Saturday, November 8, 2008

സംസ്കാര ഖത്തര്‍ കേരളപിറവി ആഘോഷിച്ചു




ദോഹ:ഖത്തര്‍ കേരളപിറവിയോടനുബന്ധിച്ച് സംസ്കാര ഖത്തര്‍ "മലയാളിയുടെ മാറു മുഖം''എ വിഷയത്തില്‍ ഐ.സി.സി ഹാളില്‍ ചര്‍ച്ച സംഘടിപ്പിച്ചു.

എം.ടി.നിലമ്പൂര്‍,സി.ആര്‍.മനോജ്,മന്‍സൂര്‍ മൊയ്തീന്‍ (സിജി കരിയര്‍ കൌസിലര്‍), പ്രതിപ്.എം.മേനോന്‍ (ഫ്രന്‍സ് ഓഫ് തൃശൂര്‍), റഫീഖ് പുറകാട് (സംസ്കൃതി),താരിഖ് തുടങ്ങിയവര്‍ ചര്‍ച്ച നയിച്ചു.

കടകെണിയിലേക്ക് എടുത്തുചാടുകയും തന്മൂലം ആത്മഹത്യ പ്രവണതകള്‍ വര്‍ദ്ധിച്ചുവരികയും,പരസ്പര സഹകരണവും, സവര്‍ത്തിത്വവും കുറഞ്ഞു വരികയും ചെയ്യുന്ന മലയാളി സമൂഹത്തിന്റെ ധാര്‍മീകച്യുതികളില്‍ ആശങ്കയും, ആകുലതയും പങ്കുവെക്കപ്പെട്ട ചര്‍ച്ച പുതിയ ഒരു അനുഭവമായിരുന്നു.

എസ്.എം.മുഹമ്മദ് ഷെരീഫ് വിഷയം അവതരിപ്പിച്ചു.
അഡ്വ.ജാഫര്‍ഖാന്‍ കേച്ചേരി മോഡറേറ്ററായിരുന്നു.

ഖത്തറിലെ ഇന്ത്യന്‍ സ്കൂളിലെ മലയാളി വിദ്യാര്‍ത്ഥികളെ
പങ്കെടുപ്പിച്ച് നടത്തിയ ക്വിസ് മത്സരത്തില്‍ സമ്മാനര്‍ഹരായ എം.ഇ.എസ്.സ്കൂള്‍,ബിര്‍ള പബ്ളിക് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഐ.സി.സി. കള്‍ചറല്‍ സെക്രട്ടറി സൈനുദ്ധീന്‍ വന്നേരി സമ്മാനങ്ങള്‍ വിതരണം ചെയ്തു.

1 comment:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ഖത്തര്‍ കേരളപിറവിയോടനുബന്ധിച്ച് സംസ്കാര ഖത്തര്‍ "മലയാളിയുടെ മാറു മുഖം''എ വിഷയത്തില്‍ ഐ.സി.സി ഹാളില്‍ ചര്‍ച്ച സംഘടിപ്പിച്ചു.