Monday, November 18, 2013

ഹമദ് അന്താരാഷ്ട്ര വിമാനത്താവളം 2014 ഏപ്രിലില്‍ തുറക്കും

ദോഹ : ഹമദ് അന്താരാഷ്ട്ര വിമാനത്താവളം ഏപ്രിലില്‍ തുറക്കും. ഇത് സംബന്ധമായി ബന്ധപ്പെട്ടവരുടെ അറിയിപ്പ് ലഭിച്ചതായി ദോഹ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.അവസാനഘട്ട മിനുക്ക് പണികള്‍ നടന്നു വരികയാണെന്ന് ദോഹ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് എക്‌സികുട്ടീവ് വൈസ്പ്രസിഡന്റ് പാട്രിക് മുള്ളര്‍ പറഞ്ഞു.

15.5 ബില്ല്യന്‍ ഡോളര്‍ നിര്‍മ്മാണചെലവു കണക്കാക്കപ്പെട്ട വിമാനത്താവളം 2009 ല്‍ പണി പൂര്‍ത്തീകരിക്കാനായിരുന്നു നേരത്തെ ഉദ്ദേശിച്ചിരുന്നത്.പ്രവര്‍ത്തികള്‍ നീണ്ടു പോയത് കാരണം2012 അവസാനത്തില്‍ തുറന്നു പ്രവര്‍ത്തിക്കാനാകുമെന്നു മാറ്റി നിശ്ചയിക്കുകയായിരുന്നു.അപ്രകാരം 12/12/12 എന്ന മാന്ത്രിക നിമിഷത്തില്‍ ഉദ്ഘാടനം ഉറപ്പിച്ചുവെങ്കിലും ബന്ധപ്പെട്ട പണികള്‍ ഉദ്ദേശിച്ചത്ര വേഗത്തില്‍ പൂര്‍ത്തിയാകാതിരുന്നത് വീണ്ടും വിനയായി.

സുരക്ഷാ പരിശോധനയില്‍ റണ്‍വേയില്‍ തകരാര്‍ ശ്രദ്ധയില്‍ പെട്ടതാണ് അന്ന് ഉദ്ഘാടനം നീട്ടിവെക്കാന്‍ നിമിത്തമായത്. വിമാനത്താവളം പൂര്‍ത്തിയാവുന്നതോടെ വര്‍ഷത്തില്‍ 29 മില്യന്‍ യാത്രക്കാര്‍ക്കുള്ള സൗകര്യമാണ് ഒരുക്കുക. ക്രമേണ ഇത് 50 മില്യന്‍ യാത്രക്കാര്‍ക്കായി ഉയര്‍ത്തും. വിമാനത്താവളത്തിലെ എയര്‍ കാര്‍ഗോ വിഭാഗം നവംബര്‍ മുതല്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു.

1 comment:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ഹമദ് അന്താരാഷ്ട്ര വിമാനത്താവളം ഏപ്രിലില്‍ തുറക്കും. ഇത് സംബന്ധമായി ബന്ധപ്പെട്ടവരുടെ അറിയിപ്പ് ലഭിച്ചതായി ദോഹ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.അവസാനഘട്ട മിനുക്ക് പണികള്‍ നടന്നു വരികയാണെന്ന് ദോഹ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് എക്‌സികുട്ടീവ് വൈസ്പ്രസിഡന്റ് പാട്രിക് മുള്ളര്‍ പറഞ്ഞു.