Sunday, January 4, 2009

സ്ത്രീ സ്വാതന്ത്യ്രം നേരിടുന്ന പ്രശ്നങ്ങളെ അതിജീവിക്കാന്‍ യോജിച്ച പോരട്ടം അനിവാര്യം: സംസ്കാര ഖത്തര്‍



ദോഹ:ഫെമിനിസവും സ്ത്രീ സ്വാതന്ത്യ്രത്തിന്റെ പ്രശ്നങ്ങളും എന്ന വിഷയത്തില്‍ സംസ്കാര ഖത്തര്‍ എഫ്.സി.സി.ഹാളില് സംഘടിപ്പിച്ച ചര്‍ച്ച പങ്കാളിത്തം കൊണ്ടും വിഷയത്തോടുള്ള ഗൌരവമായ സമീപനം കൊണ്ടും ശ്രദ്ധേയമായി.

പ്രായോഗീക തലത്തില് സ്ത്രീ സ്വാതന്ത്യ്രം നേരിടുന്ന പ്രശ്നങ്ങളിലേക്ക് വിരല് ചൂണ്ടികൊണ്ട് എം.ടി. നിലമ്പൂര്‍ ചര്‍ച്ചക്ക് തുടക്കം കുറിച്ചു. എന്നാല് ഹമീദ് വാണിയമ്പലം സ്ത്രീകളുടെ സുരക്ഷിതത്വവും അവകാശ സ്വാതന്ത്യ്ര സംരക്ഷണവും ഇസ്ളാമിക ദര്‍ശനത്തില് ഊന്നിക്കൊണ്ടായിരിക്കണമെന്ന് വിശദീകരിച്ചു. അടിച്ചമര്‍ത്തപെട്ട സ്ത്രീത്വത്തിന്റെ വിങ്ങലുകളും, തേങ്ങലുകളും ഇന്നും സമൂഹത്തിലുണ്ടെന്ന് അദേഹം പറഞ്ഞു.

ഇന്നത്തെ സ്ത്രീ സ്വാതന്ത്യ്രത്തിന് വലിയ പ്രശ്നങ്ങളൊന്നും ഇല്ലെന്നാണ് അഡ്വ: ഷബീനാമൊയ്തീന്റെ അഭിപ്രായം. ഭരണരംഗത്തും ഇതരമേഘലകളിലും അര്‍ഹമായ സ്ഥാനങ്ങള്‍ സ്ത്രീകള്‍ക്ക് ലഭിക്കുന്നിലെന്ന പരാതിയായിരുന്നു അവര്‍ക്ക് ഉണ്ടായിരുന്നത്.

മതബോധനത്തിന്റെയും വിശ്വാസപ്രമാണങ്ങളുടെയും അഭാവമല്ല മറിച്ച് അവയുടെ പ്രായോഗികവത്ക്കരണത്തിന്റെ അപക്വതയും, പാളിച്ചയുമാണ്പ്രധാന പ്രശ്നമെന്നായിരുന്നു ഡോ.സുബൈദയുടെ അഭിപ്രായം.

സാമ്പത്തികവും,സാമൂഹ്യവുമായ ഉച്ചനീചത്വങ്ങള്‍ ഒരു പരിധിവരെ സ്ത്രീകളുടെ പുരോഗതിക്ക് തടസമാണെന്നതുപോലെ സ്തീധനം, വര്‍ദ്ധിച്ചുവരുന്ന സ്ത്രിപീഡനങ്ങള്‍ എന്നിവയിലുള്ള ഉത്ക്കണ്ടയും ചര്‍ച്ചയിലുയര്‍ന്നു വന്നു.

റഫീക്ക് പുറക്കാട്, താഹിറ ഇബ്രാഹീം, താരിഖ്, സി.ആര്‍.മനോജ്, പ്രദീപ്.എം.മേനോന്‍, താഹിറ അബു, ന്യൂ അയിമന്‍ തുടങ്ങിയവര്‍ ചര്‍ച്ചയില് പങ്കെടുത്തു.

എസ്.എം.മുഹമ്മദ് ഷെരീഫ് മോഡറേറ്റരായിരുന്നു. പലസ്തീന്‍ ജനതയുടെ മേല് ഇസ്രായേല് നടത്തുന്ന അക്രമണത്തിലും, കൊലപാതകങ്ങളിലും ഐക്യകണ്ഠ്യേന പ്രതിഷേധം രേഖപ്പെടുത്തുകയും, നിരപരാധികളുടെ വേര്‍പ്പാടില് അനുശോചികയും ചെയ്തു.

2 comments:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ഫെമിനിസവും സ്ത്രീ സ്വാതന്ത്യ്രത്തിന്റെ പ്രശ്നങ്ങളും എന്ന വിഷയത്തില്‍ സംസ്കാര ഖത്തര്‍ എഫ്.സി.സി.ഹാളില് സംഘടിപ്പിച്ച ചര്‍ച്ച പങ്കാളിത്തം കൊണ്ടും വിഷയത്തോടുള്ള ഗൌരവമായ സമീപനം കൊണ്ടും ശ്രദ്ധേയമായി.

പ്രായോഗീക തലത്തില് സ്ത്രീ സ്വാതന്ത്യ്രം നേരിടുന്ന പ്രശ്നങ്ങളിലേക്ക് വിരല് ചൂണ്ടികൊണ്ട് എം.ടി. നിലമ്പൂര്‍ ചര്‍ച്ചക്ക് തുടക്കം കുറിച്ചു. എന്നാല് ഹമീദ് വാണിയമ്പലം സ്ത്രീകളുടെ സുരക്ഷിതത്വവും അവകാശ സ്വാതന്ത്യ്ര സംരക്ഷണവും ഇസ്ളാമിക ദര്‍ശനത്തില് ഊന്നിക്കൊണ്ടായിരിക്കണമെന്ന് വിശദീകരിച്ചു. അടിച്ചമര്‍ത്തപെട്ട സ്ത്രീത്വത്തിന്റെ വിങ്ങലുകളും, തേങ്ങലുകളും ഇന്നും സമൂഹത്തിലുണ്ടെന്ന് അദേഹം പറഞ്ഞു.

paarppidam said...

എന്തോന്ന് ചർച്ചഹേ....ചർച്ചകൾക്ക് ഒരു ക്ഷാമവും ഇല്ല.എന്നിട്ട് അത് ഇതുപോല്ലെ ഇന്ന ആൾ പറഞു എന്നൊക്കെ എഴുതിവെക്കുകയും മാധ്യമങ്ങൾൽ പറയുകയും ചെയ്യുന്നു.നടക്കട്ടെ നടക്കട്ടെ....
ചില കേഡർ പാർടിക്കാരുടെ / കേരളാകോൺഗ്രസ്സുകളുടെ ചർച്ച ഇതിലും ബേധമാണ്. ആളുകൾ അഭിപ്രായം രേഖപ്പെടുത്തി എന്നൊക്കെ പറയ്yഉം ഒടുവിൽ മേൽക്കമ്മറ്റിയുടെ/ചെയർമാന്റെ തീരുമാനം അംഗീകരിക്കുന്നു..ഹഹഹ..നന്നായി സഗീറെ ചർച്ചനടക്കട്ടെ...

സ്ത്രീകളെ ചറ്റിക്കുന്നത് പുരുഷന്മാരല്ല മറിച്ച് സ്ത്രെകൾ തന്നെ ആണെന്ന് ആരെങ്കിലും അതിൽ പറഞോ?