Saturday, December 6, 2008

ആര്‍.എസ്.സി സോണല്‍ കൗണ്‍സിലുകള്‍ തുടങ്ങി

ദോഹ:രിസാല സ്റ്റഡി സര്‍ക്കിള്‍ ഗള്‍ഫ് നാടുകളില്‍ നടത്തിവരുന്ന മെമ്പര്‍ഷിപ്പ് ക്യാമ്പയിന്റെ ഭാഗമായി 'നെഞ്ചുറപ്പുണ്ടോ നേരിന്റെ പക്ഷത്തു നില്‍ക്കാന്‍' എന്ന ശീര്‍ഷകത്തില്‍ സൌദി അറേബ്യ, യു.എ.ഇ, ഖത്തര്‍, കുവൈറ്റ്, ഒമാന്‍, ബഹ്‌റൈന്‍ തുടങ്ങിയ രാജ്യങ്ങളില്‍ സോണല്‍ പുന:സംഘടനയ്ക്ക് തുടക്കമായി.

പ്രവാസി മലയാളികള്‍ക്കിടയില്‍ ധാര്‍മിക മുന്നേറ്റം ലക്ഷ്യമിട്ട് പ്രവര്‍ത്തിച്ചു വരുന്ന സംഘടന പുതിയ പ്രവര്‍ത്തന വര്‍ഷത്തിലേക്ക് പ്രവേശിക്കുകയാണ്. ഇതിന്റെ ഭാഗമായി ഒക്ടോബര്‍ 31-ന് ഗള്‍ഫില്‍ മെമ്പര്‍ഷിപ്പ് ദിനമായി ആചരിച്ചിരുന്നു.

വിവിധ രാജ്യങ്ങളില്‍ തൊഴിലെടുക്കുന്ന മുഴുവന്‍ ഗള്‍ഫ് പ്രവര്‍ത്തകരെയും ആര്‍.എസ്.സിയുടെ അംഗമാക്കുന്നതിന് പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. വിദ്യാഭ്യാസം, സംസ്‌കരണം, ജീവകാരുണ്യം എന്നീ മേഖലകളാണ് സംഘടനയുടെ പ്രധാനപ്രവര്‍ത്തന മണ്ഡലം.

1 comment:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

രിസാല സ്റ്റഡി സര്‍ക്കിള്‍ ഗള്‍ഫ് നാടുകളില്‍ നടത്തിവരുന്ന മെമ്പര്‍ഷിപ്പ് ക്യാമ്പയിന്റെ ഭാഗമായി 'നെഞ്ചുറപ്പുണ്ടോ നേരിന്റെ പക്ഷത്തു നില്‍ക്കാന്‍' എന്ന ശീര്‍ഷകത്തില്‍ സൌദി അറേബ്യ, യു.എ.ഇ, ഖത്തര്‍, കുവൈറ്റ്, ഒമാന്‍, ബഹ്‌റൈന്‍ തുടങ്ങിയ രാജ്യങ്ങളില്‍ സോണല്‍ പുന:സംഘടനയ്ക്ക് തുടക്കമായി.