Friday, April 15, 2011

പ്രവാസികള്‍ക്ക് നാലു ലക്ഷവും സ്വദേശികള്‍ക്ക് ഇരുപത് ലക്ഷം റിയാലും വായ്പ മാത്രം


ദോഹ: പ്രവാസികള്‍ക്കു ഖത്തറിലെ ബാങ്കുകള്‍ നല്‍കുന്ന വ്യക്തിഗത വായ്പയ്ക്കു ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക്(ക്യുസിബി) നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഇതു പ്രകാരം പ്രവാസികള്‍ക്ക് പരമാവധി വ്യക്തിഗത വായ്പ നാലു ലക്ഷം റിയാലും സ്വദേശികള്‍ക്ക് 20 ലക്ഷം റിയാലുമായിരിക്കും വ്യക്തിഗത വായ്പകള്‍ .

പുതിയ സര്‍ക്കുലര്‍ പ്രകാരം ശമ്പളത്തിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ തുക വായ്പയായി ആവശ്യപ്പെടാന്‍ അപേക്ഷകന് അര്‍ഹതയുണ്ടെങ്കിലും പ്രവാസികള്‍ക്ക് നാലുലക്ഷത്തില്‍ കൂടുതല്‍ കിട്ടില്ല.സ്വദേശികള്‍ക്കു തങ്ങളുടെ ശമ്പളത്തിന്റെ 75 ശതമാനം വരെ പ്രതിമാസ തിരിച്ചടവിന് ഉപയോഗിക്കാം.നിലവില്‍ ഖത്തറില്‍ ഒരു വ്യക്തിക്കു ശമ്പളത്തിന്റെ 20 ഇരട്ടി വരെ വ്യക്തിഗത വായ്പ നല്‍കി വന്നിരുന്നു.ആറുവര്‍ഷം വരെ തിരിച്ചടവു കാലാവധിയുമുണ്ടായിരുന്നു.

പ്രതിമാസ ശമ്പളം വരുന്ന അക്കൌണ്ടില്‍ നിന്നു മാത്രമേ വായ്പ അനുവദിക്കാവൂ.നിക്ഷേപകര്‍ക്കു തങ്ങളുടെ നിക്ഷേപത്തിന്റെ അടിസ്ഥാനത്തിലും വ്യക്തിഗത വായ്പക്ക് അപേക്ഷിക്കാം.തിരിച്ചടവു കാലയളവിനിടെ മറ്റൊരു ബാങ്കിലേയ്ക്കു വായ്പ മാറ്റാന്‍ അനുവദിക്കില്ല.

സ്വദേശികളുടെയും വിദേശികളുടെയും നിലവിലുള്ള വ്യക്തിഗത വായ്പകളുടെ പലിശ നിരക്ക് കുറയ്ക്കണമെന്നും സെന്‍ട്രല്‍ ബാങ്ക് നിര്‍ദേശിച്ചു. വീഴ്ച വരുത്തുന്നവരില്‍ നിന്നു 0.25 ശതമാനം അധിക പലിശ ഈടാക്കും. ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് കുടിശിക തുകയുടെ പലിശ നിരക്ക് ഒരു ശതമാനത്തില്‍ കൂടരുതെന്നും ഖത്തര്‍ സെന്‍ട്രല്‍ ബാങ്കിന്റെ പുതിയ സര്‍ക്കുലറില്‍ പറയുന്നുണ്ട്

1 comment:

Unknown said...

രവാസികള്‍ക്കു ഖത്തറിലെ ബാങ്കുകള്‍ നല്‍കുന്ന വ്യക്തിഗത വായ്പയ്ക്കു ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക്(ക്യുസിബി) നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഇതു പ്രകാരം പ്രവാസികള്‍ക്ക് പരമാവധി വ്യക്തിഗത വായ്പ നാലു ലക്ഷം റിയാലും സ്വദേശികള്‍ക്ക് 20 ലക്ഷം റിയാലുമായിരിക്കും വ്യക്തിഗത വായ്പകള്‍ .