Monday, July 23, 2012

കൊടും ചൂടിൽ നോമ്പുമായി പ്രവാസികൾ

ദോഹ : റമദാന്‍ വ്രതകാലം കനത്ത ചൂടിലേക്ക്. ഖത്തറില്‍ 50 ഡിഗ്രി സെല്‍ഷ്യസിനു മുകളിലാണ്‌ ഖത്തറിലെ പലയിടങ്ങളിലെയും ചൂട്‌ രേഖപ്പെടുത്തിയിരിക്കുന്നത്‌. ചൂടും റമദാനും കൂടിയായപ്പോള്‍ ആളുകള്‍ കഴിവതും ഓഫീസിലും വീട്ടിലും മാത്രമാക്കി ഒതുങ്ങുകയാണ്.അടുത്ത ദിവസങ്ങളില്‍ ഖത്തറില്‍ കനത്ത ചൂട് തുടരുമെന്നാണ് അധികൃതര്‍ പറയുന്നത്. അന്തരീക്ഷം ഈര്‍പ്പം ഏറ്റവും കുറഞ്ഞത് 15 ശതമാനവും ഉയര്‍ന്നത് 60 ശതമാനവുമായിരിക്കും.

കനത്ത ചൂടാണ് ഖത്തറില്‍ വിവിധ ഭാഗങ്ങളില്‍ ഇപ്പോള്‍ അനുഭവപ്പെടുന്നത്. റസലഫാന്‍ ഇന്‍ഡ്രസ്‌ട്രിയല്‍ സിറ്റിയിലാണ്‌ വലിയ താപനില രേഖപ്പെടുത്തുന്നത്. വരും ദിവസങ്ങളില്‍ 52 ഡിഗ്രി സെല്‍ഷ്യസിനു മുകളിലായിരിക്കും ചൂട്‌ എന്നാണ്‌ കാലാവ്‌സ്ഥാ പ്രവചകര്‍ അറിയിച്ചിരിക്കുന്നത്‌. കനത്ത ചൂടിനെ തുടര്‍ന്ന് പല നിര്‍മ്മാണ കെട്ടിട കമ്പനികളും തങ്ങളുടെ ജോലികള്‍ രാത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സൂര്യാഘാതമേറ്റ് ആശുപത്രിയില്‍ എത്തുന്ന തൊഴിലാളികളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തിലാണ് പല കമ്പനികളുടെയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ രാത്രിയിലേക്ക് മാറ്റിയത്.

മറ്റു സ്ഥലങ്ങളിലേയും അവസ്ഥ ഒട്ടും ആശാവഹമല്ല. അന്തരീക്ഷത്തിലെ ഉയര്‍ന്ന ഈര്‍പ്പം ചൂടിന്റെ അസഹ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. റമദാനിലെ ആദ്യ പത്ത്‌ ദിവസങ്ങളില്‍ കഠിനമായ ചൂട്‌ ആയിരിക്കും എന്നു തന്നെയാണ്‌ കാലാവസ്ഥ നിരീക്ഷകര്‍ പ്രവചിച്ചിരിക്കുന്നത്‌.

1 comment:

Unknown said...

റമാദാന്‍ സമയത്ത് പരസ്യമായി ഭക്ഷിച്ചാൽ കനത്ത ശിക്ഷാ നടപടികള്‍ ലഭിക്കും. ഈ നിയമം രാജ്യത്തുള്ള സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഒരുപോലെ ബാധകമാണ്‌. റമദാന്‍ വ്രതമെടുക്കേണ്ട സമയത്ത്‌ പരസ്യമായി ഭക്ഷണം കഴിക്കുകയോ, വെള്ളം കുടിക്കുകയോ ചെയ്‌താലാണ്‌ കടുത്ത ശിക്ഷ നേരിടേണ്ടി വരിക.