Tuesday, January 13, 2009
തൊഴിലാളികള്‍ക്കായി അംബാസിഡര്‍ വീണ്ടും
ദോഹ:ഇന്ത്യന്‍ മീഡിയാ ഫോറം ഖത്തര്‍ (ഐ എം എഫ്-ഖത്തര്‍) നല്‍കിയ യാത്രയയപ്പ് യോഗത്തില്‍ തനിക്ക് നല്‍കാനുദ്ദേശിച്ച ഉപഹാരം തൊഴിലാളികള്‍ക്കായി മാറ്റിവെക്കണമെന്ന ആവശ്യം സംഘാടകര്‍ അംഗീകരിച്ചതോടെ അംബാസിഡര്‍ ഡോ ജോര്‍ജ്ജ് ജോസഫിന് ആഹ്ളാദം.
സംഘടന യാത്രയയപ്പിനായി അംബാസിഡറെ ക്ഷണിച്ചപ്പോഴാണ് ഐ എം എഫ് തനിക്ക് എന്തെങ്കിലും ഉപഹാരം നല്‍കാനുദ്ദേശിക്കുന്നുവോ എന്ന് അംബാഡിസര്‍ ആരാഞ്ഞത്. ഒരു സമ്മാനവും തനിക്ക് ആവശ്യമില്ലെന്നും എംബസിയുടെ സന്നദ്ധ വിഭാഗമായ ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവലണ്ട് ഫണ്ടി(ഐ സി ബി എഫ്) ന് കീഴിലുള്ള തൊഴിലാളി ഇന്‍ഷൂറന്‍സ് പദ്ധതിയിലേക്ക് സാമ്പത്തിക സഹായമായി നല്‍കിയാല്‍ മതിയെന്നുമായിരുന്നു അദ്ദേഹത്തിന്റെ പക്ഷം.
ഇതുപ്രകാരം 100 തൊഴിലാളികള്‍ക്കുള്ള ഇന്‍ഷൂറന്‍സ് തുക യാത്രയയപ്പ് ചടങ്ങില്‍ അംബാസിഡര്‍ക്ക് കൈമാറുകയായിരുന്നു. "തനിക്ക് യാത്രയയപ്പ് നല്‍കാനുദ്ദേശിക്കുന്നവര്‍ ഐ എം എഫ് മാതൃക സ്വീകരിച്ച് തൊഴിലാളി ഇന്‍ഷൂറന്‍സ് പദ്ധതിയിലേക്ക് സാമ്പത്തിക സഹായം നല്‍കുന്നത് ദുരിതമനുഭവിക്കുന്നവര്‍ക്ക് ഏറെ പ്രയോജനപ്രദമാവും.'' യാത്രയയപ്പ് യോഗത്തില്‍ സംസാരിക്കവെ അംബാസിഡര്‍ പറഞ്ഞു.
ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററും ഇത്തരം കാര്യങ്ങളില്‍ താത്പര്യമെടുക്കണമെന്ന് ഡോ ജോര്‍ജ്ജ് ജോസഫ് ആവശ്യപ്പെട്ടു.
Subscribe to:
Post Comments (Atom)
1 comment:
ഇന്ത്യന്‍ മീഡിയാ ഫോറം ഖത്തര്‍ (ഐ എം എഫ്-ഖത്തര്‍) നല്‍കിയ യാത്രയയപ്പ് യോഗത്തില്‍ തനിക്ക് നല്‍കാനുദ്ദേശിച്ച ഉപഹാരം തൊഴിലാളികള്‍ക്കായി മാറ്റിവെക്കണമെന്ന ആവശ്യം സംഘാടകര്‍ അംഗീകരിച്ചതോടെ അംബാസിഡര്‍ ഡോ ജോര്‍ജ്ജ് ജോസഫിന് ആഹ്ളാദം.
Post a Comment