ദോഹ:ഖത്തറില്‍ വീട്ടുടമകളും വാടകക്കാരും തമ്മിലുള്ള തര്‍ക്കങ്ങളും കേസുകളും കുറഞ്ഞെന്നു കണക്കുകള്‍ സൂചിപ്പിക്കുന്നു. വാടകക്കാരോടു സൌഹൃദപരമായ സമീപനം വ്യാപകമായതാണു വിലയിരുത്തല്‍. താമസസ്ഥലങ്ങളുടെ ലഭ്യതയും വര്‍ധിച്ചു. താമസസ്ഥലങ്ങളുടെ ലഭ്യതയിലുണ്ടായ ഇടിവിനെത്തുടര്‍ന്നു മുന്‍വര്‍ഷങ്ങളില്‍ വാടകയില്‍ ക്രമാതീതമായ വര്‍ധനയുണ്ടായിരുന്നു.
വാടകത്തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ നിയമസഹായം തേടുന്നവരുടെ എണ്ണവും വര്‍ധിച്ചിരുന്നു. പ്രതിമാസം 800 കേസുകള്‍ വരെയാണു കോടതിയിലെത്തിയത്. തര്‍ക്കങ്ങളുണ്ടാകുമ്പോള്‍ നിയമനടപടിക്കു തുനിയാതെ വാടകക്കാര്‍ മറ്റൊരു താമസസ്ഥലം അന്വേഷിക്കുന്ന പ്രവണതയാണ് ഇപ്പോള്‍ കണ്ടുവരുന്നതെന്നു നിയമവൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
1 comment:
ഖത്തറില്‍ വീട്ടുടമകളും വാടകക്കാരും തമ്മിലുള്ള തര്‍ക്കങ്ങളും കേസുകളും കുറഞ്ഞെന്നു കണക്കുകള്‍ സൂചിപ്പിക്കുന്നു. വാടകക്കാരോടു സൌഹൃദപരമായ സമീപനം വ്യാപകമായതാണു വിലയിരുത്തല്‍. താമസസ്ഥലങ്ങളുടെ ലഭ്യതയും വര്‍ധിച്ചു. താമസസ്ഥലങ്ങളുടെ ലഭ്യതയിലുണ്ടായ ഇടിവിനെത്തുടര്‍ന്നു മുന്‍വര്‍ഷങ്ങളില്‍ വാടകയില്‍ ക്രമാതീതമായ വര്‍ധനയുണ്ടായിരുന്നു
Post a Comment