Sunday, January 4, 2009

ഖത്തറില്‍ നിന്ന് ഇന്ത്യയിലേക്കുള്ള പ്രകൃതി വാതകത്തിന്റെ വില ഉയര്‍ത്തി

ദോഹ:ഖത്തറില്‍ നിന്ന് ഇന്ത്യയിലേക്ക് കയറ്റി അയക്കുന്ന ദ്രവീകൃത പ്രകൃതി വാതകത്തിന്റെ വില ഖത്തര്‍ വര്‍ധിപ്പിച്ചു. വിലയില്‍ 26 ശതമാനത്തിന്റെ വര്‍ധനവാണ് വരുത്തിയിരിക്കുന്നത്.

ഇന്ത്യയിലെ പെട്രോനെറ്റ് വൃത്തങ്ങളാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇന്ത്യയിലേക്ക് രണ്ടു കരാറുകളിലായി പ്രതിവര്‍ഷം 7.5 ദശലക്ഷം മെഡ്രിക് ടണ്‍ ദ്രവീകൃത പ്രകൃതി വാതകമാണ് ഖത്തറിലെ റാസ് ഗ്യാസ് കയറ്റി അയക്കുന്നത്.

25 വര്‍ഷത്തേക്കുള്ളതാണ് ഈ കരാര്‍. വില വര്‍ധനവ് ഇന്ത്യയിലെ ദ്രവീകൃത പ്രകൃതി വാതക ഉപഭോക്താക്കളെ ബാധിക്കും.

1 comment:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ഖത്തറില്‍ നിന്ന് ഇന്ത്യയിലേക്ക് കയറ്റി അയക്കുന്ന ദ്രവീകൃത പ്രകൃതി വാതകത്തിന്റെ വില ഖത്തര്‍ വര്‍ധിപ്പിച്ചു. വിലയില്‍ 26 ശതമാനത്തിന്റെ വര്‍ധനവാണ് വരുത്തിയിരിക്കുന്നത്.