Friday, October 24, 2008

ഗള്‍ഫ് റെയില്‍വേ പദ്ധതിക്ക് അംഗീകാരം



ചിത്രത്തിനു കടപ്പാ‍ട് ഗൂഗിളിനോട്

ദോഹ: ആറ് ഗള്‍ഫ് രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന 11 ബില്യന്‍ ഡോളര്‍ റെയില്‍വേ പദ്ധതിക്ക് ഗള്‍ഫ് രാജ്യങ്ങളിലെ ഗതാഗത മന്ത്രിമാരുടെ സമ്മേളനം അംഗീകാരം നല്‍കി.ഡിസംബറില്‍ മസ്‌കറ്റില്‍ നടക്കുന്ന ഗള്‍ഫ് ഭരണത്തലവന്മാരുടെ ഉച്ചകോടിയില്‍ 1500 കിലോമീറ്റര്‍ റെയില്‍വേ ശൃംഖല സംബന്ധിച്ച് സാധ്യതാപഠന റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് ഖത്തര്‍ വാണിജ്യ വ്യവസായവകുപ്പുമന്ത്രി ശൈഖ് ഫാഹദ് ബിന്‍ജാസ്സിം അല്‍ത്താനി സമ്മേളന തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് അറിയിച്ചു.

പഠനറിപ്പോര്‍ട്ട് തത്ത്വത്തില്‍ അംഗീകരിച്ചു കഴിഞ്ഞു. ഇനി വരാന്‍ പോകുന്ന ഗള്‍ഫ്‌രാഷ്ട്ര ഭരണത്തലവന്മാരുടെ ഉച്ചകോടിയുടെ അംഗീകാരത്തിന് സമര്‍പ്പിക്കും - അദ്ദേഹം പറഞ്ഞു.ജി.സി.സി. സിവില്‍ ഏവിയേഷന്‍ അധികൃതരും നിര്‍ദേശം സംബന്ധിച്ച് താമസിയാതെ യോഗം ചേര്‍ന്ന് ചര്‍ച്ച നടത്തും. മറ്റുചില ഗള്‍ഫ് രാജ്യങ്ങളും പഠനറിപ്പോര്‍ട്ടുകള്‍ സംബന്ധിച്ച അന്തിമരൂപം ഈ മാസാവസാനത്തോടെ നല്‍കുമെന്ന് സാമ്പത്തികച്ചുമതലയുള്ള ജി.സി.സി. അസിസ്റ്റന്റ് സെക്രട്ടറി ജനറല്‍ മഹമൂദ് ഉബൈദ് അല്‍മര്‍സൂഖി പറഞ്ഞു.

ഗള്‍ഫ് രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന റെയില്‍വേ പദ്ധതിയായിരുന്നു സമ്മേളനത്തില്‍ ഗതാഗതമന്ത്രിമാരുടെ മുഖ്യചര്‍ച്ചാ വിഷയം.
ഗള്‍ഫ് രാജ്യങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന വിമാനസര്‍വീസുകളുടെ വിമാനക്കൂലി കുറയ്ക്കുന്നത് സംബന്ധിച്ച് സമ്മേളനം ചര്‍ച്ച ചെയെ്തന്ന് മര്‍സൂഖി പറഞ്ഞു.ഗള്‍ഫ് രാജ്യങ്ങളില്‍ പരസ്പരം ജനങ്ങളുടെ സഞ്ചാരം വര്‍ധിപ്പിക്കാന്‍ റെയില്‍വേ സജ്ജമാകുന്നതോടെ സാധ്യമാകും. ജനങ്ങളുടെ പരസ്പര ബന്ധം ശക്തിപ്പെടുത്താനും ഇതു കാരണമായിത്തീരും. ഗള്‍ഫിലെ ഉത്തരഭാഗമായ കുവൈത്തിനെയും ദക്ഷിണഭാഗമായ ഒമാനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന റെയില്‍വേ പദ്ധതി യമനിലേക്കും വടക്കന്‍ രാജ്യങ്ങളായ ഇറാഖ്, സിറിയ തുടങ്ങിയ രാജ്യങ്ങളിലേക്കും ഭാവിയില്‍ യൂറോപ്പിലേക്കും വ്യാപിപ്പിക്കാന്‍ കഴിയുമെന്ന് മര്‍സൂഖ് ചൂണ്ടിക്കാട്ടി.

ജി.സി.സി. രാജ്യങ്ങളിലേക്ക് ഓടാന്‍ ഹെവി വാഹനങ്ങള്‍ക്കുള്ള തടസ്സങ്ങള്‍ നീക്കുന്നതിനെക്കുറിച്ചും ഹെവി വാഹനങ്ങളുടെ യാത്ര സുഗമമാക്കാന്‍ ഡ്രൈവര്‍മാര്‍ക്ക് ദീര്‍ഘകാലത്തേക്ക് വിസ അനുവദിക്കുന്നതിനെക്കുറിച്ചും സമ്മേളനം ചര്‍ച്ച ചെയ്തു.

3 comments:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ആറ് ഗള്‍ഫ് രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന 11 ബില്യന്‍ ഡോളര്‍ റെയില്‍വേ പദ്ധതിക്ക് ഗള്‍ഫ് രാജ്യങ്ങളിലെ ഗതാഗത മന്ത്രിമാരുടെ സമ്മേളനം അംഗീകാരം നല്‍കി.ഡിസംബറില്‍ മസ്‌കറ്റില്‍ നടക്കുന്ന ഗള്‍ഫ് ഭരണത്തലവന്മാരുടെ ഉച്ചകോടിയില്‍ 1500 കിലോമീറ്റര്‍ റെയില്‍വേ ശൃംഖല സംബന്ധിച്ച് സാധ്യതാപഠന റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് ഖത്തര്‍ വാണിജ്യ വ്യവസായവകുപ്പുമന്ത്രി ശൈഖ് ഫാഹദ് ബിന്‍ജാസ്സിം അല്‍ത്താനി സമ്മേളന തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് അറിയിച്ചു.

ഭൂമിപുത്രി said...

ഇതൊരു പുതിയ ന്യൂസാണല്ലൊ സഗീർ.നന്നായി
ഇവിടെ എഴുതിയത്

smitha adharsh said...

ഇതിനെപ്പറ്റി കേട്ടിരുന്നു..പോസ്റ്റില്‍ വന്നത് നന്നായി.