ദേഹ:ഫലസ്തീന്‍ ചെറുത്തുനില്‍പ് സംഘമായ ഹമാസിനെ അന്യായമായി പിന്തുണക്കുന്നുവെന്ന് ആരോപിച്ച് എതിര്‍ ഗ്രൂപ്പായ ഫതഹ് ഖത്തറിനെതിരെ രംഗത്തുവന്നിട്ടുണ്ട്.
ഫലസ്തീനില്‍ അട്ടിമറി സൃഷ്ടിക്കുന്നവര്‍ക്കായി സദാ വാതില്‍ തുറന്നിടുന്ന ഖത്തര്‍ തങ്ങള്‍ക്കുനേരെ വാതില്‍ കൊട്ടിയടക്കുകയാണെന്ന് ഫലസ്തീന്‍ പ്രസിഡന്‍ഷ്യല്‍ സെക്രട്ടറി ജനറല്‍ അല്‍ത്വയ്യിബ് അബ്ദുറഹ്മാന്‍ കുറ്റപ്പെടുത്തി.
ഹമാസിനെ മുമ്പെന്നത്തേക്കാളെറെ പിന്തുണക്കുകയാണ് ദോഹ. അവര്‍ക്ക് നല്‍കുന്ന പിന്തുണ ഫലസ്തീനുള്ള പിന്തുണയല്ലെന്നും കലാപം ദീര്‍ഘിപ്പിക്കാന്‍ മാത്രമേ അത് സഹായിക്കൂവെന്നും മനസ്സിലാക്കണം. ഫലസ്തീനികള്‍ക്കും അറബ് രാജ്യങ്ങള്‍ക്കുമിടയില്‍ ഭിന്നിപ്പുണ്ടാക്കാനേ ഇത്തരം നീക്കങ്ങള്‍ ഉപകരിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് പങ്കെടുക്കാതിരുന്നത് അറബ് ലീഗ് നേതൃത്വത്തിന്റെ സമ്മര്‍ദംമൂലമാണെന്ന ഖത്തര്‍ പ്രധാനമന്ത്രിയുടെ പ്രസ്താവന ശരിയല്ലെന്ന് ത്വയ്യിബ് പറഞ്ഞു. ക്വാറം തികഞ്ഞാല്‍ മാത്രമേ അദ്ദേഹം പങ്കെടുക്കൂവെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നതാണ്.
അറബ് രാജ്യങ്ങളുടെ അഭിപ്രായഭിന്നതക്കല്ല, ഫലസ്തീന്‍ ജനതയുടെ ഉത്തമ താല്‍പര്യങ്ങള്‍ക്കാണ് തങ്ങള്‍ പ്രാമുഖ്യം നല്‍കുന്നതെന്ന് പറഞ്ഞ അദ്ദേഹം, അബ്ബാസ് പലതവണ ദോഹ സന്ദര്‍ശിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും ഖത്തറിന്റെ ഭാഗത്തുനിന്ന് മറുപടിയുണ്ടായില്ലെന്ന് ആരോപിച്ചു.
1 comment:
ഫലസ്തീന്‍ ചെറുത്തുനില്‍പ് സംഘമായ ഹമാസിനെ അന്യായമായി പിന്തുണക്കുന്നുവെന്ന് ആരോപിച്ച് എതിര്‍ ഗ്രൂപ്പായ ഫതഹ് ഖത്തറിനെതിരെ രംഗത്തുവന്നിട്ടുണ്ട്.
ഫലസ്തീനില്‍ അട്ടിമറി സൃഷ്ടിക്കുന്നവര്‍ക്കായി സദാ വാതില്‍ തുറന്നിടുന്ന ഖത്തര്‍ തങ്ങള്‍ക്കുനേരെ വാതില്‍ കൊട്ടിയടക്കുകയാണെന്ന് ഫലസ്തീന്‍ പ്രസിഡന്‍ഷ്യല്‍ സെക്രട്ടറി ജനറല്‍ അല്‍ത്വയ്യിബ് അബ്ദുറഹ്മാന്‍ കുറ്റപ്പെടുത്തി.
Post a Comment