Wednesday, November 19, 2008

സാമ്പത്തിക പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ ഖത്തറില്‍ രാജ്യാന്തര സമ്മേളനം

ദോഹ: ആഗോള സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി 29 മുതല്‍ ഡിസംബര്‍ രണ്ടു വരെ നടക്കുന്ന സമ്മേളനത്തിന് ആതിഥേയത്വം വഹിക്കാന്‍ ഖത്തര്‍ സമ്മതിച്ചു. ജി20ല്‍ ഉള്‍പ്പെട്ടതും അല്ലാത്തതുമായ രാഷ്ട്രങ്ങളുടെ സമ്മേളനം സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് ആഴത്തില്‍ ചര്‍ച്ച നടത്തുന്നതിനായി വിളിച്ചുചേര്‍ക്കണമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ ആവശ്യപ്പെട്ടിരുന്നു. സമ്മേളനത്തിന് ആതിഥേയത്വം വഹിക്കണമെന്ന യുഎന്‍ സെക്രട്ടറി ജനറലിന്റെ നിര്‍ദേശം തങ്ങള്‍ അംഗീകരിക്കുകയാണെന്ന് പോളന്‍ഡ് പ്രധാനമന്ത്രി ഡേവിഡ് ടസ്കിനൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹമദ് ബിന്‍ ജാസിം ബിന്‍ ജാബര്‍ അല്‍ താനി പറഞ്ഞു.

അതിനിടെ 20 രാജ്യങ്ങളുടെ തലവന്‍മാര്‍ സമ്മേളനത്തില്‍ സംബന്ധിക്കുമെന്ന് യുഎന്‍ സെക്രട്ടറി ജനറലിന്റെ ഒാഫിസ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തി. എന്നാല്‍ 40 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുത്തേക്കുമെന്ന് സംഘാടക സമിതി അംഗങ്ങളില്‍ ഒരാള്‍ വാര്‍ത്താ എജന്‍സിയോട് പറഞ്ഞു.

1 comment:

Unknown said...

ആഗോള സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി 29 മുതല്‍ ഡിസംബര്‍ രണ്ടു വരെ നടക്കുന്ന സമ്മേളനത്തിന് ആതിഥേയത്വം വഹിക്കാന്‍ ഖത്തര്‍ സമ്മതിച്ചു. ജി20ല്‍ ഉള്‍പ്പെട്ടതും അല്ലാത്തതുമായ രാഷ്ട്രങ്ങളുടെ സമ്മേളനം സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് ആഴത്തില്‍ ചര്‍ച്ച നടത്തുന്നതിനായി വിളിച്ചുചേര്‍ക്കണമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ ആവശ്യപ്പെട്ടിരുന്നു.