Wednesday, October 29, 2008
തഫ്ഹീമുല്‍ ഖുര്‍ആന്‍ കമ്പ്യൂട്ടര്‍ പതിപ്പ് പുറത്തിറങ്ങി
ചിത്രത്തിനു കടപ്പാട്: ഗൂഗിള്‍
വാര്‍ത്തക്ക് കടപ്പാട്:മാത്യഭൂമി
ദോഹ: സയ്യിദ് മൗലാനാ അബുല്‍ അലാ മൗദൂദിയുടെ ഖുര്‍ ആന്‍ വ്യാഖ്യാന ഗ്രന്ഥമായ തഫ്ഹീമുല്‍ ഖുര്‍ആനിന്റെ കമ്പ്യൂട്ടര്‍ പതിപ്പ് പുറത്തിറങ്ങി. ഖത്തറിലെ വിതരണോദ്ഘാടനം ഇസ്‌ലാമിക പണ്ഡിതന്‍ ഡോ.യൂസുഫുല്‍ ഖറദാവി
ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമി അസിസ്റ്റന്റ് അമീര്‍ പ്രൊഫസര്‍ സിദ്ധീഖ് ഹസ്സന് ആദ്യ കോപ്പി നല്‍കി നിര്‍വഹിച്ചു.
ഡോ. ഖറദാവിയുടെ വസതിയില്‍ വെച്ച് നടന്ന ചടങ്ങില്‍ ജമാഅത്തെ ഇസ്‌ലാമി അസിസ്റ്റന്റ് സെക്രട്ടറി മുഹമ്മദ് അബ്ദുല്‍ അസീസ്, ഇന്ത്യന്‍ ഇസ്‌ലാമിക് അസോസിയേഷന്‍ പ്രസിഡന്റ്‌വി.ടി.അബ്ദുല്ലക്കോയ തങ്ങള്‍, വൈസ് പ്രസിഡന്റ് സുബൈര്‍ അബ്ദുല്ല, ജനറല്‍ സെക്രട്ടറി അബ്ദുറഹ്മാന്‍ പുറക്കാട്, ഇന്ത്യന്‍ ഫ്രണ്ട്‌സ് സര്‍ക്കിള്‍ ജനറല്‍ സെക്രട്ടറി ശാക്കിര്‍ എസ്.എം. എന്നിവര്‍ സംബന്ധിച്ചു.
അസോസിയേഷന്‍ ആസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ബുക്ക് ഡിപ്പോയിലും പ്രാദേശിക യൂണിറ്റുകളിലൂടെയും വെള്ളിയാഴ്ച മുതല്‍ പതിപ്പ് വിതരണം ചെയ്യുമെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.
യൂണിറ്റുകള്‍ വഴിയല്ലാതെ പതിപ്പിന് ഓര്‍ഡര്‍ ചെയ്തവര്‍ ഡിപ്പോയുമായി നേരിട്ട് ബന്ധപ്പെടേണ്ടതാണ്. ഫോണ്‍: 5942219, 5125110.
Subscribe to:
Post Comments (Atom)
1 comment:
സയ്യിദ് മൗലാനാ അബുല്‍ അലാ മൗദൂദിയുടെ ഖുര്‍ ആന്‍ വ്യാഖ്യാന ഗ്രന്ഥമായ തഫ്ഹീമുല്‍ ഖുര്‍ആനിന്റെ കമ്പ്യൂട്ടര്‍ പതിപ്പ് പുറത്തിറങ്ങി. ഖത്തറിലെ വിതരണോദ്ഘാടനം ഇസ്‌ലാമിക പണ്ഡിതന്‍ ഡോ.യൂസുഫുല്‍ ഖറദാവി
ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമി അസിസ്റ്റന്റ് അമീര്‍ പ്രൊഫസര്‍ സിദ്ധീഖ് ഹസ്സന് ആദ്യ കോപ്പി നല്‍കി നിര്‍വഹിച്ചു.
Post a Comment