ദോഹ:ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ ഭാഗമായി ഖത്തറിലെ ഓഹരി വിപണികളില്‍ വീണ്ടും തിരിച്ചടി. ഒപ്പം വിവിധ ഗള്‍ഫ് രാജ്യങ്ങളിലെ ഓഹരി വിപണികളുടെ സൂചികകളില്‍ ഇന്നലെ കാര്യമായ ഇടിവ് രേഖപ്പെടുത്തി. റിയല്‍ എസ്റ്റേറ്റ് സ്ഥാപനങ്ങളുടെ ഓഹരി വിലയിലാണ് വന്‍ കുറവ് അനുഭവപ്പെട്ടത്.
ഖത്തറില്‍ ബാങ്കുകളുടെ ഓഹരി വിലയിലും കുറവ് അനുഭവപ്പെട്ടു. ഖത്തറില്‍ ഓഹരി സൂചികയില്‍ 3.65 ശതമാനത്തിന്റെയും കുവൈത്തില്‍ 1.57 ശതമാനത്തിന്റെയും കുറവുണ്ടായി. ബഹ്റൈന്‍, ഒമാന്‍ എന്നിവിടങ്ങളിലും ഓഹരി സൂചികയില്‍ ഇടിവ് അനുഭവപ്പെട്ടു.
ഖത്തറിലെ റിയല്‍ എസ്റ്റേറ്റ് കമ്പനികളും തിരിച്ചടി നേരിട്ടു. ഇവിടെ റിയല്‍ എസ്റ്റേറ്റ് കമ്പനികളുടെ ഓഹരി വിലയില്‍ എട്ടുശതമാനത്തിന്റെ കുറവാണ് അനുഭവപ്പെട്ടത്. ഓഹരി സൂചികയില്‍ 1.98 ശതമാനത്തിന്റെ ഇടിവാണ് ഖത്തറില്‍ അനുഭവപ്പെട്ടത്. 3127 പോയിന്റിലാണ് വ്യാപാരം അവസാനിച്ചത്.
1 comment:
ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ ഭാഗമായി ഖത്തറിലെ ഓഹരി വിപണികളില്‍ വീണ്ടും തിരിച്ചടി. ഒപ്പം വിവിധ ഗള്‍ഫ് രാജ്യങ്ങളിലെ ഓഹരി വിപണികളുടെ സൂചികകളില്‍ ഇന്നലെ കാര്യമായ ഇടിവ് രേഖപ്പെടുത്തി. റിയല്‍ എസ്റ്റേറ്റ് സ്ഥാപനങ്ങളുടെ ഓഹരി വിലയിലാണ് വന്‍ കുറവ് അനുഭവപ്പെട്ടത്.
Post a Comment