Friday, April 15, 2011

ത്തറില്‍ ഇനി കാര്‍ വായ്പ 80 % മാത്രം


ദോഹ: വ്യക്തിഗത വായ്പകള്‍ക്കെന്ന പോലെ കാര്‍ വായ്പകള്‍ക്കും ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. നേരത്തെ കാര്‍വില മുഴുവന്‍ വായ്പയായി നല്‍കിയിരുന്നു എന്നാൽ ഇനി വിലയുടെ 80 % മാത്രമായിരിക്കും വായ്പ കിട്ടുക. ബാക്കി തുക ഉപഭോക്താവു തന്നെ കണ്ടെത്തണം.

വായ്പയെടുത്തു കാര്‍ വാങ്ങിയവര്‍ തിരിച്ചടവു മുടക്കുന്നതു പതിവായതാണ് പുതിയ നിബന്ധനയ്ക്കു കാരണമെന്നാണ് സൂചന. വായ്പയെടുത്തു കാര്‍ വാങ്ങിയ ഒട്ടേറെ പ്രവാസികള്‍ സാമ്പത്തികമാന്ദ്യകാലത്തു രാജ്യം വിട്ടതും ബാങ്കുകള്‍ക്കു ബാധ്യതയായിരുന്നു.

പുതിയ നിബന്ധനപ്രകാരം വായ്പയെടുത്തു കാര്‍ വാങ്ങുമ്പോള്‍ , ബാങ്കില്‍ ഹൈപോതിക്കേറ്റ് ചെയ്യണം. മുഴുവന്‍ തുകയും അടച്ചുതീരാതെ ഉപഭോക്താവിനു കാര്‍ കൈമാറ്റം ചെയ്യാനോ വില്‍ക്കാനോ സാധിക്കില്ല. കുടിശിക വരുത്തിയാല്‍ നിശ്ചിത സമയത്തിനുശേഷം വാഹനം പിടിച്ചെടുത് വിറ്റ് വായ്പ തീര്‍ക്കാനും
ബാങ്കിന് അധികാരമുണ്ടാകും.

1 comment:

Unknown said...

വ്യക്തിഗത വായ്പകള്‍ക്കെന്ന പോലെ കാര്‍ വായ്പകള്‍ക്കും ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് നിയന്ത്രണം ഏര്‍പ്പെടുത്തി.