Showing posts with label മീഡിയ പ്‌ളസ്. Show all posts
Showing posts with label മീഡിയ പ്‌ളസ്. Show all posts

Saturday, April 12, 2014

മാനസികരോഗത്തോടുള്ള സമീപനത്തില്‍ നമുക്കിടയില്‍ മാറ്റം അനിവാര്യം

ദോഹ:മാനസികരോഗത്തോടുള്ള മലയാളികളുടെ സമീപനത്തില്‍ മാറ്റം വേണമെന്നും ശാരീരിക പ്രയാസങ്ങളെപോലെ തന്നെ മാനസിക പ്രയാസങ്ങളും ശരിയായ ചികില്‍സയിലൂടെ പരിഹരിക്കാമെന്നും പ്രമുഖ മനോരോഗ വിദഗ്ധന്‍ ഡോ. അനീസ് അലി അഭിപ്രായപ്പെട്ടു.

നസീം അല്‍ റബീഹ് മെഡിക്കല്‍ സെന്ററിന്റെ സി റിംഗ് റോഡിലള്ള പുതിയ ആശുപത്രിയില്‍ സേവനം തുടങ്ങുന്ന അദ്ദേഹം ലോകാരോഗ്യ ദിനത്തില്‍ മീഡിയ പ്ളസ് സംഘടിപ്പിച്ച പ്രത്യേക പരിപാടിയിലാണ് മനോരോഗങ്ങളെക്കുറിച്ചുള്ള സമൂഹത്തിന്റെ സമീപനത്തെക്കുറിച്ച് സംസാരിച്ചത്.

ശാരീരികാസ്വസ്ഥതകളും പ്രയാസങ്ങളുമുണ്ടാകുമ്പോള്‍ അതിനെക്കുറിച്ച് ബന്ധപ്പെട്ടവരുമായി സംസാരിക്കുകയും ആവശ്യമെങ്കില്‍ ചികില്‍സ തേടുകയും ചെയ്യുന്ന മലയാളികള്‍ മനോരോഗത്തേയും മനോരോഗികളേയും പേടിയോടെയാണ് സമീപിക്കുന്നത്. ഇത് അപകടകരമാണ്.

ശരീരത്തിനെന്ന പോലെ മനസിനും ചെറുതും വലുതുമായ പ്രയാസങ്ങളുണ്ടാകാം. ഓരോ പ്രശ്‌നങ്ങളും വേണ്ട സമയത്ത് പരിഹരിക്കാനുള്ള ചികില്‍സാ നടപടികള്‍ ലഭ്യമാണ്. പക്ഷേ ചികില്‍സ തേടാന്‍ വൈകുന്നതും ചികില്‍സ അവഗണിക്കുന്നതും പ്രശ്‌നം സങ്കീര്‍ണമാക്കും, അദ്ദേഹം പറഞ്ഞു.

തനിക്ക് പല ശാരീരിക രോഗങ്ങളുമുണ്ടെന്ന് പറയുന്ന മലയാളി സമൂഹം മാനസിക രോഗത്തെ വളരെ പേടിയോടെയാണ് നോക്കികാണുന്നത്. ഇതിന് കാരണം നമ്മുടെ അവബോധമില്ലായ്മയും മലയാള സിനിമയിലും സീരിയലിലുമൊക്കെ ചിത്രീകരിച്ച് നമ്മുടെ മനസ്സില്‍ പതിഞ്ഞ മനോരോഗികളുടെ ചിത്രം ഭ്രാന്തന്‍മാരുടേതാണ് എന്നുള്ളതാണ്. സമൂഹത്തിന്റെ വികലമായ കാഴ്ചപ്പാടും സമീപനവും മാറിയാല്‍ മനോരോഗ ചികില്‍സയില്‍ ആശാവഹമായ മാറ്റമുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.

മനസ്സിനെ ബാധിക്കുന്ന എന്ത് അസുഖവും മാനസിക രോഗമാണ്. ഓരോന്നിനും പ്രത്യേകം ചികില്‍സയുമുണ്ട്. അത് ശരിയായ വിധത്തില്‍ പ്രയോജനപ്പെടുത്തുകയെന്നതാണ് പ്രധാനം.

മാനസിക പ്രശ്‌നങ്ങള്‍ക്ക് സാമൂഹ്യ സാമ്പത്തിക കുടുംബ സാഹചര്യങ്ങളും ചുറ്റുപാടില്‍ സംഭവിക്കുന്ന കെമിക്കല്‍ ഇംബാലന്‍സിങ്ങുമൊക്കെ കാരണമാകാം. ഓരോ കേസുകളും വിശദമായി അപഗ്രഥിച്ചാണ് പരിഹാരം തേടേണ്ടത്. മനുഷ്യന്റെ തലച്ചോര്‍ നില്‍ക്കുന്നത് ഒരു ലിക്യുഡിലാണെന്നും ആ കെമിക്കലില്‍ ഉണ്ടാകുന്ന അസന്തുലിതാവസ്ഥകള്‍ നമ്മുടെ മുഡിനെ മാറ്റുന്നതാണ് പലപ്പോഴും മനോരോഗമായി മാറുന്നത്.

കൗണ്‍സിലിംഗും മരുന്നും സമന്വയിപ്പിച്ച ആധുനിക ചികില്‍സകള്‍ക്ക് ഏത് മനോരോഗവും ഒരു വലിയ പരിധിവരെ നിയന്തിക്കുവാനും ഭേദമാക്കുവാനും കഴിയുമെന്ന് തന്റെ അനുഭവങ്ങള്‍ വിശദീകരിച്ച് അദ്ദേഹം പറഞ്ഞു.

സാമൂഹികവും സാംസ്‌കാരികവുമായ കൂട്ടായ്മകള്‍ക്കും കുടുംബത്തിന്റേയും സമൂഹത്തിന്റേയും സമീപനത്തിനും മനോരോഗ ചികില്‍സയില്‍ കാര്യമായ പങ്കുണ്ട്. പ്രശ്‌നങ്ങളും പ്രയാസങ്ങളും പങ്കുവെക്കുന്നതും മനസിനെ സമ്മര്‍ദ്ധങ്ങളില്‍ നിന്നും മുക്തമാക്കുന്ന കളിവിനോദങ്ങളില്‍ വ്യാപൃതരാവുന്നതും മാനസികാരോഗ്യം സംരക്ഷിക്കുവാന്‍ സഹായകമാണ്. സാംസ്‌കാരിക വിനിമയ പരിപാടികളും ആസ്വാദനങ്ങളും കായികാഭ്യാസങ്ങളുമൊക്കെ ഈ രംഗത്ത് ഗുണം ചെയ്യും.

ആധുനിക ചികില്‍സയും കൗണ്‍സിലിംഗുമൊക്കെ നല്‍കുന്ന സുസജ്ജമായ മനോരോഗ ക്ലിനിക്ക് അടുത്തമാസം മുതല്‍ നസീം അല്‍ റബീഹ്‌ മെഡിക്കല്‍ സെന്ററില്‍ ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു.മീഡിയ പ്ളസ് സി. ഇ. ഒ. അമാനുല്ല വടക്കാങ്ങര പരിപാടി നിയന്ത്രിച്ചു.

Thursday, February 6, 2014

കാന്‍സര്‍ മാനവരാശിയുടെ പ്രധാന ആരോഗ്യ പ്രശ്‌നമായി മാറിയിരിക്കുന്നുവെന്നു : ഡോ. നജ്മുദ്ധീന്‍ മണപ്പാട്ട്

ദോഹ: കാന്‍സര്‍ ആഗോളാടിസ്ഥാനത്തില്‍ തന്നെ മാനവരാശി അനുഭവിക്കുന്ന പ്രധാന ആരോഗ്യ പ്രശ്‌നമായി മാറിയിരിക്കുന്നുവെന്നും വ്യക്തി തലത്തിലും സമൂഹ തലത്തിലുമുളള ശ്രദ്ധയും ബോധവല്‍ക്കരണവും നാല്‍പതുശതമാനത്തോളം കാന്‍സറുകളെങ്കിലും പ്രതിരോധിക്കുവാന്‍ സഹായകമാകുമെന്നും നസീം അല്‍ റബീഹ് മെഡിക്കല്‍ സെന്ററിലെ ഡോ. നജ്മുദ്ധീന്‍ മണപ്പാട്ട് അഭിപ്രായപ്പെട്ടു.

മീഡിയ പ്ലസ്‌ , ആന്റി സ്‌മോക്കിംഗ് സൊസൈറ്റി, ക്യൂ മലയാളം, നസീം അല്‍ റബീഹ് മെഡിക്കല്‍ സെന്റര്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടന്ന ലോക കാന്‍സര്‍ ദിനാചരണ ബോധവല്‍ക്കരണ പരിപാടിയില്‍ വിഷയമവതരിപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പല കാന്‍സറുകളും പാരിസ്ഥിതിക കാരണങ്ങളായും തെറ്റായ ജീവിത ശൈലി കാരണവുമാണ് വളരുന്നത്. അതുകൊണ്ട് തന്നെ ശക്തമായ ബോധവല്‍ക്കരണ പരിപാടികള്‍ തുടര്‍ച്ചയായി നടക്കേണ്ടത്. ഏതെങ്കിലും പ്രത്യേക ദിവസങ്ങളില്‍ പരിമിതപ്പെടുത്താതെയുള്ള ബോധവല്‍ക്കരണ പരിപാടികള്‍ വിപഌവകരമായ മാറ്റങ്ങള്‍ക്ക് കാരണമാകും.

ആധുനിക ചികില്‍സാ സംവിധാനങ്ങള്‍ കാന്‍സര്‍ പരിചരണം കൂടുതല്‍ സൗകര്യപ്രദവും കാര്യക്ഷവുമാക്കിയിട്ടുണ്ടെങ്കിലും രോഗം വരാതെ നോക്കുക തന്നെയാണ് ചികില്‍സയേക്കാള്‍ പ്രധാനം. കാന്‍സറിനെ പ്രതിരോധിക്കേുവാനും അതിന്റെ വ്യാപനം തടയുവാന്‍ സഹായിക്കുന്ന ബോധവല്‍ക്കരണ പരിപാടികള്‍ക്ക് തുടക്കം കുറിക്കുവാനുമുള്ള അവസരമാണ് ലോക കാന്‍സര്‍ ദിനമെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. തുടര്‍ന്ന് സദസ്സിന്റെ സംശയങ്ങള്‍ക്ക് ഡോക്ടര്‍ മറുപടി പറഞ്ഞു.

ഇന്ത്യന്‍ കമ്മ്യൂണിറ്റി ബനവലന്റ് ഫോറം പ്രസിഡണ്ട് കരീം അബ്ദുല്ല പരിപാടി ഉദ്ഘാടനം ചെയ്തു. സിജി പബഌക് റിലേഷന്‍സ് ഡയറക്ടര്‍ കെ. പി. നൂറുദ്ധീന്‍, ക്യൂ മലയാളം പ്രതിനിധി രാമചന്ദ്രന്‍ വെട്ടിക്കാട്, കെ..എം.സി.സി. സെക്രട്ടറി നിഅമതുല്ല കോട്ടക്കല്‍, ഹ്യൂമന്‍ റിസോസര്‍സ് കണ്‍സല്‍ട്ടന്റ് ഡോ. ജസ്റ്റിന്‍ ആന്റണി സംസാരിച്ചു.

മീഡിയ പ്ലസ്‌ സി.ഇ.ഒ. അമാനുല്ല വടക്കാങ്ങര പരിപാടി നിയന്ത്രിച്ചു.നസീം അല്‍ റബീഹ് മെഡിക്കല്‍ സെന്ററിലെ ഇഖ്ബാല്‍ നീര്‍ച്ചാല്‍ അബ്ദുല്ല, സന്ദീപ് ജി നായര്‍, മീഡിയ പ്ലസിലെ ഷറഫുദ്ധീന്‍ തങ്കയത്തില്‍, സജ്ഞയ് ചപോല്‍ക്കര്‍, യൂനുസ് സലീം, ശിഹാബുദ്ധീന്‍, സിയാഹുറഹ്മാന്‍, അഫ്‌സല്‍ കിളയില്‍, സൈദലവി അണ്ടേക്കാട്, അബ്ദുല്‍ ഫത്താഹ് നിലമ്പൂര്‍, ഖാജാ ഹുസൈന്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

Thursday, December 19, 2013

ആര്‍.കെ. മലയത്തിന് മീഡിയ പഌസ് കലാകാരന്റെ ഉപഹാരം

സജ്ഞയ് ചപോല്‍ക്കര്‍ തയ്യാറാക്കിയ പ്രശസ്ത മാന്ത്രികന്‍ ആര്‍.കെ. മലയത്തിന്റെ ഛായാചിത്രം അദ്ദേഹത്തിന് സമര്‍പ്പിച്ചപ്പോള്‍.

ദോഹ. മായാജാലത്തെ സമൂഹത്തിന്റെ സംസ്‌കരണത്തിനും പുരോഗതിക്കും പ്രയോജനപ്പെടുത്തുന്ന പ്രശസ്ത മാന്ത്രികന്‍ ആര്‍.കെ. മലയത്തിന് മീഡിയ പ്ളസ് കലാകാരന്റെ പ്രത്യേക ഉപഹാരം.മീഡിയ പഌസ് ജീവനക്കാരനായ സജ്ഞയ് ചപോല്‍ക്കറാണ് ആര്‍.കെ. മലയത്തിന്റെ ജീവന്‍ തുടിക്കുന്ന വാട്ടര്‍ കളര്‍ പൊര്‍ട്രേയിറ്റ് സമ്മാനിച്ചത്.

നാലര പതിറ്റാണ്ട് നീണ്ട തന്റെ കലാസപര്യയില്‍ ഇതാദ്യാമായാണ് ഒരു കലാകാരന്‍ തന്റെ പോര്‍ട്രെയിറ്റ് സമ്മാനിക്കുന്നതെന്നും ജലഛായത്തില്‍ തയ്യാറാക്കിയ ഛായാ ചിത്രം ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നതാണെന്നും മലയത്ത് പറഞ്ഞു.

ജലഛായത്തില്‍ നിരവധി പേരുടെ പോര്‍ട്രെയിറ്റ് തയ്യാറാക്കി ശ്രദ്ധേയനായ സജ്ഞയ് ചപോല്‍ക്കര്‍ ഓയില്‍ കളറിലും ചിത്രങ്ങള്‍ക്ക് നിറം പകരാറുണ്ട്.

മീഡിയ പഌസ് സി. ഇ. ഒ. അമാനുല്ല വടക്കാങ്ങര, ബ്രില്യന്റ് എഡ്യൂക്കേഷന്‍ സെന്റര്‍ ഡയറക്ടര്‍ മുഹമ്മദ് അഷ്‌റഫ്, രാകിന്‍ മലയത്ത്, രാകി സോമന്‍, നിര്‍മല മലയത്ത് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

നിസാര്‍ ചോമയിലിനെ മീഡിയ പഌസ് ആദരിച്ചു.

നിസാര്‍ ചോമയിലിന് മീഡിയ പഌസ് ഉപഹാരം പ്രശസ്ത മാന്ത്രികന്‍ പ്രൊഫസര്‍ ആര്‍.കെ. മലയത്ത് സമ്മാനിക്കുന്നു.

ദോഹ. സാമൂഹ്യ സാംസ്‌കാരിക ജീവകാരുണ്യ മേഖലകളില്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന യുവ സംരംഭകനും ട്രൈ വാലി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറുമായ നിസാര്‍ ചോമയിലിനെ മീഡിയ പഌസ് ആദരിച്ചു.

കോര്‍പറേറ്റ് സോഷ്യല്‍ റസ്‌പോണ്‍സിബിലിറ്റിയുടെ ഭാഗമായി കേരളത്തിനകത്തും പുറത്തും അദ്ദേഹം ചെയ്തുകൊണ്ടിരിക്കുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ശഌഘനീയമാണെന്നും എല്ലാ സംരംഭകര്‍ക്കും മാതൃകയാണെന്നും ഫ്രന്റ്‌സ് കള്‍ചറല്‍ സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സംസാരിക്കവേ മീഡിയ പഌസ് സി. ഇ. ഒ. അമാനുല്ല വടക്കാങ്ങര അഭിപ്രായപ്പെട്ടു. സമൂഹത്തിലെ താഴെക്കിടയിലുള്ളവരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്നതും കഷ്ടപ്പെടുന്നവരുടെ കണ്ണീരൊപ്പാനുള്ള ശ്രമങ്ങളും ഏറ്റവും പുണ്യകരമായ പ്രവര്‍ത്തികളാണ്. ഇത്തരം സംരംഭകരെ ആദരിക്കുകയും അനുമോദിക്കുകയും ചെയ്യുന്നത് കൂടുതല്‍ ജനസേവന പ്രവര്‍ത്തനങ്ങള്‍ക്കും സംരംഭങ്ങള്‍ക്കും പ്രോല്‍സാഹനമാകുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. .

മനുഷ്യ സ്‌നേഹവും സാഹോദര്യവും നിലനിര്‍ത്തുവാനും സമൂഹത്തിന്റെ പുരോഗതിയിലേക്കുള്ള പാതയില്‍ തന്നാലാവുന്ന പങ്കാളിത്തം വഹിക്കുവാനും കഴിയുന്നതില്‍ സന്തോഷമുണ്ടെന്നും ഇത്തരം പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുമെന്നും നിസാര്‍ ചോമയില്‍ പറഞ്ഞു. പ്രശസ്ത മാന്ത്രികനും ആക്ട് ഫോര്‍ ഹ്യൂമാനിറ്റി എന്ന സംഘടനുയടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ പ്രൊഫസര്‍ ആര്‍.കെ. മലയത്ത് നിസാറിന് ഉപഹാരം കൈമാറി. ഫ്രന്റ്‌സ് കള്‍ചറല്‍ സെന്റര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഹബീബുറഹ് മാന്‍ കിഴിശ്ശേരി സംസാരിച്ചു.

കല സാമൂഹ്യ നന്മക്ക് : പ്രൊഫ. ആര്‍.കെ.മലയത്ത്

ഇന്ത്യന്‍ മീഡിയാ ഫോറം സംഘടിപ്പിച്ച മീറ്റ് ദ പ്രസ്സില്‍ പ്രൊഫ. ആര്‍.കെ.മലയത്ത് സംസാരിക്കുന്നു.

ദോഹ. ജാലവിദ്യകളെ മാനവ സൗഹാര്‍ദ്ധത്തിനും സംസ്‌കരണത്തിനും രാജ്യ താല്‍പര്യത്തിനും പുരോഗതിക്കും പ്രയോജനപ്പെടുത്താമെന്ന് പ്രായോഗികമായി തെളിയിക്കുകയാണ് താനെന്ന് പ്രശസ്ത മജീഷ്യന്‍ ആര്‍. കെ മലയത്ത് പറഞ്ഞു. ഖത്തറിലെ ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്ത്യന്‍ മീഡീയാ ഫോറം സംഘടിപ്പിച്ച മീറ്റ് ദ പ്രസ്സില്‍ സംസാരിക്കുകയായിരുന്നു നിരന്തരമായ പരിശീലനവും ശ്രദ്ധയുമുള്ള ആര്‍ക്കും പഠിക്കാവുന്ന ഒരു കലയാണ് മാജിക്ക് എന്നാും ഇതിനെ അന്ധവിശ്വാസങ്ങളില്‍ നിന്നും മോചിപ്പിച്ച് ശാസ്ത്രീയാടിത്തറയുള്ള ഒരു കലാരൂപമായി പരിചയപ്പെടുത്തുക എന്ന ശ്രമകരമായ ജോലിയാണ് താന്‍ ഏറ്റെടുത്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

വാഴക്കുന്നന്‍ നമ്പൂതിരിയുടെയും കെ. എം. മയാജാല കഥകളും കേട്ട് വളര്‍ന്ന താന്‍ മാന്ത്രിക ലോകത്ത് ജനിച്ച് വീഴുകയായിരുന്നുവെന്നും ഇന്നും പുതിയ നമ്പറുകളെക്കുറിച്ചും കൂടുതല്‍ ജനങ്ങളെ വിസ്മയിപ്പിക്കുന്നതിനെകുറിച്ചുമാണ് താന്‍ ചിന്തിച്ച് കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മാന്ത്രികന്റെ കിനാവും ഭാവനയുമാണ് മാജിക്. അതിന്റെ ചക്രവാളങ്ങള്‍ അനുദിനം വികസിച്ച് കൊണ്ടേയിരിക്കും. പക്ഷേ ആത്യന്തികമായി ഈ കലാരൂപത്തെ ജനോപകാരപ്രദമായ നിലയില്‍ എങ്ങനെ വിനിയോഗിക്കാം എന്നതാണ് അടിസ്ഥാന പ്രശ്‌നം.

തീവ്രവാദത്തിനും ഭീകരവാദത്തിനുമെതിരെ കലാപരമായ കഴിവുകളെ താന്‍ പരമാവധി പ്രയോജനപ്പെടുത്തിയുട്ടുണ്ടെന്നും ലോകസമാധാനത്തിന്റെ സന്ദേശം പ്രചരിപ്പിക്കുവാനും മനുഷ്യ സ്‌നേഹത്തിന്റേയും മത മൈത്രിയുടെയും സന്ദേശമുയര്‍ത്തിപ്പിടിക്കുവാനും ശ്രമിക്കുന്നതായിരുന്നു തന്റെ ഓരോ പരിപാടിയുമെന്നും അദ്ധേഹം പറഞ്ഞു. കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെ ദേശസ്‌നേഹം, ഐക്യം, അഖണ്ഡത, സാമൂഹ്യ സൗഹാര്‍ദ്ദം തുടങ്ങിയ മഹിതസന്ദേശങ്ങളുടെ പൂര്‍ത്തീകരണത്തിന് മാജികിനെ എങ്ങനെ പ്രയോജനപ്പെടുത്താമെന്ന് പരീക്ഷിച്ചു. 1984 ല്‍ ദേശീയോദ്ഗ്രഥന റാലിയില്‍ കേരളത്തെ പ്രതിനിധീകരിച്ച മലയത്ത് മായാജാലത്തിന്റെ മാസ്മരിക സ്വഭാവം വിവിധ ഭാഷക്കാരും സ്വഭാവക്കാരുമായ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ വിപല്‍വകരമായ മാറ്റത്തിന് വഴിതെളിയിക്കുമെന്ന് അനുഭവിച്ചറിയുകയായിരുന്നു.

തെരുവ് മജീഷ്യന്‍മാരുടെ കണ്‍കെട്ട് വിദ്യകള്‍ കണ്ട് കൗതുകമൂറിയ എത്തിപ്പെട്ടത് കെ. എം. അലി ഖാനിലും വാഴക്കുന്നന്‍ നമ്പൂതിരിയിലുമായിരുന്നു. പത്താം കല്‍സില്‍ പഠിക്കുമ്പോഴാണ് കെ. എം. അലി ഖാന്റെ ചില ചെപ്പടി വിദ്യകള്‍ കാണാനിടയായത്. മാജികിന്റെ ഉള്ളറകള്‍ തേടി മഞ്ചേരിയിലെത്തി അലിഖാന്റെ ശിഷ്യത്വം സ്വീകരിച്ചത്. അലിഖാനാണ് വാഴക്കുന്നന്‍ നമ്പൂതിരിയെ പരിചയപ്പെടുത്തിയത്. മാജിക് ഒരു ശാസ്ത്രീയാടിത്തറയുള്ള കലയാണെന്ന് ബോധ്യപ്പെടുത്തുകയും കൂടുതല്‍ പേരെ പരിശീലിപ്പിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് മാജിക് പരിശീലനം തുടങ്ങിയത്. 1990 മുതല്‍ നിലമ്പൂരില്‍ മലയത്ത് സ്‌ക്കൂള്‍ ഓഫ് മാജിക് എന്ന പേരില്‍ സ്ഥാപനം നടത്തുന്നു. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി നിരവധി പേര്‍ മാജിക് പഠിച്ച് പുറത്തിറങ്ങി. പലരും നന്നായി പരിപാടി അവതരിപ്പിക്കുന്നവരാണ്.

ജാലവിദ്യകളെ മാനവ സൗഹാര്‍ദ്ധത്തിനും സംസ്‌കരണത്തിനുമെന്നപോലെ രാജ്യ താല്‍പര്യത്തിനും പുരോഗതിക്കും പ്രയോജനപ്പെടുത്താമെന്ന് പ്രായോഗികമായി തെളിയിച്ച മൈന്‍ഡ് ഡിസൈനിംഗ് ശില്‍പശാലകള്‍ കേരളത്തിനകത്തും പുറത്തും കൂടുതല്‍ പ്രചാരം നേടുകയാണെന്നും വിദ്യാര്‍ഥികള്‍ക്കും യുവജനങ്ങള്‍ക്കും ഇച്ഛാശക്തിയും ആത്മധൈര്യവും നല്‍കി വിജയപാതയിലേക്ക് നയിക്കുകയെന്നതാണ് മൈന്‍ഡ് ഡിസൈനിംഗ് ശില്‍പശാലയുടെ ലക്ഷ്യംമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ പ്രഗല്‍ഭരായ മനശാസ്ത്രജ്ഞരുപമായി സഹകരിച്ച് രൂപകല്‍പന ചെയ്ത മെഡുല്ല പല്‍സ് വിദ്യാര്‍ഥികള്‍ക്ക് ഏറെ പ്രയോജനകരമാണെന്നും പഠിക്കാനുള്ള താല്‍പര്യവും ഏകാഗ്രതയും വര്‍ദ്ധിപ്പിക്കുവാനും വിദ്യാര്‍ഥികളെ സഹായിക്കുന്ന ഈ പരിപാടി എല്ലാ സാമൂഹ്യ തിന്മകളില്‍ നിന്നും യുവ മനസുകളെ മോചിപ്പിക്കുവാനും സഹായകമാണെന്നും അദ്ദേഹം പറഞ്ഞു. നിര്‍മ്മല മലയത്ത്, രാകിന്‍ മലയത്ത് എന്നിവരും മീറ്റ് ദ പ്രസ്സില്‍ പങ്കെടുത്തു. ഇന്ത്യന്‍ മീഡിയാ ഫോറം ആക്ടിംഗ് പ്രസിഡന്റ് പ്രദീപ് മേനോന്‍ സ്വാഗതവും സെക്രട്ടറി സാദിഖ് ചെന്നാടന്‍ നന്ദിയും പറഞ്ഞു.

Thursday, December 12, 2013

മനസ്സിന് കരുത്ത് പകര്‍ന്ന മൈന്‍ഡ് ഡിസൈനിംഗ്

ഖത്തറിലെ കോര്‍പ്പറേറ്റ് ജീവനക്കാര്‍ക്കായി ആര്‍.കെ മലയത്ത് അവതരിപ്പിച്ച ശില്‍പ്പശാലയില്‍ നിന്ന്‌.

ദോഹ : ആത്മ വിശ്വാസം, ഇഛാശക്തി, സ്ഥിരോത്സാഹം, ഏകാഗ്രത, ക്രൈസിസ് മാനേജ്‌മെന്റ്, എന്നീ മേഖലകളില്‍ ജീവനക്കാര്‍ക്ക് ആവേശവും പ്രചോദനവും നല്‍കി ആര്‍.കെ മലയത്ത് അവതരിപ്പിച്ച മൈന്‍ഡ് ഡിസൈനിംഗ് ശില്‍പ്പശാല ട്രൈനിംഗില്‍ പങ്കെടുത്തവര്‍ക്ക് വേറിട്ട അനുഭവമായി.

അവബോധ മനസ്സിനെ തൊട്ടുണര്‍ത്തി ഓരോരുത്തരുടേയും ക്രിയാത്മക കഴിവുകളെ പുറത്ത് കൊണ്ടുവരുന്നതിന് വേണ്ടി ആര്‍.കെ മലയത്ത് പ്രത്യേകം തയ്യാറാക്കിയ പരീശിലന പദ്ധതിയാണ് മൈന്‍ഡ് ഡിസൈനിംഗ് ശില്‍പ്പശാല. ഫ്രൈയം ആന്‍ഡി റീ ഫ്രൈം മൈന്‍ഡ് ഡിസൈനിംഗ് ഇന്‍സ്റ്റിറ്റിയൂട്ടുമായി സഹകരിച്ച് മീഡിയാ പ്‌ളസാണ് കോര്‍പ്പറേറ്റ് ജീവനക്കാര്‍ക്കായി പ്രത്യേകം മൈന്‍ഡ് ഡിസൈനിംഗ് ശില്‍പ്പശാല സംഘടിപ്പിച്ചത്

മനശാത്രഞ്ജരായ ഡോ. കെ.എസ് ഡേവിഡ്, ഡോ. ജോണ്‍സണ്‍ ഐരൂര്‍ എന്നിവരുടെ സഹകരണത്തോടെ മലയത്ത് സംവിധാനിച്ച ഈ പ്രത്യേക ശില്‍പ്പശാല വിദ്യാര്‍ത്ഥികള്‍ക്കും ജീവനക്കാര്‍ക്കും ഒരു പോലെ ഉപകാരപ്രദമാണ്. മൂന്ന് മണിക്കൂര്‍ നീണ്ടു നിന്ന ഹിപ്‌നോട്ടിക്ക് ട്രീറ്റ്‌മെന്റില്‍ ഉറങ്ങികിടക്കുന്ന കഴിവുകള്‍ പുറത്തെടുക്കുകയാണ് ചെയ്യുന്നതെന്ന് ആര്‍.കെ. മലയത്ത് പറഞ്ഞു.

മരൂഭൂമിയിലീടെ യാത്ര ചെയ്ത് കാടിന്റെ വന്യത ആസ്വദിച്ച് റെസ്‌റ്റേറന്റില്‍ നിന്ന് ഭക്ഷണം കഴിച്ച് ബോധമനസ്സറിയാതെ പാട്ടു പാടുകയും നൃത്തം ചെയ്യുകയും ചെയ്തത് ഏറെ കൗതുകകരമായി. ശില്‍പ്പശാലയില്‍ പങ്കെടുത്തവര്‍ക്ക് അക്കോണ്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ശുക്കൂര്‍ കിനാലൂര്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.

Thursday, December 5, 2013

എയിഡ്‌സ് ബോധവല്‍ക്കരണം ശ്രദ്ധേയമായി

മീഡിയാ പ്ലസ് , നസീം അല്‍ റബീഹ് മെഡിക്കല്‍ സെന്റര്‍, ഫ്രന്റ്‌സ് കള്‍ചറല്‍ സെന്റര്‍ എന്നിവര്‍ സംയുക്തമായി സംഘടിപ്പിച്ച ലോക എയിഡ്‌സ് ദിനാചരണ പരിപാടി നസീം അല്‍ റബീഹ് മെഡിക്കല്‍ സെന്ററിലെ ഡോ. സയ്യിദ് അബ്ദുല്‍ സാമി ഉദ്ഘാടനം ചെയ്യുന്നു.

ദോഹ : ലോക എയിഡ്‌സ് ദിനാചരണത്തിന്റെ ഭാഗമായി മീഡിയ പ്ലസ്സ്, നസീം അല്‍ റബീഹ് മെഡിക്കല്‍ സെന്റര്‍, ഫ്രന്റ്‌സ് കള്‍ചറല്‍ സെന്റര്‍ എന്നിവര്‍ സംയുക്തമായി സംഘടിപ്പിച്ച എയിഡ്‌സ് ബോധവല്‍ക്കരണ പരിപാടി ജനപങ്കാളിത്തം കൊണ്ടും വൈവിധ്യം കൊണ്ടും ശ്രദ്ധേയമായി. എയിഡ്‌സ് ബോധവല്‍ക്കരണത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ് ചുവന്ന റിബണുമണിഞ്ഞ് ഫ്രന്റ്‌സ് കള്‍ചറല്‍ സെന്റര്‍ ഓഡിറ്റോറിയത്തില്‍ ഒത്തുകൂടിയ സന്നദ്ധ പ്രവര്‍ത്തകരും സാമൂഹ്യ സേവകരും വിദ്യാഭ്യാസം, ചികില്‍സ, പരിചരണം തുടങ്ങിയ ബഹുമുഖ പരിപാടികളോടെ എയിഡ്‌സ് വ്യാപനം തടയണമെന്ന് അഭിപ്രായപ്പെട്ടു.

പരിഷ്‌കൃത സമൂഹത്തെ തുറിച്ചുനോക്കുന്ന എയിഡ്‌സ് എന്ന മഹാമാരിയെ പ്രതിരോധിക്കാനും. എയിഡ്‌സ് സൃഷ്ടിക്കുന്ന ഭീഷണമായ അവസഥകളെക്കുറിച്ച് യുവതലമുറയെ ശാസ്ത്രീയമായി ബോധവല്‍ക്കരിക്കുന്നതിനും സമൂഹം പ്രതിജ്ഞാബദ്ധമാണെന്ന് ഫ്രന്റ്‌സ് കള്‍ചറല്‍ സെന്റര്‍ ഹാളിലെ നിറഞ്ഞ സദസ്സ് സാക്ഷ്യപ്പെടുത്തി.

നസീം അല്‍ റബീഹ് മെഡിക്കല്‍ സെന്ററിലെ ഡോ. സയ്യിദ് അബ്ദുല്‍ സാമി പരിപാടി ഉദ്ഘാടനം ചെയ്തു. ആധുനിക ലോകത്ത് അതി സങ്കീര്‍ണമായ ആരോഗ്യപരവും സാമൂഹികവും സാമ്പത്തികവുമായ പ്രതിസന്ധിയാണ് എയിഡ്‌സ് സൃഷ്ടിക്കുന്നതെന്നും ഇതിന്റെ വ്യാപനം തടയുവാനും പ്രതിസന്ധികള്‍ ലഘൂകരിക്കുവാനും കൂട്ടായ പരിശ്രമങ്ങളുണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു.

ലോകത്തെമ്പാടും 35 ദശലക്ഷത്തിലധികം എയിഡ്‌സ് രോഗികളുണ്ട്. ഇവരുടെ ചികില്‍സ, പരിചരണം, സമൂഹത്തില്‍ നിന്നുണ്ടാകുന്ന പ്രശ്‌നങ്ങള്‍ നേരിടല്‍ മുതലായവയൊക്കെ ഗൗരവമേറിയ വിഷയങ്ങളാണ്. പൂര്‍ണമായി ചികില്‍സിച്ച് ഭേദമാക്കാന്‍ കഴിയാത്ത എയിഡ്‌സ് വരാതെ നോക്കുകയാണ് ഏറ്റവും അഭികാമ്യമെന്ന് അദ്ദേഹം പറഞ്ഞു.

സമൂഹം ലൈംഗിക വല്‍ക്കരിക്കപ്പെടുകയും രതിവൈകൃതങ്ങളാല്‍ മലീമസമായ സമൂഹ ചുറ്റുപാട് സംജാതമാവുകയും ചെയ്തതാണ് ആധുനികലോകം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധിയെന്ന് ചടങ്ങില്‍ മുഖ്യ പ്രഭാഷണം നിര്‍വഹിച്ച ഫ്രന്റ്‌സ് കള്‍ചറല്‍ സെന്റര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഹബീബുറഹ് മാന്‍ കിഴിശ്ശേരി പറഞ്ഞു. മനുഷ്യ സമൂഹത്തില്‍ ന•യുടെ നാമ്പുകള്‍ വറ്റി വരളുകയും എല്ലാ അധാര്‍മികതകളും കൊടികുത്തി വാഴുകയും ചെയ്യുന്നതിന്റെ ദുരന്ത ഫലങ്ങളാണ് എയിഡ്‌സും അനുബന്ധ രോഗങ്ങളും. ഉ•ാദ ലൈംഗികതയും നവലൈംഗികതയുമൊക്കെ മനുഷ്യനെ പഠിപ്പിച്ച അഭിനവ മുതലാളിത്ത സംസ്‌കാരം മനുഷ്യനെ കേവലം ഉപഭോഗിയും മൃഗതുല്യനുമാക്കി മാറ്റുന്നുവെന്നാണ് സ്ഥിതിഗതികള്‍ വിരല്‍ ചൂണ്ടുന്നത്. സമൂഹത്തിന്റെ അടിസ്ഥാനമായ കുടുംബമെന്ന സ്ഥാപനത്തെ പോലും കച്ചവടവല്‍ക്കരിച്ച് ബന്ധങ്ങളെ ഇല്ലാതാക്കി എല്ലാം ആസ്വദിക്കുന്നതിന്റെ ദുരന്തങ്ങള്‍ ഭീകരമായിരിക്കുമെന്നാണ് കാലഘട്ടം മുന്നറിയിപ്പ് നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

പ്രശസ്ത മാന്ത്രികന്‍ ആര്‍.കെ. മലയത്ത് അവതരിപ്പിച്ച എയിഡ്‌സ് ബോധവല്‍ക്കരണ മായാജാലം പരിപാടിക്ക് കൊഴുപ്പേകി. എയിഡ്‌സ് വരുന്ന വഴിയും വന്നാലുണ്ടാകുന്ന പ്രയാസങ്ങളും വരച്ചുകാട്ടിയ അദ്ദേഹം എയിഡ്‌സ് വിരുദ്ധ പ്രവര്‍ത്തനത്തിന് സദസ്സിനെ മൊത്തം സജ്ജമാക്കിയാണ് പരിപാടി അവസാനിപ്പിച്ചത്.

ട്രൈവാലി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ നിസാര്‍ ചോമയില്‍ , സിജി ഖത്തര്‍ ചാപ്റ്റര്‍ പ്രസിഡണ്ട് ഡോ. എം. പി. ഷാഫി ഹാജി, സ്‌കോളേര്‍സ് ഇന്റര്‍നാഷണല്‍ സ്‌ക്കൂള്‍ ചെയര്‍മാന്‍ ഡോ. വണ്ടൂര്‍ അബൂബക്കര്‍ , അബ്ദുറഹിമാന്‍ പുറക്കാട് എന്നിവര്‍ ചടങ്ങില്‍ വിശിഷ്ട അതിഥികളായിരുന്നു.

മീഡിയാ പ്ലസ് സി.ഇ.ഒ അമാനുല്ല വടക്കാങ്ങര പരിപാടി നിയന്ത്രിച്ചു. നസീം അല്‍ റബീഹ് മെഡിക്കല്‍ സെന്റര്‍ മാര്‍ക്കറ്റിംഗ് മാനേജര്‍ മുഹമ്മദ് ആരിഫ്, മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ്മാരായ ഇഖ്ബാല്‍ നീര്‍ച്ചാല്‍ അബ്ദുല്ല, ശെഫിന്‍ , അഡ്മിനിസ്‌ട്രേഷന്‍ മാനേജര്‍ മുഹമ്മദ് കോയ എന്നിവര്‍ സംബന്ധിച്ചു. അബ്ദുല്‍ ഫത്താഹ് നിലമ്പൂര്‍ , സഞ്ജയ് ചപോല്‍ക്കര്‍ , ശറഫുദ്ധീന്‍ തങ്കയത്തില്‍ , അഫ്‌സല്‍ കിളയില്‍ , സൈദ് അലവി അണ്ടേക്കാട്ട്, റഷാദ് മുബാറക്, യൂനുസ് സലീം, സിയാഹുറഹ്മാന്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

Tuesday, December 3, 2013

ദല്‍ഹിയുടെ ചരിത്രപഥങ്ങളിലൂടെ പ്രകാശനം ചെയ്തു

അമാനുല്ല വടക്കാങ്ങരയുടെ ദല്‍ഹിയുടെ ചരിത്രപഥങ്ങളിലൂടെ എന്ന പുസ്തകത്തിന്റെ പ്രകാശനം സിജി ഖത്തര്‍ പ്രസിഡണ്ട് ഡോ. എം. പി. ഷാഫി ഹാജിക്ക് ആദ്യ പ്രതി നല്‍കി നാര്‍ക്ക റൂട്‌സ് വൈസ് ചെയര്‍മാന്‍ പത്മശ്രീ അഡ്വ. സി.കെ. മേനോന്‍ നിര്‍വഹിക്കുന്നു.


ദോഹ. ഖത്തറിലെ മാധ്യമ പ്രവര്‍ത്തകനായ അമാനുല്ല വടക്കാങ്ങരയുടെ യാത്രാവിവരണമായ ദല്‍ഹിയുടെ ചരിത്രപഥങ്ങളിലൂടെ എന്ന പുസ്തകത്തിന്റെ പ്രകാശനം നോര്‍ക്ക റൂട്‌സ് വൈസ് ചെയര്‍മാന്‍ പത്മശ്രീ അഡ്വ. സി.കെ. മേനോന്‍ നിര്‍വഹിച്ചു. സിജി ഖത്തര്‍ പ്രസിഡണ്ട് ഡോ. എം. പി. ഷാഫി ഹാജി പുസ്തകത്തിന്റെ ആദ്യ പ്രതി ഏറ്റു വാങ്ങി.

സ്‌കോളേര്‍സ് ഇന്റര്‍നാഷണല്‍ സ്‌ക്കൂള്‍ ചെയര്‍മാന്‍ ഡോ. വണ്ടൂര്‍ അബൂബക്കര്‍ , ഭവന്‍സ് പബഌക് സ്‌ക്കൂള്‍ വൈസ് ചെയര്‍മാന്‍ ആര്‍ . ഒ. അബ്ദുല്‍ ഖാദര്‍ , ഇന്‍കാസ് ഉപദേശക സമിതി ചെയര്‍മാന്‍ കെ. കെ. ഉസ് മാന്‍ , പ്രവാസി ക്ഷേമനിധി ബോര്‍ഡ് ഡയറക്ടര്‍ ജോപ്പച്ചന്‍ തെക്കേക്കുറ്റ്, അക്കോണ്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ശുക്കൂര്‍ കിനാലൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. അമാനുല്ല വടക്കാങ്ങര സ്വാഗതം പറഞ്ഞു.

തിരൂരങ്ങാടി പ്രിന്റേര്‍സും അഷ്‌റഫി ബുക്‌സെന്ററും ചേര്‍ന്ന് പ്രസിദ്ധീകരിച്ച പുസ്തകം കേരളത്തിലെ പ്രഥമ അക്രകാദമിക് ഹൈപ്പര്‍മാര്‍ക്കറ്റായ എഡ്യൂമാര്‍ട്ടാണ് വിതരണം ചെയ്യുന്നത്.

Wednesday, November 20, 2013

പ്രവാസലോകം പ്രകാശനം ചെയ്തു

പ്രവാസലോകം എന്ന മിനി സിനിമയുടെ ഖത്തറിലെ പ്രകാശനം നസീര്‍ ഉസ്മാന് ആദ്യ സി. ഡി. നല്‍കി,എം. പി. ഷാഫി ഹാജി നിര്‍വഹിക്കുന്നു.


ദോഹ. മലബാര്‍ മൂവീസിന്റെ ബാനറില്‍ ബിജു. സി. ദാസ് അണിയിച്ചൊരുക്കിയ പ്രവാസലോകം എന്ന മിനി സിനിമയുടെ ഖത്തറിലെ പ്രകാശനം കബാബ് ഹൗസില്‍ നടന്നു. ലിഷര്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ നസീര്‍ ഉസ് മാന് ആദ്യ സി. ഡി. നല്‍കി,എം. പി. ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ എം. പി. ഷാഫി ഹാജിയാണ് പ്രകാശന കര്‍മം നിര്‍വഹിച്ചത്. തുടര്‍ന്ന് സിനിമയുടെ പ്രിവ്യൂവും നടന്നു. അനുഗ്രഹീത കലാകാരന്‍ ടി. എ. ഷാഹിദിന്റെ തൂലികയില്‍ അവസാനമായി പിറവിയെടുത്ത കഥ, അജിത് സായിയാണ് തിരക്കഥയാക്കിയത്.

നാസര്‍ അല്‍ ഫാലഹ് ഹൗണ്ടേഷന്‍ ജനറല്‍ മാനേജര്‍ കെ. വി. അബ്ദുല്ല ക്കുട്ടി, ആന്റി സ്‌മോക്കിംഗ് സൊസൈറ്റി ഗ്‌ളോബല്‍ ചെയര്‍മാന്‍ മുഹമ്മദുണ്ണി ഒളകര, ആല്‍ ഏബിള്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ സിദ്ധീഖ് പുറായില്‍, ഗ്രാന്റ് മാള്‍ ഹൈപ്പര്‍മാര്‍ക്കറ്റ് മാര്‍ക്കറ്റിംഗ് മേധാവി ജാബിര്‍, സിപ്രോടെക് മാനേജിംഗ് ഡയറക്ടര്‍ ജോസ് ഫിലിപ്പ്, ഖത്തര്‍ സ്റ്റാര്‍ ട്രേഡിംഗ് കമ്പനി ജനറല്‍ മാനേജര്‍ ടി. എം. കബീര്‍, മന്നായ് മലയാളി സമാജം പ്രസിഡണ്ട് പി. എസ്. ആന്റണി , വാല്‍മാക്‌സ് ട്രേഡിംഗ് മാനേജര്‍ ഷൗക്കത്ത് എടവണ്ണ തുടങ്ങിയ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിച്ചു.

ടി. എ. ഷാഹിദിന്റെ ജീവിതപഥങ്ങളെ കുറിച്ച് എം. ടി. നിലമ്പൂര്‍ സംസാരിച്ചു.മീഡിയ പഌസ് സി. ഇ. ഒ. അമാനുല്ല വടക്കാങ്ങര പരിപാടി നിയന്ത്രിച്ചു.അബ്ദുല്‍ ഫത്താഹ് നിലമ്പൂര്‍, സഞ്ജയ് ചപോല്‍ക്കര്‍, ശറഫുദ്ധീന്‍ തങ്കയത്തില്‍, അഫ്‌സല്‍ കിളയില്‍, സൈദ് അലവി അണ്ടേക്കാട്ട്, റഷാദ് മുബാറക്, സിയാഹുറഹ്മാന്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

Sunday, November 17, 2013

അറബി അടുത്തറിയുവാന്‍ ആഗ്രഹം : കൊങ്കോളസ്‌കി

മാധ്യമ പ്രവര്‍ത്തകനായ അമാനുല്ല വടക്കാങ്ങരയുടെ സ്‌പോക്കണ്‍ അറബിക് ഫോര്‍ എവറിഡേ എന്ന ഗ്രന്ഥത്തിന്റെ ഇന്റര്‍നാഷണല്‍ ലോഞ്ചിംഗ് ഹാന്‍സ് ഹോസ്റ്റ് കൊങ്കോളസ്‌കി നിര്‍വഹിക്കുന്നു.


ദോഹ : അറബി ഭാഷയും സംസ്‌കാരവും ഏറെ ആകര്‍ഷകമാണെന്നും കൂടുതല്‍ അടുത്തറിയുവാന്‍ ആഗ്രഹമുണ്ടെന്നും ഇന്റര്‍നാഷണല്‍ സോഷ്യല്‍ സെക്യൂറിറ്റി അസോസിയേഷന്‍ സെക്രട്ടറി ജനറല്‍ ഹാന്‍സ് ഹോസ്റ്റ് കൊങ്കോളസ്‌കി അഭിപ്രായപ്പെട്ടു.

ഗള്‍ഫ് മേഖലയില്‍ ആദ്യമായി നടന്ന ലോക സാമൂഹ്യ സുരക്ഷാഫോറത്തിന്റെ ഭാഗമായി ഖത്തറിലെത്തിയ അദ്ദേഹം ഷെറാട്ടണ്‍ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ മാധ്യമ പ്രവര്‍ത്തകനായ അമാനുല്ല വടക്കാങ്ങരയുടെ സ്‌പോക്കണ്‍ അറബിക് ഫോര്‍ എവറിഡേ എന്ന ഗ്രന്ഥത്തിന്റെ ഇന്റര്‍നാഷണല്‍ ലോഞ്ചിംഗ് നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരാഴ്ചയിലധികം ഖത്തറില്‍ തങ്ങാന്‍ അവസരം ലഭിച്ചപ്പോഴാണ് അറബി ഭാഷയുടെ സൗന്ദര്യവും സംസ്‌കാരത്തിന്റെ മഹത്വവും കൂടുതല്‍ അറിയുവാന്‍ സാധിച്ചത്.മനോഹരമായ ഭാഷ എന്നതിനപ്പുറം സംസ്‌കാരിക ഗരിമയും അറബിയുടെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

അറബി സംസാരം കേള്‍ക്കാന്‍ കൗതുകമുണര്‍ത്തുന്നതും ആശയ സമ്പുഷ്ടവുമാണ്. ആശയ വിനിമയത്തിന് വിശിഷ്യാ മധ്യ പൗരസ്ത്യ ദേശത്തെ ജനങ്ങളുമായി കൂടുതല്‍ ഊഷ്മളമായ ആശയവിനിമയം നടത്തുവാന്‍ അറബി ഭാഷയുടെ പ്രാഥമിക പാഠങ്ങളെങ്കിലും അറിഞ്ഞിരിക്കുന്നത് അഭികാമ്യമാണ്. അറബികളുടെ ആതിഥ്യമര്യാദയും സാംസ്‌കാരിക പാരമ്പര്യം മാതൃകാപരമാണെന്ന് തന്റെ അനുഭവ സാക്ഷ്യമായി അദ്ദേഹം പറഞ്ഞു.

അറബി നാടുകളുടെ പ്രാധാന്യം എല്ലാം നിലക്കും വര്‍ദ്ധിക്കുകയാണ്. ഈ സാഹചര്യത്തില്‍ അറബി ഭാഷ പ്രചരിപ്പിക്കുന്നതിനും പരിചയപ്പെടുത്തുന്നതിമുള്ള ശ്രമങ്ങള്‍ വളരെ പ്രസക്തമാണെന്ന് അദ്ദേഹം കൂട്ടി ചേര്‍ത്തു.ലോക സാമൂഹ്യ സുരക്ഷാഫോറം സംഘാടക സമിതി ഉപാധ്യക്ഷന്‍ ജാസിം ഫഖ്‌റു ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. അമാനുല്ല വടക്കാങ്ങര നന്ദി പറഞ്ഞു.

പ്രമേഹത്തിന്‌ ചികിത്സ പോലെ വ്യായാമവും അത്യാവമാണ്‌ : ഡോ.ദീപക് ചന്ദ്ര മോഹന്‍

മീഡിയാ പ്ളസ് നസീം അല്‍ റബീഹ് പ്രമേഹ ദിനാചരണ പരിപാടി ഡോ.ദീപക് ചന്ദ്ര മോഹന്‍ ഉദ്ഘാടം ചെയ്യുന്നു.


ദോഹ : ലോകത്ത് പ്രമേഹ രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുകയാണെന്നും വ്യാപകമായ തെറ്റിദ്ധാരണകള്‍ നിലില്‍ക്കുന്നതിാല്‍ ചികിത്സയും ബോധവല്‍ക്കരണ നടപടികളും കാര്യക്ഷമമാകുന്നില്ലെന്നും നസീം അല്‍ റബീഹ് മെഡിക്കല്‍ സെന്ററിലെ ഡോ.ദീപക് ചന്ദ്ര മോഹന്‍ അഭിപ്രായപ്പെട്ടു. മീഡിയാ പ്ളസ് നസീം അല്‍ റബീഹ് മെഡിക്കല്‍ സെന്ററുമായി സഹകരിച്ച് സംഘടിപ്പിച്ച ലോക പ്രമേഹ ദിനാചരണ പരിപാടി ഉദ്ഘാടം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം.

പ്രമേഹത്തിന്‌ ചികിത്സ പോലെ തന്നെ ഭക്ഷണക്രമീകരണവും വ്യായാമവും അത്യാവശ്യമാണ്. പ്രമേഹത്തെ കുറിച്ച് ഗൌരവമായി മസ്സിലാക്കുകയും തെറ്റിദ്ധാരണകള്‍ തിരുത്തുകയും ചെയ്യാുള്ള ശ്രമങ്ങളാണ് പ്രമേഹ ദിനാചരണം ആവശ്യപ്പെടുന്നതെന്ന് അദ്ധേഹം പറഞ്ഞു.

ആധുിക മനുഷ്യന്‍ അഭിമഖീകരിക്കുന്ന ആരോഗ്യ പ്രശ്ങ്ങള്‍ മിക്കവയും തെറ്റായ ജീവിത ശൈലിയിലൂടെ സംഭവിക്കുന്നതാണ് ശാസ്ത്ര സാങ്കേതിക വൈജ്ഞാനിക മേഖലകളിലൊക്കെ വിപ്ളവകരമായ നേട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയ മനുഷ്യന്‍ ചിന്തയുടേയും ബുദ്ധിയുടേയും സര്‍വോപരി നിലില്‍പിന്റെ തന്നെ അടിസ്ഥാമായ ആരോഗ്യസംരക്ഷണ രംഗത്ത് അക്ഷന്തവ്യമായ അനാസ്ഥ കാണിക്കുന്നു എന്നതാണ് ദു;ഖകരം. ദീര്‍ഘരേം ഓഫീസുകളിലും പണിസ്ഥലങ്ങളിലും വിനോദകേന്ദ്രങ്ങളിലുമൊക്കെ ചിലവഴിക്കുന്ന മനുഷ്യന്‍ കുറച്ച് സമയം തന്റെ ആരോഗ്യം പരിചരിക്കുവാന്‍ ചിലവഴിക്കണമെന്ന് അദ്ധേഹം പറഞ്ഞു.

ജീവിതശൈലീ രോഗങ്ങളില്‍ ഏറ്റവും അപകടകാരിയാണ് പ്രമേഹം. പലപ്പോഴും ആവശ്യമായ പരിചരണത്തിന്റെ അഭാവത്തില്‍ ഗുരുതരമായ ഒട്ടേറെ പ്രതിസന്ധികള്‍ തന്നെ പ്രമേഹം സൃഷ്ടിക്കുന്നു. നിശബ്ദമായ കൊലയാളിയെപ്പോലെ ശരീരത്തിന്റെ ഓരോ അവയവങ്ങളേയും മെല്ലെ മെല്ലെ നശിപ്പിക്കുന്ന പ്രമേഹത്തിന്റെ ഗൌരവം സമൂഹം ഇിയും തിരിച്ചറിഞ്ഞിട്ടില്ല എന്നത് ബോധവല്‍ക്കരണ പരിപാടികള്‍ വിപുലീകരിക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് വിരല്‍ചൂണ്ടുന്നത്.പ്രമേഹം വളരെ വേഗം കണ്ണുകളെ ബാധിക്കുമെന്നും എല്ലാവരും വര്‍ഷത്തിലൊരിക്കലെങ്കിലും കണ്ണ്‌ പരിശോധിക്കുന്നത് അഭികാമ്യമാണെന്നും കണ്ണുരോഗ വിദഗ്ദനായ ലക്ഷ്മി മൂര്‍ത്തി പറഞ്ഞു.

മീഡിയാ പ്ളസ് സി.ഇ.ഒ അമാനുല്ല വടക്കാങ്ങര പരിപാടി നിയന്ത്രിച്ചു. മുഹമ്മദ് ആരിഫ് മാര്‍ക്കറ്റിംഗ് മാജേര്‍ നസീം അല്‍ റബീഹ്, മുഹമ്മദ് ഇഖ്ബാല്‍, മുഹമ്മദ് കോയ എന്നിവര്‍ സംബന്ധിച്ചു. അബ്ദുല്‍ ഫത്താഹ് നിലമ്പൂര്‍, സഞ്ജയ് ചപോല്‍ക്കര്‍, ശറഫുദ്ധീന്‍ തങ്കയത്തില്‍, അഫ്സല്‍ കിളയില്‍, സൈദ് അലവി അണ്ടേക്കാട്ട്, റഷാദ് മുബാറക്, സിയാഹുറഹ്മാന്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

Thursday, June 9, 2011

ജോലി ചെയ്യുന്ന നാടിന്റെ ഭാഷയും സംസ്‌കാരവും പഠിക്കണം : ദീപാ ഗോപാലന്‍ വാദ്വ

ദോഹ : ജോലി ചെയ്യുന്ന നാടിന്റെ ഭാഷയും സംസ്‌കാരവും പഠിക്കുവാനും മനസിലാക്കുവാനും പ്രവാസികള്‍ പരിശ്രമിക്കണമെന്ന് ഖത്തറിലെ ഇന്ത്യന്‍ അംബാസിഡര്‍ ദീപാ ഗോപാലന്‍ വാദ്വ അഭിപ്രായപ്പെട്ടു. ഖത്തറിലെ മാധ്യമ പ്രവര്‍ത്തകനായ അമാനുല്ല വടക്കാങ്ങരയുടെ ഏറ്റവും പുതിയ ഗ്രന്ഥമായ സ്‌പോക്കണ്‍ അറബിക് ഫോര്‍ എവരിഡേ എന്ന കൃതി പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍............തുടര്‍ന്ന് വായിക്കാന്‍ ഇവിടെ അമര്‍ത്തുക

Monday, June 6, 2011

ഗള്‍ഫ് ബിസിനസ് കാര്‍ഡ് ഡയറക്ടറി പ്രകാശനം ചെയ്തു

ദോഹ: ഖത്തറിലെ അഡ്വര്‍ട്ടൈസിംഗ് ആന്റ് ഈവന്റ് മാനേജ്മെന്റ് കമ്പനിയായ മീഡിയാ പ്ളസ് പ്രസിദ്ധീകരിച്ച ഗള്‍ഫ് ബിസിനസ് കാര്‍ഡ് ഡയറക്ടറിയുടെ അഞ്ചാം പതിപ്പ് റമദ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ സഫാരി ഗ്രൂപ്പ് ജനറല്‍ മാനേജര്‍ സൈനുല്‍ ആബിദീന് ആദ്യ പ്രതി നല്‍കി ആര്‍ഗണ്‍ ഗ്ളോബല്‍ സി. ഇ.ഒ.അബ്ദുല്‍ ഗഫൂര്‍ പ്രകാശനം ചെയ്തു. ............തുടര്‍ന്ന് വായിക്കാന്‍ ഇവിടെ അമര്‍ത്തുക

Sunday, April 17, 2011

ഖത്തര്‍ മലയാളി മാന്വവല്‍ പ്രകാശനം ചെയ്തു


ദോഹ : ഖത്തറിലെ വിവിധ മേഖലകളില്‍ ശ്രദ്ധേയരായ മലയാളികളുടെ ചരിത്രം രേഖപ്പെടുത്തി മീഡിയ പ്ലസ് പ്രസിദ്ധീകരിച്ച ഖത്തര്‍ മലയാളി മാന്വലിന്റെ ഖത്തറിലെ പ്രകാശനം ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ പ്രസിഡണ്ട് കെ. എം. വര്‍ഗീസ് നിര്‍വഹിച്ചു.............തുടര്‍ന്ന് വായിക്കാന്‍ ഇവിടെ അമര്‍ത്തുക

Sunday, April 3, 2011

കാന്‍സറിന്റെ പ്രധാനകാരണം മാറിയ ജീവിത ശൈലി: ഡോ. വി.പി ഗംഗാധരന്‍


ദോഹ: ആധുനിക ജീവിത ശൈലിയും ഭക്ഷണ സംസ്‌കാരവുമാണ് കാന്‍സര്‍ വ്യാപനത്തിന്റെ പ്രധാന കാരണമെന്ന് പ്രശസ്ത കാന്‍സര്‍ ചികില്‍സാ വിദഗ്ധന്‍ ഡോ. വി.പി. ഗംഗാധരന്‍ ............തുടര്‍ന്ന് വായിക്കാന്‍ ഇവിടെ അമര്‍ത്തുക