Sunday, January 4, 2009

ദീപാഗോപാലന്‍ ഖത്തര്‍ അംബാസഡര്‍

ദോഹ:മലയാളിയായ ദീപാഗോപാലന്‍ വദ്‌വ ഖത്തറിലെ ഇന്ത്യന്‍ അംബാസഡറായി ചുമതലയേല്‍ക്കും. ഗള്‍ഫില്‍ അംബാസഡറായി നിയമിതയാവുന്ന ആദ്യ ഇന്ത്യന്‍ വനിതയാണ് ദീപാഗോപാലന്‍. ഖത്തറില്‍ അംബാസഡറായിരുന്ന മലയാളിയായ ജോര്‍ജ് ജോസഫ് ബഹ്‌റൈനില്‍ ഇന്ത്യന്‍ അംബാസഡറായി സ്ഥലം മാറിപ്പോകുന്ന ഒഴിവിലാണ് ദീപ സ്ഥാനമേല്‍ക്കുക. ജനവരി അവസാനം പുതിയ അംബാസഡര്‍ ചുമതലയേല്‍ക്കുമെന്ന് ഖത്തറിലെ ഇന്ത്യന്‍ എംബസി വൃത്തങ്ങള്‍ അറിയിച്ചു.

32 വര്‍ഷമായി വിദേശകാര്യ സര്‍വീസിലുള്ള ജോര്‍ജ് ജോസഫിന് മൂന്നുവര്‍ഷത്തേക്കാണ് ബഹ്‌റൈനില്‍ നിയമനം. 2003 ഒക്ടോബറിലാണ് അദ്ദേഹം ഖത്തറില്‍ അംബാസഡറായി ചുമതലയേറ്റത്. ലബനനിലേക്കാണ് ഇദ്ദേഹത്തിന് നിയമനമെന്നാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തില്‍ നിന്ന് നേരത്തേ വിവരം ലഭിച്ചിരുന്നത്. അവസാന നിമിഷത്തിലാണ് ലബനനിലേക്കുള്ള നിയമനം റദ്ദാക്കിയത്.

സൗദി അറേബ്യയിലും ദുബായിലും ജോലിചെയ്തിരുന്ന ഡോ. ജോര്‍ജ് ജോസഫ് ഗള്‍ഫിലെ നയതന്ത്രരംഗത്ത് അറിയപ്പെടുന്ന വ്യക്തിയാണ്. ഹോങ്കോങ്, സിംബാബ്‌വെ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലും നയതന്ത്രരംഗത്ത് ജോലിചെയ്തിട്ടുണ്ട്.

1 comment:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

മലയാളിയായ ദീപാഗോപാലന്‍ വദ്‌വ ഖത്തറിലെ ഇന്ത്യന്‍ അംബാസഡറായി ചുമതലയേല്‍ക്കും. ഗള്‍ഫില്‍ അംബാസഡറായി നിയമിതയാവുന്ന ആദ്യ ഇന്ത്യന്‍ വനിതയാണ് ദീപാഗോപാലന്‍. ഖത്തറില്‍ അംബാസഡറായിരുന്ന മലയാളിയായ ജോര്‍ജ് ജോസഫ് ബഹ്‌റൈനില്‍ ഇന്ത്യന്‍ അംബാസഡറായി സ്ഥലം മാറിപ്പോകുന്ന ഒഴിവിലാണ് ദീപ സ്ഥാനമേല്‍ക്കുക. ജനവരി അവസാനം പുതിയ അംബാസഡര്‍ ചുമതലയേല്‍ക്കുമെന്ന് ഖത്തറിലെ ഇന്ത്യന്‍ എംബസി വൃത്തങ്ങള്‍ അറിയിച്ചു.