Sunday, November 17, 2013

അറബി അടുത്തറിയുവാന്‍ ആഗ്രഹം : കൊങ്കോളസ്‌കി

മാധ്യമ പ്രവര്‍ത്തകനായ അമാനുല്ല വടക്കാങ്ങരയുടെ സ്‌പോക്കണ്‍ അറബിക് ഫോര്‍ എവറിഡേ എന്ന ഗ്രന്ഥത്തിന്റെ ഇന്റര്‍നാഷണല്‍ ലോഞ്ചിംഗ് ഹാന്‍സ് ഹോസ്റ്റ് കൊങ്കോളസ്‌കി നിര്‍വഹിക്കുന്നു.


ദോഹ : അറബി ഭാഷയും സംസ്‌കാരവും ഏറെ ആകര്‍ഷകമാണെന്നും കൂടുതല്‍ അടുത്തറിയുവാന്‍ ആഗ്രഹമുണ്ടെന്നും ഇന്റര്‍നാഷണല്‍ സോഷ്യല്‍ സെക്യൂറിറ്റി അസോസിയേഷന്‍ സെക്രട്ടറി ജനറല്‍ ഹാന്‍സ് ഹോസ്റ്റ് കൊങ്കോളസ്‌കി അഭിപ്രായപ്പെട്ടു.

ഗള്‍ഫ് മേഖലയില്‍ ആദ്യമായി നടന്ന ലോക സാമൂഹ്യ സുരക്ഷാഫോറത്തിന്റെ ഭാഗമായി ഖത്തറിലെത്തിയ അദ്ദേഹം ഷെറാട്ടണ്‍ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ മാധ്യമ പ്രവര്‍ത്തകനായ അമാനുല്ല വടക്കാങ്ങരയുടെ സ്‌പോക്കണ്‍ അറബിക് ഫോര്‍ എവറിഡേ എന്ന ഗ്രന്ഥത്തിന്റെ ഇന്റര്‍നാഷണല്‍ ലോഞ്ചിംഗ് നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരാഴ്ചയിലധികം ഖത്തറില്‍ തങ്ങാന്‍ അവസരം ലഭിച്ചപ്പോഴാണ് അറബി ഭാഷയുടെ സൗന്ദര്യവും സംസ്‌കാരത്തിന്റെ മഹത്വവും കൂടുതല്‍ അറിയുവാന്‍ സാധിച്ചത്.മനോഹരമായ ഭാഷ എന്നതിനപ്പുറം സംസ്‌കാരിക ഗരിമയും അറബിയുടെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

അറബി സംസാരം കേള്‍ക്കാന്‍ കൗതുകമുണര്‍ത്തുന്നതും ആശയ സമ്പുഷ്ടവുമാണ്. ആശയ വിനിമയത്തിന് വിശിഷ്യാ മധ്യ പൗരസ്ത്യ ദേശത്തെ ജനങ്ങളുമായി കൂടുതല്‍ ഊഷ്മളമായ ആശയവിനിമയം നടത്തുവാന്‍ അറബി ഭാഷയുടെ പ്രാഥമിക പാഠങ്ങളെങ്കിലും അറിഞ്ഞിരിക്കുന്നത് അഭികാമ്യമാണ്. അറബികളുടെ ആതിഥ്യമര്യാദയും സാംസ്‌കാരിക പാരമ്പര്യം മാതൃകാപരമാണെന്ന് തന്റെ അനുഭവ സാക്ഷ്യമായി അദ്ദേഹം പറഞ്ഞു.

അറബി നാടുകളുടെ പ്രാധാന്യം എല്ലാം നിലക്കും വര്‍ദ്ധിക്കുകയാണ്. ഈ സാഹചര്യത്തില്‍ അറബി ഭാഷ പ്രചരിപ്പിക്കുന്നതിനും പരിചയപ്പെടുത്തുന്നതിമുള്ള ശ്രമങ്ങള്‍ വളരെ പ്രസക്തമാണെന്ന് അദ്ദേഹം കൂട്ടി ചേര്‍ത്തു.ലോക സാമൂഹ്യ സുരക്ഷാഫോറം സംഘാടക സമിതി ഉപാധ്യക്ഷന്‍ ജാസിം ഫഖ്‌റു ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. അമാനുല്ല വടക്കാങ്ങര നന്ദി പറഞ്ഞു.

1 comment:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

അറബി ഭാഷയും സംസ്‌കാരവും ഏറെ ആകര്‍ഷകമാണെന്നും കൂടുതല്‍ അടുത്തറിയുവാന്‍ ആഗ്രഹമുണ്ടെന്നും ഇന്റര്‍നാഷണല്‍ സോഷ്യല്‍ സെക്യൂറിറ്റി അസോസിയേഷന്‍ സെക്രട്ടറി ജനറല്‍ ഹാന്‍സ് ഹോസ്റ്റ് കൊങ്കോളസ്‌കി അഭിപ്രായപ്പെട്ടു.