Showing posts with label ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക്. Show all posts
Showing posts with label ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക്. Show all posts

Thursday, April 20, 2017

പതിനഞ്ച് വര്‍ഷത്തിലധികം പഴക്കമുള്ള വാഹനങ്ങള്‍ ഇനി ആറുമാസം കൂടുമ്പോള്‍ പരിശോധന നടത്തണം!.



ദോഹ: പതിനഞ്ച് വര്‍ഷത്തില്‍ അധികം പഴക്കമുള്ള വാഹനങ്ങള്‍ക്ക് ആറുമാസം കൂടുമ്പോള്‍ നിര്‍ബന്ധമായും സാങ്കേതിക പരിശോധന നടത്തണമെന്ന് ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് (ക്യു.സി.ബി.).

വാഹന ഇന്‍ഷുറന്‍സ് ക്ലെയിമുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍ പരിഷ്‌കരിച്ച് ക്യു.സി.ബി. പുറത്തിറക്കിയ സര്‍ക്കുലറിലാണ് ഇക്കാര്യം നിര്‍ദേശിച്ചത്. പതിനഞ്ച് വര്‍ഷത്തിലധികം പഴക്കമുള്ള വാഹനങ്ങള്‍ക്ക് അഞ്ചു വര്‍ഷത്തേക്ക് ആറുമാസം ഇടവിട്ട് സാങ്കേതിക പരിശോധന നിര്‍ബന്ധമാക്കിയാണ് സര്‍ക്കുലര്‍ ഇറക്കിയത്.

20 വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ നാല് മാസത്തിനിടയിലും ഇരുപത്തഞ്ച് വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ മൂന്ന് മാസം ഇടവിട്ടുമാണ് പരിശോധന നടത്തേണ്ടത്.

ഉദാഹരണത്തിന് 2001 മോഡല്‍ കാര്‍ ഓരോ ആറുമാസം കൂടുമ്പോഴും നിര്‍ബന്ധമായും സാങ്കേതിക പരിശോധനയ്ക്ക് വിധേയമാക്കണം. 1996 മോഡല്‍ വാഹനങ്ങള്‍ ഓരോ നാലുമാസം കൂടുമ്പോഴും പരിശോധന നടത്തണമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Sunday, April 17, 2011

ക്രെഡിറ്റ് കാര്‍ഡ് വേണമെങ്കില്‍ ശമ്പള എക്കൗണ്ട് നിര്‍ബന്ധം


ദോഹ: ക്രെഡിറ്റ് കാര്‍ഡ് അനുവദിക്കണമെങ്കില്‍ ഇനി മുതല്‍ ശമ്പള എക്കൗണ്ട് നിര്‍ബന്ധം. ക്രെഡിറ്റ് കാര്‍ഡ് സൗകര്യം അനുവദിക്കുന്നതിന് ഇടപാടുകാരന്റെ എക്കൗണ്ടില്‍ മതിയായ തുക ഉണ്ടായിരിക്കണമെന്നാണ് ബാങ്കുകളുടെ പുതിയ വ്യവസ്ഥ.............തുടര്‍ന്ന് വായിക്കാന്‍ ഇവിടെ അമര്‍ത്തുക

Friday, April 15, 2011

പ്രവാസികള്‍ക്ക് നാലു ലക്ഷവും സ്വദേശികള്‍ക്ക് ഇരുപത് ലക്ഷം റിയാലും വായ്പ മാത്രം


ദോഹ: പ്രവാസികള്‍ക്കു ഖത്തറിലെ ബാങ്കുകള്‍ നല്‍കുന്ന വ്യക്തിഗത വായ്പയ്ക്കു ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക്(ക്യുസിബി) നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഇതു പ്രകാരം പ്രവാസികള്‍ക്ക് പരമാവധി വ്യക്തിഗത വായ്പ നാലു ലക്ഷം റിയാലും സ്വദേശികള്‍ക്ക് 20 ലക്ഷം റിയാലുമായിരിക്കും വ്യക്തിഗത വായ്പകള്‍ .

പുതിയ സര്‍ക്കുലര്‍ പ്രകാരം ശമ്പളത്തിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ തുക വായ്പയായി ആവശ്യപ്പെടാന്‍ അപേക്ഷകന് അര്‍ഹതയുണ്ടെങ്കിലും പ്രവാസികള്‍ക്ക് നാലുലക്ഷത്തില്‍ കൂടുതല്‍ കിട്ടില്ല.സ്വദേശികള്‍ക്കു തങ്ങളുടെ ശമ്പളത്തിന്റെ 75 ശതമാനം വരെ പ്രതിമാസ തിരിച്ചടവിന് ഉപയോഗിക്കാം.നിലവില്‍ ഖത്തറില്‍ ഒരു വ്യക്തിക്കു ശമ്പളത്തിന്റെ 20 ഇരട്ടി വരെ വ്യക്തിഗത വായ്പ നല്‍കി വന്നിരുന്നു.ആറുവര്‍ഷം വരെ തിരിച്ചടവു കാലാവധിയുമുണ്ടായിരുന്നു.

പ്രതിമാസ ശമ്പളം വരുന്ന അക്കൌണ്ടില്‍ നിന്നു മാത്രമേ വായ്പ അനുവദിക്കാവൂ.നിക്ഷേപകര്‍ക്കു തങ്ങളുടെ നിക്ഷേപത്തിന്റെ അടിസ്ഥാനത്തിലും വ്യക്തിഗത വായ്പക്ക് അപേക്ഷിക്കാം.തിരിച്ചടവു കാലയളവിനിടെ മറ്റൊരു ബാങ്കിലേയ്ക്കു വായ്പ മാറ്റാന്‍ അനുവദിക്കില്ല.

സ്വദേശികളുടെയും വിദേശികളുടെയും നിലവിലുള്ള വ്യക്തിഗത വായ്പകളുടെ പലിശ നിരക്ക് കുറയ്ക്കണമെന്നും സെന്‍ട്രല്‍ ബാങ്ക് നിര്‍ദേശിച്ചു. വീഴ്ച വരുത്തുന്നവരില്‍ നിന്നു 0.25 ശതമാനം അധിക പലിശ ഈടാക്കും. ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് കുടിശിക തുകയുടെ പലിശ നിരക്ക് ഒരു ശതമാനത്തില്‍ കൂടരുതെന്നും ഖത്തര്‍ സെന്‍ട്രല്‍ ബാങ്കിന്റെ പുതിയ സര്‍ക്കുലറില്‍ പറയുന്നുണ്ട്

ത്തറില്‍ ഇനി കാര്‍ വായ്പ 80 % മാത്രം


ദോഹ: വ്യക്തിഗത വായ്പകള്‍ക്കെന്ന പോലെ കാര്‍ വായ്പകള്‍ക്കും ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. നേരത്തെ കാര്‍വില മുഴുവന്‍ വായ്പയായി നല്‍കിയിരുന്നു എന്നാൽ ഇനി വിലയുടെ 80 % മാത്രമായിരിക്കും വായ്പ കിട്ടുക. ബാക്കി തുക ഉപഭോക്താവു തന്നെ കണ്ടെത്തണം.

വായ്പയെടുത്തു കാര്‍ വാങ്ങിയവര്‍ തിരിച്ചടവു മുടക്കുന്നതു പതിവായതാണ് പുതിയ നിബന്ധനയ്ക്കു കാരണമെന്നാണ് സൂചന. വായ്പയെടുത്തു കാര്‍ വാങ്ങിയ ഒട്ടേറെ പ്രവാസികള്‍ സാമ്പത്തികമാന്ദ്യകാലത്തു രാജ്യം വിട്ടതും ബാങ്കുകള്‍ക്കു ബാധ്യതയായിരുന്നു.

പുതിയ നിബന്ധനപ്രകാരം വായ്പയെടുത്തു കാര്‍ വാങ്ങുമ്പോള്‍ , ബാങ്കില്‍ ഹൈപോതിക്കേറ്റ് ചെയ്യണം. മുഴുവന്‍ തുകയും അടച്ചുതീരാതെ ഉപഭോക്താവിനു കാര്‍ കൈമാറ്റം ചെയ്യാനോ വില്‍ക്കാനോ സാധിക്കില്ല. കുടിശിക വരുത്തിയാല്‍ നിശ്ചിത സമയത്തിനുശേഷം വാഹനം പിടിച്ചെടുത് വിറ്റ് വായ്പ തീര്‍ക്കാനും
ബാങ്കിന് അധികാരമുണ്ടാകും.