Wednesday, January 7, 2009

ഖത്തറിലെ ഇന്റര്‍നെറ്റ് തടസ്സം പൂര്‍ണമായി പരിഹരിച്ചു

ദോഹ:അമ്പതോളം രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന, മെഡിറ്ററേനിയന്‍ സമുദ്രലെ നാല് കേബിളുകളില്‍ മൂന്നെണ്ണം പൊട്ടിയതിനെതുടര്‍ന്നുണ്ടായ ഇന്റര്‍നെറ്റ് തടസ്സങ്ങള്‍ പൂര്‍ണമായി പരിഹരിച്ചെന്ന് ക്യൂടെല്‍ അറിയിച്ചു. ഇന്റര്‍നെറ്റ് ശേഷി നൂറു ശതമാനത്തിലേക്ക് തിരിച്ചുവന്നതായി കമ്പനി പത്രക്കുറിപ്പില്‍ പറഞ്ഞു.

കഴിഞ്ഞ മാസം 19നാണ് കേബിളുകള്‍ പൊട്ടി ഖത്തര്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ ഇന്റര്‍നെറ്റ് സേവനത്തില്‍ തടസ്സമുണ്ടായത്. മിഡിലീസ്റ്റ്, യൂറോപ്പ്, അമേരിക്ക മേഖലകളിലെ ഇന്റര്‍നെറ്റ് ട്രാഫിക്കിന്റെ 75 ശതമാനം ഇത് ബാധിച്ചിരുന്നു.

ബദല്‍ സംവിധാനങ്ങളുണ്ടായിരുന്നതിനാല്‍ കേബിള്‍ തടസ്സത്തിന്റെ ആഘാതം കുറക്കാന്‍ ക്യൂടെലിന് സാധിച്ചിരുന്നു. ഖത്തറില്‍ ഇന്റര്‍നെറ്റ് ശേഷിയില്‍ 47 ശതമാനമേ കുറവുണ്ടായിരുന്നുള്ളൂ.

സീ മി വി 3, സീ മി വി 4, റിലയന്‍സിന്റെ എഫ്.ഇ.എ എന്നീ സമുദ്രാന്തര കേബിളുകള്‍ സിസിലിക്കും തുനീഷ്യക്കുമിടയിലാണ് പൊട്ടിയത്. വിവിധ രാജ്യങ്ങളുടെ ഉടമസ്ഥതയിലുള്ള കേബിളുകളിലൊന്ന് 40,000 കിലോമീറ്റര്‍ നീളമുള്ളതാണ്.

33 രാജ്യങ്ങളെ ബന്ധിപ്പിക്കുന്നതാണിത്. 14 രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന രണ്ടാമത്തെ കേബിള്‍ 20,000 കി.മീ. നീളമുള്ളതാണ്. ഒരു കേബിളാണ് പൂര്‍ണമായി പൊട്ടിയത്.

ഈജിപ്തിലെ അലക്സാണ്ട്റിയയിലേക്ക് പോകുന്ന ഒരു കപ്പലിന്റെ നങ്കൂരത്തില്‍ തട്ടിയാണ് കേബിള്‍ മുറിഞ്ഞതെന്ന് റിലയന്‍സ് കമ്പനി അധികൃതര്‍ കുറ്റപ്പെടുത്തിയിരുന്നു.

1 comment:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

അമ്പതോളം രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന, മെഡിറ്ററേനിയന്‍ സമുദ്രലെ നാല് കേബിളുകളില്‍ മൂന്നെണ്ണം പൊട്ടിയതിനെതുടര്‍ന്നുണ്ടായ ഇന്റര്‍നെറ്റ് തടസ്സങ്ങള്‍ പൂര്‍ണമായി പരിഹരിച്ചെന്ന് ക്യൂടെല്‍ അറിയിച്ചു. ഇന്റര്‍നെറ്റ് ശേഷി നൂറു ശതമാനത്തിലേക്ക് തിരിച്ചുവന്നതായി കമ്പനി പത്രക്കുറിപ്പില്‍ പറഞ്ഞു.