Sunday, January 11, 2009

ഗാസ:എണ്ണവില ഉയരാന്‍ സാധ്യത

ദോഹ:ഗാസയില്‍ ഇസ്രായേല്‍ നടത്തുന്ന ആക്രമണം ആഗോള വിപണിയില്‍ എണ്ണവില ഉയരുന്നതിന് ഇടയാക്കുമെന്ന് സൂചന.

ഉക്രൈന്‍ വഴി യൂറോപ്പിലേക്ക് വാതകം എത്തിക്കുന്നത് നിര്‍ത്താനുള്ള റഷ്യയുടെ നടപടിയും എണ്ണ ഉത്പാദനം കുറയ്ക്കാനുള്ള ഒപെക് തീരുമാനവും ആഗോള വിപണിയില്‍ എണ്ണവില ഉയര്‍ത്താന്‍ കാരണമാകും.

ഗാസയില്‍ പലസ്തീനികള്‍ക്കെതിരെ ഇസ്രായേല്‍ ആക്രമണം തുടങ്ങിയതോടെയാണ് ഗാസയിലേക്കുള്ള എണ്ണവിതരണം തടസ്സപ്പെട്ടത്. ഒപെക് എണ്ണ ഉത്പാദനം വെട്ടിക്കുറയ്ക്കുന്നതിനുള്ള തീരുമാനം നടപ്പിലാക്കിയതും ഇതേ സാഹചര്യത്തിലായിരുന്നു.

ആഗോള എണ്ണവിപണിയിലെ മൂന്നിലൊന്ന് ഭാഗം എണ്ണയും ഒപെക് അംഗരാഷ്ട്രങ്ങളില്‍നിന്നാണ് ഉത്പാദിപ്പിക്കുന്നത്. ആഗോളതലത്തിലുണ്ടായ വ്യത്യസ്ത രാഷ്ട്രീയ സ്ഥിതിഗതികള്‍ ആഗോള എണ്ണവിപണിയില്‍ വന്‍മാറ്റങ്ങള്‍ വരാന്‍ കാരണമായിട്ടുണ്ട്.

1 comment:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ഗാസയില്‍ ഇസ്രായേല്‍ നടത്തുന്ന ആക്രമണം ആഗോള വിപണിയില്‍ എണ്ണവില ഉയരുന്നതിന് ഇടയാക്കുമെന്ന് സൂചന.

ഉക്രൈന്‍ വഴി യൂറോപ്പിലേക്ക് വാതകം എത്തിക്കുന്നത് നിര്‍ത്താനുള്ള റഷ്യയുടെ നടപടിയും എണ്ണ ഉത്പാദനം കുറയ്ക്കാനുള്ള ഒപെക് തീരുമാനവും ആഗോള വിപണിയില്‍ എണ്ണവില ഉയര്‍ത്താന്‍ കാരണമാകും.