൊറിയ, യു എ ഇ, ഇറാന്‍ എന്നിങ്ങനെ പതിനാറ് ടീമുകളാണ് ചാമ്പ്യന്‍ഷിപ്പില്‍ മാറ്റുരക്കുന്നത്.

നാല് ടീമുകള്‍ വീതം നാല് ഗ്രൂപ്പുകളിലായി പ്രാഥമികറൗണ്ട് മത്സരിക്കും. ഏഷ്യാ കപ്പ് ചരിത്രത്തിലെ ഏറ്റവും വാശിയേറിയ ചാമ്പ്യന്‍ഷിപ്പായി മാറുമെന്ന് പ്രവചിക്കപ്പെട്ട ദോഹ എഡിഷനിലെ മത്സരങ്ങള്‍ അഞ്ച് സ്റ്റേഡിയങ്ങളിലായിട്ടാണ് നടക്കുന്നത്. ഉദ്ഘാടന, സമാപനച്ചടങ്ങുകള്‍ നടക്കുന്ന ഖലീഫ ഇന്റര്‍നാഷണല്‍ സ്റ്റേഡിയം, അല്‍സാദ് സ്റ്റേഡിയം, അല്‍ ഖറാഫ സ്റ്റേഡിയം, അല്‍ റയാന്‍ സ്റ്റേഡിയം, ഖത്തര്‍ സ്‌പോര്‍ട്‌സ് ക്ലബ്ബ് എന്നിവയാണ് കളികള്‍ നടക്കുന്ന സ്റ്റേഡിയങ്ങള്‍ .

ഗ്രൂപ്പില്‍ കളിക്കുന്ന ടീമുകള്‍ : -

ഗ്രൂപ്പ് എ: ഖത്തര്‍ ‍, കുവൈറ്റ്, ചൈന, ഉസ്‌ബെക്കിസ്ഥാന്‍
ഗ്രൂപ്പ് ബി: സൗദി, സിറിയ, ജോര്‍ദാന്‍ ‍, ജപ്പാന്‍
ഗ്രൂപ്പ് സി: ദക്ഷിണകൊറിയ, ഇന്ത്യ, ബഹ്‌റിന്‍ ‍, ഓസ്‌ട്രേലിയ
ഗ്രൂപ്പ് ഡി: ഇറാഖ്, ഉത്തരകൊറിയ, യുഎഇ, ഇറാന്‍

മത്സരക്രമങ്ങള്‍ :-

7. ഖത്തര്‍ ‍-ഉസ്‌ബെക്കിസ്ഥാന്‍

8. കുവൈറ്റ്-ചൈന

9. ജപ്പാന്‍ ‍-ജോര്‍ദാന്‍ , സൗദി-സിറിയ

10. ഇന്ത്യ-ഓസ്‌ട്രേലിയ, ദക്ഷിണകൊറിയ-ബഹ്‌റിന്‍

11. ഉത്തരകൊറിയ-യുഎഇ, ഇറാഖ്-ഇറാന്‍

12. ചൈന-ഖത്തര്‍ ‍, ഉസ്‌ബെക്കിസ്ഥാന്‍ ‍-കുവൈറ്റ്.

13. സിറിയ-ജപ്പാന്‍ , ജോര്‍ദാന്‍ ‍-സൗദി

14. ബഹ്‌റിന്‍ -ഇന്ത്യ, ഓസ്‌ട്രേലിയ-ദക്ഷിണകൊറിയ

15. ഇറാന്‍ ‍-ഉത്തരകൊറിയ, യുഎഇ-ഇറാഖ്

16. ഖത്തര്‍ ‍-കുവൈത്ത്, ചൈന- ഉസ്‌ബെക്കിസ്ഥാന്‍

17. ജോര്‍ദാന്‍ -സിറിയ, സൗദി-ജപ്പാന്‍

18. ഓസ്‌ട്രേലിയ-ബഹ്‌റിന്‍ ‍, ഉത്തരകൊറിയ-ഇന്ത്യ

19. യുഎഇ-ഇറാന്‍ ‍, ഇറാഖ്-ഉത്തരകൊറിയ.

ക്വാര്‍ട്ടര്‍ - 21, 22 സെമി - 25 ഫൈനല്‍ - 29

1 comment:

Unknown said...

വിസ്മയ കാഴ്‌ച്ചയൊരുക്കി ഏഷ്യന്‍ കപ്പ് ഫുട്ബോളിനു തുടക്കമായി. ദോഹയിലെ ഖലീഫ ഇന്റര്‍നാഷനല്‍ സ്‌റ്റേഡിയത്തില്‍ ഏഷ്യയിലെ ഏറ്റവും വലിയ ഫുട്ബാള്‍ മഹോത്സവത്തിന് ഇന്ന് വൈകീട്ട് തിരശീല ഉയര്‍ന്നു.