Monday, November 18, 2013

ഈ വര്‍ഷം നല്ല മഴ ലഭിക്കും

ദോഹ: ഈ വര്‍ഷം നല്ല മഴ ലഭിക്കും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അടുത്ത രണ്ട് ദിവസങ്ങളില്‍ ആകാശം പൊതുവേ മേഘാവൃതമായിരിക്കും. കടലിലും കനത്ത മഴ പെയ്യാന്‍ സാധ്യത ഉണ്ട്.

വടക്കന്‍ തീരങ്ങളില്‍ കാറ്റിനു നല്ല വേഗത ഉണ്ടായിരിക്കും. ഇത് 24 നോട്ടിക് മൈല്‍ വരെയാകാം. കടലില്‍ കാറ്റിന് അഞ്ച് മുതല്‍ 15 വരെ നോട്ടിക് മൈല്‍ വേഗതയുണ്ടാകും. കടല്‍ തീരങ്ങളില്‍ തിരമാലക്ക് ഒരടിക്കും രണ്ടടിക്കും ഇടയില്‍ ഉയരമുണ്ടാകും. കടലില്‍ ഇത് ഒരടിക്കും നാലടിക്കും ഇടയിലായിരിക്കും. ദൂരക്കാഴ്ച അഞ്ച് മുതല്‍ എട്ട് വരെ കിലോ മീറ്റര്‍ ആയിരിക്കും. രാജ്യത്ത് അനുഭവപ്പെടാന്‍ സാധ്യതയുഉള്ള ഏറ്റവും ഉയര്‍ന്ന താപനില 29 ഡിഗ്രി ആയിരിക്കുമെന്നും സിവില്‍ ഏവിയേഷന് കീഴിലെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ഗള്‍ഫ് മേഖലയിലാകെ അടുത്ത രണ്ടു ദിവസങ്ങളില്‍ ശക്തമായ കാറ്റും മഴയുമുണ്ടാകുമെന്ന് ബഹ്റൈന്‍ കാലാവസ്ഥ വിഭാഗവും അറിയിച്ചിട്ടുണ്ട്. സൗദി അറേബ്യ, ബഹ്റൈന്‍ തുടങ്ങിയ രാജ്യങ്ങളിലാണ് കനത്ത മഴക്കും കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങള്‍ അറിയിച്ചത്. സൗദിയുടെ വിവിധ ഭാഗങ്ങള്‍, കുവൈത്ത്, യു.എ.ഇയുടെ വിവിധ ഭാഗങ്ങള്‍, ഒമാന്‍ എന്നിവടങ്ങളില്‍ ഇപ്പോള്‍ തന്നെ ശക്തമായ മഴയുണ്ട്.

1 comment:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ഈ വര്‍ഷം നല്ല മഴ ലഭിക്കും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അടുത്ത രണ്ട് ദിവസങ്ങളില്‍ ആകാശം പൊതുവേ മേഘാവൃതമായിരിക്കും. കടലിലും കനത്ത മഴ പെയ്യാന്‍ സാധ്യത ഉണ്ട്.