Sunday, January 4, 2009

'ഗാസ ഐക്യദാര്‍ഢ്യ റാലി' വന്‍ ജനപങ്കാളിത്തം കൊണ്ടു ശ്രദ്ധേയമായി

ദോഹ:വ്യാഴാഴ്ച രാത്രി ഖത്തര്‍ സ്പോര്‍ട് ക്ളബ്ബില്‍ നടന്ന 'ഗാസ ഐക്യദാര്‍ഢ്യ റാലി' വന്‍ ജനപങ്കാളിത്തം കൊണ്ടു ശ്രദ്ധേയമായി. ആയിരങ്ങളാണ് ഇതില്‍ പങ്കെടുത്തത്.

പ്രമുഖ ഇസ്ലാമിക ചിന്തകനായ ഡോ. യൂസുഫ് ആല്‍ഖര്‍ദാവി, ഡോ. മുഹ്യുദ്ധീന്‍ അല്‍ഖുറദാഗി, ഡോ. അഹ്മദ് ആല്‍ഹമ്മാദി തുടങ്ങിയ നിരവധി വിശിഷ്ട വ്യക്തികള്‍ ഇതില്‍ പങ്കെടുത്തിരുന്നു. ഇത്രയും ക്രൂരമായ ആക്രമണം നടന്നിട്ടും നിസ്സംഗത പുലര്‍ത്തുന്ന അറബ് നേതാക്കള്‍ക്കെതിരെ ശക്തമായ വിമര്‍ശനങ്ങാണ് ഇവിടെ ഉയര്‍ന്നത്.

ഇസ്റാഈലിനെ പിന്തുണയ്ക്കുന്ന രാജ്യങ്ങളുടെ ഉത്പന്നങ്ങള്‍ ബഹിഷ്ക്കരിക്കാന്‍ ഖര്‍ദാവിയടക്കമുള്ളവര്‍ അറബ് ജനതയെ ആഹ്വാനം ചെയ്തു. വിവിധ രാജ്യങ്ങള്‍ നല്‍കുന്ന സഹായത്തിന് അതിര്‍ത്തിയടച്ചിട്ട് തടസ്സം സൃഷ്ടിക്കുന്ന ഈജിപ്തിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് പ്രസംഗങ്ങളില്‍ ഉയര്‍ന്നത്.

മുദ്രാവാക്യങ്ങളും പ്ളക്കാര്‍ഡുകളും ഫലസ്തീന്റേയും ഖത്തറിന്റേയും പതാകകളുമായാണ് ഇരുപതിനായിരത്തോളം വരുന്ന ജനങ്ങള്‍ ഈ പരിപാടിയില്‍ പങ്കെടുത്തു.

1 comment:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

വ്യാഴാഴ്ച രാത്രി ഖത്തര്‍ സ്പോര്‍ട് ക്ളബ്ബില്‍ നടന്ന 'ഗാസ ഐക്യദാര്‍ഢ്യ റാലി' വന്‍ ജനപങ്കാളിത്തം കൊണ്ടു ശ്രദ്ധേയമായി. ആയിരങ്ങളാണ് ഇതില്‍ പങ്കെടുത്തത്.