ദോഹ:ഖത്തര്‍ ഉപപ്രധാനമന്ത്രിയും ഊര്‍ജ, വ്യവസായ മന്ത്രിയുമായ അബ്ദുല്ല ബിന്‍ ഹമദ് അല്‍അതിയ്യ ഇന്ത്യയിലെത്തി. 'പെട്രോടെക് 2009' ഊര്‍ജ സമ്മേളനത്തിലും എക്സിബിഷനിലും സംബന്ധിക്കാനായാണ് അദ്ദേഹം ന്യൂദല്‍ഹിയിലെത്തിയത്.
ഖത്തറിനെ പ്രതിനിധീകരിച്ച് അതിയ്യയുടെ നേതൃത്വത്തിലുള്ള പ്രതിനിധിസംഘമാണ് 16 വരെ നീളുന്ന അന്തര്‍ദേശീയ സമ്മേളനത്തില്‍ സംബന്ധിക്കുന്നത്. ഊര്‍ജ മേഖലയിലെ ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്താന്‍ സന്ദര്‍ശനം സഹായിക്കും. പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് കഴിഞ്ഞ മാസം നടത്തിയ ഖത്തര്‍ സന്ദര്‍ശനത്തോടനുബന്ധിച്ചുള്ള ഉഭയകക്ഷി സഹകരണ തുടര്‍പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് അതിയ്യയുടെ സന്ദര്‍ശനം.
1 comment:
ഖത്തര്‍ ഉപപ്രധാനമന്ത്രിയും ഊര്‍ജ, വ്യവസായ മന്ത്രിയുമായ അബ്ദുല്ല ബിന്‍ ഹമദ് അല്‍അതിയ്യ ഇന്ത്യയിലെത്തി. 'പെട്രോടെക് 2009' ഊര്‍ജ സമ്മേളനത്തിലും എക്സിബിഷനിലും സംബന്ധിക്കാനായാണ് അദ്ദേഹം ന്യൂദല്‍ഹിയിലെത്തിയത്.
Post a Comment