ദോഹ:ദിവസങ്ങള്‍ക്ക് മുമ്പ് പിന്തുണതേടി വന്ന ഞാന്‍ ഇപ്പോള്‍ അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ ആല്‍ഥാനിക്കും ഖത്തര്‍ ജനതക്കും നന്ദി പറയാനെത്തിയതാണെന്ന്.ഹമാസ് രാഷ്ട്രീയകാര്യ മേധാവി ഖാലിദ് മിശ്അല്‍ പറഞ്ഞു.ഖത്തര്‍ സ്പോര്‍ട്സ് ക്ലബ് ദോഹ ഷെറാട്ടണ്‍ ഹോട്ടലില്‍ സംഘടിപ്പിച്ച ഗാസ വിജയാഘോഷ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പിന്നില്‍നിന്ന് കുത്തിയ ഭരണാധിപരെ പേരെടുത്ത് പറയാതെ നിശിതമായി വിമര്‍ശിച്ചു. യുദ്ധത്തിലെ വിജയപരാജയങ്ങള്‍ നിര്‍ണയിക്കുന്നത് ആളപായവും സ്വത്തുനഷ്ടവും നോക്കിയല്ല. അന്തിമഫലം നോക്കിയാല്‍ ഈ യുദ്ധത്തില്‍ ഇസ്രായേല്‍ സൈനികമായും രാഷ്ട്രീയമായും പരാജയപ്പെട്ടിരിക്കുന്നു. ഗാസയുടെ ഉള്ളിലേക്ക് അതിക്രമിച്ചുകടക്കാന്‍ ശത്രുവിന് സാധിച്ചിട്ടില്ല. ഒരു ഉപാധിയും കൂടാതെയാണവര്‍ പിന്‍വാങ്ങിയത്.
ഫലസ്തീന്‍ ജനത ആയുധം താഴെ വെച്ചിട്ടില്ല. ഉപരോധം നീക്കുകയും അതിര്‍ത്തികള്‍ തുറക്കുകയും ചെയ്താല്‍ മാത്രമേ തങ്ങള്‍ സന്ധിയെക്കുറിച്ച് ചിന്തിക്കുകയുള്ളൂ. ഇസ്രായേല്‍ തടവുകാരന്‍ ശാലിത്തിനെ വിട്ടയക്കണമെങ്കില്‍ തങ്ങളുടെ പൌരന്മാരെ മോചിപ്പിക്കുക എന്നതല്ലാതെ മറ്റൊരു ഉപാധിയും സ്വീകാര്യമല്ല.
ഗാസയുടെ പുനര്‍നിര്‍മാണമാണ് അടിയന്തര പരിഗണനയിലുള്ള പരിപാടി. അതിനാവശ്യമായ സംഖ്യ അഴിമതിയുടെ കറപുരളാത്തവരുടെ കൈകളിലൂടെ അര്‍ഹിക്കുന്നവര്‍ക്ക് ലഭിക്കണമെന്ന് തങ്ങള്‍ ശക്തിയായി ആവശ്യപ്പെട്ടിട്ടുണ്ട്. ഖത്തര്‍ അമീര്‍ അതിനോട് അനുകൂലമായാണ് പ്രതികരിച്ചത്. തങ്ങള്‍ക്ക് ആയുധം ലഭിക്കാതിരിക്കാനുള്ള ഗൂഢാലോചനകളില്‍നിന്ന് ചില അറബ് രാജ്യങ്ങള്‍ പിന്‍മാറണം.
ഫലസ്തീനിലെ ക്രിസ്ത്യന്‍ സമൂഹം തങ്ങള്‍ക്ക് നല്‍കുന്ന പിന്തുണ കൃതജ്ഞതാപൂര്‍വം അനുസ്മരിക്കുന്നതായി ഖാലിദ് മിശ്അല്‍ പ്രസ്താവിച്ചു. ഫാദര്‍ അതല്ലാ ഹന്നാന്‍, മുന്‍പാര്‍ലമെന്റ് അംഗം അസ്മി ബിഷാറ എന്നിവര്‍ മുന്‍നിരയില്‍നിന്നുതന്നെ തങ്ങളെ സഹായിക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിവിധ ദേശക്കാരായ നാലായിരത്തിലേറെ പേര്‍ പങ്കെടുത്ത പരിപാടിയില്‍ ഹമാസ് നേതാവ് സലാഹ് ബദവി തുടങ്ങിയവരും സംസാരിച്ചു
1 comment:
ദിവസങ്ങള്‍ക്ക് മുമ്പ് പിന്തുണതേടി വന്ന ഞാന്‍ ഇപ്പോള്‍ അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ ആല്‍ഥാനിക്കും ഖത്തര്‍ ജനതക്കും നന്ദി പറയാനെത്തിയതാണെന്ന്.ഹമാസ് രാഷ്ട്രീയകാര്യ മേധാവി ഖാലിദ് മിശ്അല്‍ പറഞ്ഞു.ഖത്തര്‍ സ്പോര്‍ട്സ് ക്ലബ് ദോഹ ഷെറാട്ടണ്‍ ഹോട്ടലില്‍ സംഘടിപ്പിച്ച ഗാസ വിജയാഘോഷ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Post a Comment