Sunday, December 7, 2008

ഖത്തറില്‍ നിര്‍മാണ സാമഗ്രികളുടെ വില കുറയുന്നു

ദോഹ: സാമ്പത്തിക മാന്ദ്യം ഖത്തറിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിച്ചില്ലെങ്കിലും അനുബന്ധ മേഖലകളില്‍ വ്യാപാരം തളരുന്നതായി റിപ്പോര്‍ട്ട്.

നിര്‍മാണമേഖലയിലെ കുതിച്ചുകയറ്റത്തെ തുടര്‍ന്നു വാനോളമുയര്‍ന്ന നിര്‍മാണ സാമഗ്രികളുടെ വില കുറഞ്ഞുതുടങ്ങി. സിമന്റ്, ചെമ്പ്, സ്റ്റീല്‍ തുടങ്ങിയവ റെക്കോര്‍ഡ് വിലയില്‍ നിന്നു താഴേക്കു പോരുകയാണ്. സര്‍ക്കാര്‍ നിര്‍മാണങ്ങളിലും ചെലവു ചുരുക്കല്‍ നടക്കുകയാണ്. ഇടത്തരക്കാരാകട്ടെ, സാമ്പത്തിക മാന്ദ്യത്തിന് അല്‍പം അയവു വന്നിട്ടാകാം തുടര്‍ ജോലിയെന്നു കരുതി താല്‍ക്കാലികമായി പിന്മാറുകയും ചെയ്തു.

ഇതോടെ ഡിമാന്‍ഡ് കുറഞ്ഞതാണു വിലയും കുറയാന്‍ കാരണം. അറ്റകുറ്റപ്പണി കരാര്‍ സ്ഥാപനങ്ങളും ഞെരുക്കത്തിലാണ്.

നിര്‍മാണമേഖലയിലെ വന്‍ വളര്‍ച്ചയെ തുടര്‍ന്നു സാധനങ്ങള്‍ വാങ്ങി സ്റ്റോക്ക് ചെയ്ത വ്യാപാരികള്‍ക്കാണു കൂടുതല്‍ നഷ്ടം. എന്നാല്‍ പണം കുറവായതിനാല്‍ ഇടയ്ക്കു മുടങ്ങിയ പദ്ധതികള്‍ പലതും വിലകുറഞ്ഞ സമയത്തു ചെയ്തു തീര്‍ക്കാന്‍ ശ്രമിക്കുന്ന കരാറുകാരുമുണ്ട്.

3 comments:

Unknown said...

സാമ്പത്തിക മാന്ദ്യം ഖത്തറിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിച്ചില്ലെങ്കിലും അനുബന്ധ മേഖലകളില്‍ വ്യാപാരം തളരുന്നതായി റിപ്പോര്‍ട്ട്.

പ്രയാണ്‍ said...

ബക്രീദ് ദിന ആശംസകള്‍

പ്രയാണ്‍ said...

ബക്രീദ് ദിന ആശംസകള്‍