Sunday, November 9, 2008

പ്രധാനമന്ത്രി ഖത്തറുമായി രണ്ട് കരാറില്‍ ഒപ്പുവെച്ചു



ദോഹ:ഖത്തര്‍ സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് ഡോ. മന്‍മോഹന്‍ സിങ്. ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹമദ് ബിന്‍ ജാസിം ബിന്‍ ജാബര്‍ അല്‍താനി നേരിട്ടു വിമാനത്താവളത്തിലെത്തിയാണ് ഇന്ത്യന്‍ പ്രധാനമന്ത്രിയെ സ്വീകരിച്ചത്.

പെട്രോളിയം മന്ത്രി മുരളി ദേവ്‌ര, പ്രവാസികാര്യമന്ത്രി വയലാര്‍ രവി, വിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എം.കെ.നാരായണന്‍ എന്നിവര്‍ പ്രധാനമന്ത്രിയോടൊപ്പമുണ്ടായിരുന്നു.



ഗള്‍ഫ് മേഖലയില്‍ ഇന്ത്യയ്ക്ക് ഏറ്റവും വിപുലമായ സുരക്ഷാസഹകരണമുള്ള രാജ്യമാണ്‌ ഖത്തര്‍. സുരക്ഷാനിയമം,പ്രതിരോധ സഹകരണം എന്നീ രണ്ടു കരാറില്‍ ഒപ്പുവെച്ചു.

എല്‍എന്‍ജി ശേഖരത്തില്‍ ലോകത്തു മൂന്നാം സ്ഥാനമുള്ള ഖത്തറില്‍നിന്ന് ഇപ്പോള്‍ 75 ലക്ഷം ടണ്‍ എല്‍എന്‍ജി ഇന്ത്യ വാങ്ങുന്നുണ്ട്. ഇത് ഒരു കോടി ടണ്‍ ആയി ഉയര്‍ത്തും.

ഇന്ത്യയില്‍ 500 കോടി ഡോളറിന്റെ നിക്ഷേപം സംബന്ധിച്ചും നാളെ ധാരണയാകും.

നാളെ ഖത്തറിലെ റമദാ ഹോട്ടലില്‍ നടക്കുന്ന സമ്മേളനത്തില്‍ ഇന്ത്യന്‍ ജനതയെ അഭിസംബോധനചെയ്തു സംസാരിക്കും.

കൂടാതെ നാളെതന്നെ പല രാഷ്ട്രനേതാക്കളുമായി അദ്ദേഹം കൂടിക്കാഴ്ചയും നടത്തും.

1 comment:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

പ്രധാനമന്ത്രി ഖത്തറുമായി രണ്ട് കരാറില്‍ ഒപ്പുവെച്ചു