Monday, January 5, 2009

ഖത്തറിലും അര്‍ബുദഹേതുവായ ഷാമ്പൂകള്‍

ദോഹ:അര്‍ബുദത്തിന് കാരണമായേക്കാവുന്ന അപകടകരമായ രാസവസ്തു- ഡയോക്‌സിന്‍ 1.4- കലര്‍ന്ന ഷാമ്പൂകളില്‍ ചിലത് ഖത്തറിലെ വിപണിയിലും കണ്ടെത്തിയതായി ഒരു പ്രാദേശിക ഇംഗ്ലീഷ് പത്രം റിപ്പോര്‍ട്ട് ചെയ്തു.

ഇവയില്‍ ഇന്ത്യന്‍ നിര്‍മിതമായ ഹെര്‍ബല്‍ ആന്റി ഡാന്‍ഡ്രഫ് ഷാമ്പൂവും ഉള്‍പ്പെടും.
സൗദി ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റി 84 തരം ഷാമ്പൂകളില്‍ നടത്തിയ പരിശോധനയില്‍ എട്ടു ബ്രാന്‍ഡുകളിലാണ് വിഷാംശമുള്ള ഡയോക്‌സിന്‍ 1.4 കലര്‍ന്നതായി കണ്ടെത്തിയത്. സൗദി ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റി ഈ എട്ടു ബ്രാന്‍ഡുകളും കണ്ടുകെട്ടി ഇറക്കുമതി നിരോധിക്കണമെന്ന് അധികൃതരോട് നിര്‍ദേശിച്ചിട്ടുണ്ട്.

ബാംഗ്ലൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഹിമാലയ ഡ്രഗ് കമ്പനിയുടെ ഉത്പന്നമാണ് ഹെര്‍ബല്‍ ആന്റി ഡാന്‍ഡ്രഫ് ഷാംബൂ. സൗദി അധികൃതര്‍ കണ്ടെത്തിയ ഷാംബൂകളില്‍പ്പെട്ട എല്‍ജീസ് ഡബിള്‍ റിച്ച്ഷാംബൂവും ദോഹയിലെ വിപണിയില്‍ കണ്ടെത്തിയിട്ടുണ്ട്.

ഈ ഉത്പന്നങ്ങള്‍ സംബന്ധിച്ച് പരിശോധനയുടെ വിശദമായ വിവരങ്ങള്‍ ലഭിക്കാന്‍ സൗദി അധികൃതരുമായി ബന്ധപ്പെട്ടു വരികയാണെന്നും വിശദാംശങ്ങള്‍ ലഭിച്ചാല്‍ ആവശ്യമായ നടപടിയെടുക്കുമെന്നും ഖത്തര്‍ ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സ്റ്റാന്‌ഡേര്‍ഡ് ആന്‍ഡ് മീറ്ററോളജി തലവന്‍ മുഹമ്മദ് ബിന്‍ സൈഫ് അല്‍ കുവാരിയെ ഉദ്ധരിച്ച് പത്രം റിപ്പോര്‍ട്ട് ചെയ്തു.

1 comment:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

അര്‍ബുദത്തിന് കാരണമായേക്കാവുന്ന അപകടകരമായ രാസവസ്തു- ഡയോക്‌സിന്‍ 1.4- കലര്‍ന്ന ഷാമ്പൂകളില്‍ ചിലത് ഖത്തറിലെ വിപണിയിലും കണ്ടെത്തിയതായി ഒരു പ്രാദേശിക ഇംഗ്ലീഷ് പത്രം റിപ്പോര്‍ട്ട് ചെയ്തു