ദോഹ:ഖത്തറിലെ പ്രമുഖ റിയല്‍ എസ്റേറ്റ് കമ്പനിയായ 'ബര്‍വ' മിസൈമീറില്‍ നിര്‍മ്മിച്ച കുറഞ്ഞ വാടകയുളള അപ്പാര്‍ട്ടുമെന്റുകള്‍ തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് പ്രഖ്യാപിച്ച സമയത്തു തന്നെ കൈമാറും. ഫെബ്രുവരി ഒന്നിന് തന്നെ ഇവര്‍ക്ക് അപ്പാര്‍ട്ടുമെന്റുകളുടെ താക്കോല്‍ കൈമാറുമെന്ന് ബര്‍വ വൃത്തങ്ങള്‍ അറിയിച്ചു.
അപ്പാര്‍ട്ടുമെന്റുകള്‍ കൈമാറുന്നത് വൈകിയേക്കുമെന്ന ചില വാര്‍ത്തകള്‍ വന്നതിനെ തുടര്‍ന്നാണ് ഈ വിശദീകരണം. ഇത്തരം വാര്‍ത്തകള്‍ക്ക് യാതൊരടിസ്ഥാനമില്ല. പുതിയ അപ്പാര്‍ട്ടുമെന്റുകള്‍ക്ക് ഫെബ്രുമാസത്തില്‍ താമസക്കാരില്‍ നിന്ന് വാടക ഈടാക്കുകയില്ലെന്ന് ബര്‍വ പ്രഖ്യാപിച്ചിത് താമസക്കാര്‍ക്ക് മധുരമായ വരവേല്‍പ്പാകും.
അപ്പാര്‍ട്ടുമെന്റുകളുടെ താക്കോല്‍ കൈപറ്റാന്‍ തിരിച്ചറിയല്‍ കാര്‍ഡ്, വാടകക്കരാറിന്റെ കോപ്പി, വാഹനത്തിന്റെ റജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റിന്റെ കോപ്പി എന്നിവയുമായി അവര്‍ക്ക് നല്‍കിയ സമയത്ത് മിസൈമീറിലെ അപ്പാര്‍ട്ടുമെന്റ് സ്ഥിതി ചെയ്യുന്ന സ്ഥലത്തെത്തണം.
എല്ലാ ആധുനിക അനുബന്ധസൌകര്യങ്ങളുമുള്ള 136 ചതുരശ്രമീറ്റര്‍ വിസ്തീര്‍ണ്ണമുളള മൂന്നു കിടപ്പുമുറികളുളള അപ്പാര്‍ട്ടുമെന്റുകളും 103 ചതുരശ്രമീറ്റര്‍ വിസ്തീര്‍ണ്ണമുളള രണ്ടു കിടപ്പുമുറികളുളള അപ്പാര്‍ട്ടുമെന്റുകളുമടക്കം മൊത്തം 1000 അപ്പാര്‍ട്ടുമെന്റുകളാണ് ഈ പദ്ധതിയില്‍ മിസൈമീറില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയിരിക്കുന്നത്. 1000 ത്തോളം അപ്പാര്‍ട്ടുമെന്റികള്‍ സൈലിയയിലും നിര്‍മ്മിക്കുന്നുണ്ട്. ഇതിന്റെ അവസാന മിനുക്കു പണികള്‍ നടന്നു വരികയാണ്. അത് പൂര്‍ത്തിയാവുന്നതോടെ ഈ അപ്പാര്‍ട്ടുമെന്റുകളും വാടകക്കാര്‍ക്ക് കൈമാറും.
താമസക്കാര്‍ക്ക് അവരുടെ ഗൃഹോപകരണങ്ങള്‍ സുരക്ഷിതമായി പുതുതായി അപ്പാര്‍ട്ടുമെന്റുകളിലേക്ക് മാറ്റുന്നതിന് വേണ്ട എല്ലാ കാര്യങ്ങളും ബര്‍വ ഒരുക്കിയിട്ടുണ്ട്. ആധുനിക സൌകര്യങ്ങള്‍ ഈ ഹൌസിംഗ് കോളനിയില്‍ ബര്‍വ നിര്‍മ്മിച്ചിട്ടുണ്ട്.
താമസക്കാര്‍ക്ക് വേണ്ട എല്ലാ അടിസ്ഥാന സേവനങ്ങളും ബര്‍വ ലഭ്യമാക്കുകയും അവയുടെ പരിശോധനകള്‍ പൂര്‍ത്തിയാക്കുകയയും ചെയ്തിട്ടുണ്ട്. പുതിയ താമസക്കാരുടെ ഗൃഹോപകരണങ്ങള്‍ മാറ്റുന്നതിനായി ഒരാഴ്ച ഇവിടെ നൂറുകണക്കിന് ട്രക്കുകളും കാറുകളും എത്തുമെന്ന കണക്കാക്കി അവയെ നിയന്ത്രിക്കുന്നതിനുള്ള ഒരുക്കങ്ങളും പൂര്‍ത്തിയായിട്ടുണ്ട്.
1 comment:
ഖത്തറിലെ പ്രമുഖ റിയല്‍ എസ്റേറ്റ് കമ്പനിയായ 'ബര്‍വ' മിസൈമീറില്‍ നിര്‍മ്മിച്ച കുറഞ്ഞ വാടകയുളള അപ്പാര്‍ട്ടുമെന്റുകള്‍ തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് പ്രഖ്യാപിച്ച സമയത്തു തന്നെ കൈമാറും. ഫെബ്രുവരി ഒന്നിന് തന്നെ ഇവര്‍ക്ക് അപ്പാര്‍ട്ടുമെന്റുകളുടെ താക്കോല്‍ കൈമാറുമെന്ന് ബര്‍വ വൃത്തങ്ങള്‍ അറിയിച്ചു.
Post a Comment