Saturday, January 10, 2009

ഗസ്സ:പി സി എഫ് പ്രതിഷേധിച്ചു

ദോഹ:ഗസ്സയില്‍ ഫലസ്തീന്‍ ജനതയ്ക്ക് മേല്‍ ഇസ്രാഈല്‍ നടത്തുന്ന സൈനിക നടപടിയില്‍ പി സി എഫ് മലപ്പുറം ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. കൊടും ക്രൂരതയുടെ ആറ് പതിറ്റാണ്ടുകളായി ഹമാസിന് ഹമാസിന് നേരെയുള്ള ആക്രമണങ്ങളുടെ പേരില്‍ നിരപരാധികളെ കൊന്നൊടുക്കുന്ന ഇസ്രാഈല്‍ ഭീകരതയെ ചോദ്യം ചെയ്യാന്‍ ലോക രാജ്യങ്ങള്‍ തയ്യാറാവണമെന്നും ഉപരോധത്തില്‍ ദുരിതമനുഭവിച്ച് അഭയാര്‍ഥി ക്യാംപുകളില്‍ കഴിയുന്ന നിരപരാധികളായ സ്ത്രീകളെയും കുട്ടികളെയും മേല്‍ ശക്തമായ ആക്രമണം അഴിച്ചു വിടുന്ന ഇസ്രാഈല്‍ നടപടികള്‍ അന്താരാഷ്ട്ര നിയമങ്ങളും വ്യവസ്ഥകളും ലംഘിച്ചുകൊണ്ടാണെന്ന വസ്തുത ലോക രാഷ്ട്രങ്ങള്‍ തിരിച്ചറിയണമെന്നും യോഗം അഭിപ്രായപ്പെട്ടു.

ഇസ്രാഈല്‍ ഫലസ്തീനുമേല്‍ നടത്തുന്ന അധനിവേശത്തേയും കൊടുംക്രൂരതയെയും അമേരിക്കന്‍ താല്‍പ്പര്യം സംരക്ഷിക്കുന്നതിന്റെ ഭാഗമായി ഇന്ത്യാ ഗവണ്‍മെന്റ് ചെറുതായിക്കാണാന്‍ ശ്രമിക്കുന്നതിനെയും യോഗം കുറ്റപ്പെടുത്തി. യോഗത്തില്‍ പി സി എഫ് മലപ്പുറം ജില്ലാ പ്രസിഡന്റ് അബ്ദുല്‍ ലത്തീഫ് ബിയ്യം അധ്യക്ഷത വഹിച്ചു. മന്‍സൂര്‍ പെരുവള്ളൂര്‍ കരീം തിണ്ടലം, ജമാല്‍ ശക്കീര്‍ പരപ്പനങ്ങാടി സംസാരിച്ചു.

1 comment:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ഗസ്സയില്‍ ഫലസ്തീന്‍ ജനതയ്ക്ക് മേല്‍ ഇസ്രാഈല്‍ നടത്തുന്ന സൈനിക നടപടിയില്‍ പി സി എഫ് മലപ്പുറം ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു