Friday, April 15, 2011

നുഷ്യസ്നേഹം നിലനിര്‍ത്തണം : ഇമാം ജമാലുദീന്‍ മങ്കട


ദോഹ: മനുഷ്യര്‍ക്കിടയില്‍ സ്നേഹം നിലനിര്‍ത്തണമെന്നു തിരുവനന്തപുരം പാളയം പള്ളി ഇമാം മൌലവി ജമാലുദീന്‍ മങ്കട പറഞ്ഞു. ദോഹ അല്‍ മദ്രസ അല്‍ ഇസ്ലാമിയയില്‍ മുതിര്‍ന്ന വിദ്യാര്‍ഥികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.

മൂന്നു തരം ബന്ധങ്ങള്‍ സൂക്ഷിക്കണം. നമ്മെ സൃഷ്ടിച്ച ദൈവവുമായും മനുഷ്യരുമായും പ്രകൃതിയുമായും ബന്ധങ്ങള്‍ വേണം. ദൈവവുമായുള്ള ബന്ധമാണ് ഏറ്റവും പ്രധാനം. ദൈവം പ്രസാദിക്കണമെങ്കില്‍ മനുഷ്യരുമായുള്ള ബന്ധങ്ങള്‍ നന്നാക്കിയെ പറ്റൂ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രിന്‍സിപ്പല്‍ അബ്ദുള്‍ വാഹിദ് നദ്വവി അധ്യക്ഷത വഹിച്ചു. ഉപപ്രധാനാധ്യാപകരായ എം.എസ്.അബ്ദു റസാഖ്, സി.ടി. മുഹമ്മദ് അസ്ലം എന്നിവരും സംബന്ധിച്ചു.

1 comment:

Unknown said...

മനുഷ്യര്‍ക്കിടയില്‍ സ്നേഹം നിലനിര്‍ത്തണമെന്നു തിരുവനന്തപുരം പാളയം പള്ളി ഇമാം മൌലവി ജമാലുദീന്‍ മങ്കട പറഞ്ഞു. ദോഹ അല്‍ മദ്രസ അല്‍ ഇസ്ലാമിയയില്‍ മുതിര്‍ന്ന വിദ്യാര്‍ഥികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.