ദോഹ:ആഘോഷങ്ങളും വിശേഷാവസരങ്ങളും സമൂഹത്തില്‍ സ്നേഹവും സാഹോദര്യവും ഊട്ടിയുറപ്പിക്കുവാനും സാമൂഹ്യ സൌഹാര്‍ദ്ധം മെച്ചപ്പെടുത്തുവാനും സഹായകകരമാകണമെന്ന് ദോഹാ ബാങ്ക് സി. ഇ. ഒ. ആര്. സീതാരാമന് അഭിപ്രായപ്പെട്ടു. വെല്‍കം ഡൈന്‍ റസ്റോറന്റില്‍ നടന്ന ചടങ്ങില്‍ മീഡിയ പ്ളസ് പ്രസിദ്ധീകരിച്ച പെരുന്നാള്‍ പുലരി എന്ന സപ്ളിമെന്റ് പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം .
ഹജ്ജിനോട് അനുബന്ധിച്ചുള്ള ഈദാഘോഷം ആത്മീയമായും സാമൂഹികമായും ഒട്ടേറെ മാനങ്ങളുള്ളതാണ്. പ്രവാസി കൂട്ടായ്മകളും സംഘങ്ങളും ആഘോഷങ്ങളെ അര്ഥവത്താക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
നസീം അല്‍ റബീഅ് മെഡിക്കല്‍ സെന്റര്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. അബ്ദുസ്സമദ് സപ്ളിമെന്റിന്റെ ആദ്യ കോപ്പി ഏറ്റു വാങ്ങി.
ക്വിക് പ്രിന്റ് സെന്റര്‍ മാനേജിംഗ് ഡയറക്ടര്‍ ഉസ് മാന്‍ മുഹമ്മദ്, റഹീബ് ബിസിനസ് ഗ്രൂപ്പ് ചെയര്മാന് മായന്‍ കണ് ടോത്ത് തുടങ്ങി നിരവധി പ്രമുഖര്‍ പരിപാടിയില്‍ സംബന്ധിച്ചു.
മീഡിയ പ്ളസ് സി. ഇ. ഒ. അമാനുല്ല വടക്കാങ്ങര സ്വാഗതവും സപ്ളിമെന്റ് കോര്‍ഡിനേറ്റര്‍ പി. വി. എ. നാസര്‍ നന്ദിയും പറഞ്ഞു.
3 comments:
ആഘോഷങ്ങളും വിശേഷാവസരങ്ങളും സമൂഹത്തില്‍ സ്നേഹവും സാഹോദര്യവും ഊട്ടിയുറപ്പിക്കുവാനും സാമൂഹ്യ സൌഹാര്‍ദ്ധം മെച്ചപ്പെടുത്തുവാനും സഹായകകരമാകണമെന്ന് ദോഹാ ബാങ്ക് സി. ഇ. ഒ. ആര്. സീതാരാമന് അഭിപ്രായപ്പെട്ടു
ബക്രീദ് ദിന ആശംസകള്‍
വൈകിയാണെങ്കിലും ഈദ് ആശാംസകള്‍
ആഘോഷങ്ങള്‍ അതിരു വിടുന്ന കാഴ്ചയാണധികവും കാണുന്നത്. മൂല്യങ്ങള്‍ ചവിട്ടി മെതിച്ചു കൊണ്ടുള്ള കൂത്താട്ടമാണെങ്ങും.
ചാരിറ്റി ഫണ്ട് പിരിവിന്റെപേരിലും ആഭാസ ഡാന്‍സ് പ്രോഗ്രാം നടത്തുന്നവര്‍ എന്താണു സമൂഹത്തിനു നല്കുന്ന സന്ദേശം !!!
Post a Comment