ദോഹ:തൊഴില്‍ നിയമം നടപ്പാക്കുന്നതില്‍ വീഴ്ച വരുത്തിയ സ്വകാര്യമേഖലയിലെ 76 സ്ഥാപനങ്ങള്‍ക്കെതിരെ അധികൃതര്‍ ശിക്ഷാ നടപടി സ്വീകരിച്ചു.ഈ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തൊഴില്‍ വകുപ്പു മരവിപ്പിച്ചിട്ടുണ്ട്.
നടപടി സ്വീകരിച്ച സ്ഥാപനങ്ങളില്‍ 31 കമ്പനികള്‍ തൊഴിലാളികള്‍ ഉന്നയിച്ച പരാതികളെ തുടര്‍ന്ന് തൊഴില്‍ വകുപ്പിന്റെ നടപടികളോട് പ്രതികരിക്കുയോ പരിഹാരം കാണുകയോ ചെയ്യാത്തവയാണ്. 31 സ്ഥാപനങ്ങള്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്നവയും 3 സ്ഥാപനങ്ങള്‍ തൊഴിലാളികള്‍ക്ക് ശബളം നല്‍കുന്നതില്‍ വീഴ്ച വരുത്തിയവയുമാണ്.
3 സ്ഥാപനങ്ങള്‍ സ്വദേശികളെ നിയമിക്കുന്നതില്‍ വീഴ്ച വരുത്തിയവയും 3 സ്ഥാപനങ്ങള്‍ ലേബര്‍ ഇന്‍സ്പെക്ടര്‍മാരുടെ പരിശോധനയ്ക്ക് തടസ്സം സൃഷ്ടിച്ചവയുമാണ്. ഇതിന് പുറമേ വ്യാജ രേഖകള്‍ സമര്‍പ്പിച്ച രണ്ടു സ്ഥാനങ്ങള്‍ക്കെതിരേയും നടപടി സ്വീകരിച്ചിട്ടുണ്ട്. ഈമാസം 18 മുതല്‍ 22 വരെയുള്ള ദിവസങ്ങളില്‍ നടത്തിയ പരിശോധനയിലാണ് ഈ സ്ഥാപനങ്ങളില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയത്.
1 comment:
തൊഴില്‍ നിയമം നടപ്പാക്കുന്നതില്‍ വീഴ്ച വരുത്തിയ സ്വകാര്യമേഖലയിലെ 76 സ്ഥാപനങ്ങള്‍ക്കെതിരെ അധികൃതര്‍ ശിക്ഷാ നടപടി സ്വീകരിച്ചു.ഈ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തൊഴില്‍ വകുപ്പു മരവിപ്പിച്ചിട്ടുണ്ട്.
Post a Comment