Thursday, January 8, 2009

കുടുംബ വിസ:ഖത്തറിലും ശമ്പളപരിധി ഉയര്‍ത്തും

ദോഹ:കുടുംബവിസ അനുവദിക്കാന്‍ പ്രവാസികളുടെ മാസശമ്പള പരിധി കുറഞ്ഞത് 7000 ഖത്തര്‍ റിയാല്‍ ( ഏകദേശം 92,400 രൂപ)വേണമെന്ന നിര്‍ദേശം ഖത്തര്‍ പരിഗണിക്കുന്നു. ജീവിതച്ചെലവ് വന്‍തോതില്‍ വര്‍ധിച്ച സാഹചര്യത്തിലാണിത്. നിലവില്‍ 4500 ഖത്തര്‍ റിയാല്‍ ( ഏകദേശം 59,400 രൂപ)മാസ ശമ്പളം ഉള്ള പ്രവാസികള്‍ക്കാണു കുടുംബ വിസ അനുവദിക്കുന്നത്.

പരിമിത വരുമാനം മാത്രമുള്ള കുടുംബങ്ങള്‍ ചെലവ് നേരിടാന്‍ ഏറെ ബുദ്ധിമുട്ടുകയാണ്.വീട്ടുവാടക നിരക്ക് വന്‍ തോതില്‍ ഉയര്‍ന്നിരിക്കുന്നു.ഭക്ഷണ സാധനങ്ങളുടെ വിലയും കുട്ടികളുടെ വിദ്യാഭ്യാസച്ചെലവും വന്‍തോതില്‍ വര്‍ധിച്ചിട്ടുണ്ട്.

കുടുംബ വിസ അനുവദിക്കുന്നതിനായി ശമ്പള പരിധി ഉയര്‍ത്തുന്നതു സംബന്ധിച്ച സമാനനിര്‍ദേശം അടുത്തിടെ യുഎഇയും മുന്നോട്ടു വച്ചിരുന്നു.

6 comments:

Unknown said...

കുടുംബവിസ അനുവദിക്കാന്‍ പ്രവാസികളുടെ മാസശമ്പള പരിധി കുറഞ്ഞത് 7000 ഖത്തര്‍ റിയാല്‍ ( ഏകദേശം 92,400 രൂപ)വേണമെന്ന നിര്‍ദേശം ഖത്തര്‍ പരിഗണിക്കുന്നു. ജീവിതച്ചെലവ് വന്‍തോതില്‍ വര്‍ധിച്ച സാഹചര്യത്തിലാണിത്. നിലവില്‍ 4500 ഖത്തര്‍ റിയാല്‍ ( ഏകദേശം 59,400 രൂപ)മാസ ശമ്പളം ഉള്ള പ്രവാസികള്‍ക്കാണു കുടുംബ വിസ അനുവദിക്കുന്നത്.

പകല്‍കിനാവന്‍ | daYdreaMer said...

ഒരുവിധം തട്ടീം മുട്ടീം രണ്ടറ്റവും ചേര്‍ത്ത് കൊണ്ടു വരുമ്പോഴാ യെവന്മാരുടെ ഓരോ നിയമങ്ങള്... ഒരു വിധത്തില്‍ ജീവിക്കാന്‍ സമ്മതിക്കുകേല... !!!
ആശംസകള്‍ സഗീര്‍...

ഏ.ആര്‍. നജീം said...

സഗീര്‍, ഖത്തറില്‍ ആണോ..? ഖത്തറില്‍ എവിടാ..?

Unknown said...

ദോഹയിലാണ്!എന്താ ഖത്തറിലുണ്ടായിരുന്നോ?മുന്‍പ്?

ഏ.ആര്‍. നജീം said...

ഞാന്‍ ഇപ്പൊ ഖത്തറിലാണ് സഗീര്‍ :) അതാ ചോദിച്ചത്..

Unknown said...

നജീം, ഖത്തറിലെവിടെയാണെന്നു പറയൂ ഞാന്‍ ദോഹയിലാണ്.എന്നെ ഒന്നു വിളിക്കൂ നമ്പര്‍ 5198704;അല്ലെങ്കില്‍ നമ്പര്‍ ഒന്ന് അറീക്കുക!