Thursday, January 15, 2009

ഗാസ:മനുഷ്യക്കുരുതിക്കെതിരെ ഖത്തറില്‍ വിദ്യാര്‍ഥികളുടെ പ്രതിഷേധം

ദോഹ:ഗാസയില്‍ ഇസ്രായേല്‍ നടത്തുന്ന മനുഷ്യക്കുരുതിക്കെതിരെ ദോഹ കോര്‍ണിഷില്‍ ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ പ്രതിഷേധപ്രകടനം നടത്തി.

വിദ്യാഭ്യാസ നഗരിയിലെ വിവിധ വിദ്യാലയങ്ങളിലെ വിദ്യാര്‍ഥികളാണ് ഫക്കുറാ സ്‌കൂളിലെ വിദ്യാര്‍ഥികളെ ബോംബിട്ടു കൊന്നതില്‍ രോഷാകുലരായി മുദ്രാവാക്യങ്ങള്‍ വിളിച്ചുനീങ്ങിയത്. ഖത്തര്‍ ഫൗണ്ടേഷന്‍ ചെയര്‍പേഴ്‌സണും ഭരണാധികാരി ശൈഖ് ഹമദ് ബിന്‍ ഖലീഫാ അല്‍താനിയുടെ പത്‌നനിയുമായ ശൈഖാ മൗസ്സാബിന്‍ത് നാസ്സര്‍ അല്‍മി സുനദ് പ്രകടനത്തെ നയിച്ചുകൊണ്ട് കോര്‍ണിഷിലൂടെ നടന്നത് ജനങ്ങളില്‍ ആവേശം പകര്‍ന്നു. ഖത്തര്‍ ഫൗണ്ടേഷന്‍ പ്രസിഡന്റ് ഫാത്തിസൗദ്, വൈ. ചെയര്‍പേഴ്‌സണ്‍ ഡോ. സൈഫ് അല്‍ ഹാജിറി എന്നിവരും പ്രകടനത്തിനു മുന്നില്‍ നടന്നു. ആവേശഭരിതരായ നാട്ടുകാരും വിദ്യാര്‍ഥികളോടൊപ്പം പ്രകടനത്തില്‍ നീങ്ങി.

എം.ഇ.എസ്. ഇന്ത്യന്‍ സ്‌കൂളടക്കമുള്ള നിരവധി സ്‌കൂളുകളിലെ വിദ്യാര്‍ഥികളും പലസ്തീനിലെ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടുന്ന ജനങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട് പ്രകടത്തില്‍ അണിനിരന്നു.

1 comment:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ഗാസയില്‍ ഇസ്രായേല്‍ നടത്തുന്ന മനുഷ്യക്കുരുതിക്കെതിരെ ദോഹ കോര്‍ണിഷില്‍ ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ പ്രതിഷേധപ്രകടനം നടത്തി.