Monday, February 2, 2009

ഖത്തര്‍ കെ എം സി സി 37 ലക്ഷം രൂപ വിതരണം ചെയ്തു


ദോഹ:ഖത്തര്‍ കേരളാ മുസ്ലിം കള്‍ച്ചറല്‍ സെന്റര്‍ സംഘടിപ്പിച്ച 'സ്നേഹ സാന്ത്വനം' പരിപാടിയില്‍ വിവിധ പദ്ധതികള്‍ക്കായുള്ള സഹായധനമായി 37 ലക്ഷം രൂപ വിതരണം ചെയ്തു.

കെ എം സി സി പദ്ധതികളായ സാമൂഹ്യ സുരക്ഷ, സ്നേഹപൂര്‍വ്വം കെ എം സി സി എന്നിവയില്‍ നിന്നാണ് അര്‍ഹരായവര്‍ക്ക് ഈ തുക നല്‍കിയത്. വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ദോഹ സിനിമയില്‍ നടന്ന പ്രത്യേക പരിപാടിയിലാണ് തുക കൈമാറിയത്. മുസ്ലിം യൂത് ലീഗ് സംസ്ഥാന പ്രസിഡന്റ് കെ എം ഷാജി മുഖ്യാതിഥിയായിരുന്നു.

"തീവ്രവാദത്തിനെതിരെ സന്ധിയില്ലാത്ത സമരം തുടരാന്‍ യൂത്ത് ലീഗ് പ്രതിജ്ഞാ ബദ്ധമാണ്. സ്വന്തം സമുദായത്തെ അപമാനത്തിലും അപകടകരമായ ഭവിഷ്യത്തിലേക്കും തള്ളിവിടുന്ന തീവ്ര വര്‍ഗ്ഗീയതകളോട് ഒത്തു പോകാന്‍ ഒരിക്കലും യൂത്ത് ലീഗിനാവില്ല. ലീഗിന്റെ 60 വര്‍ഷത്തെ ചരിത്രത്തില്‍ മറ്റൊരു സമുദായത്തിലെ അംഗത്തിനും ഇതേ വരെ ആശങ്ക ഉണ്ടായിട്ടില്ല. വര്‍ഗ്ഗീയ ശക്തികളെ ചെറുക്കുന്നതില്‍ ലീഗ് വിജയിച്ചത് അതിന്റെ മാനുഷികവും മതേതരവുമായ കാഴ്ചപ്പാടു കൊണ്ടു തന്നെയാണ്. മതവിരുദ്ധമാണ് എന്‍ ഡി എഫ് ഉയര്‍ത്തുന്ന ആശയം. അത് മതപരമായി ശരിയാണെന്ന് തെളിയാക്കാന്‍ അവര്‍ തയ്യാറുണ്ടൊ'' ഷാജി ചോദിച്ചു. കേരളത്തില്‍ ഭരണം നടത്തുന്ന ഇടതു മുന്നണി വെട്ടിപ്പിന്റെ പര്യായമായി മാറിയിരിക്കുന്നു. സി പി എമ്മിന്റെ അവസ്ഥയില്‍ ഖേദമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കെ എം സി സി ആക്ടിംഗ് പ്രസിഡണ്ട് കെ ടി അബ്ദുല്ലത്തീഫ് അധ്യക്ഷത വഹിച്ചു. ജനറല്‍സെക്രട്ടറി എസ് എ എം ബഷീര്‍ സ്വാഗതം പറഞ്ഞു. സ്നേഹപൂര്‍വ്വം പദ്ധതി കണ്‍വീനര്‍ ഇഖ്ബാല്‍ ചേറ്റുവ, എം ടി പി മുഹമ്മദ് കുഞ്ഞി, ഇബ്രാഹിം മൌവ്വഞ്ചേരി, പി എസ് എം ഹുസൈന്‍ എന്നിവര്‍ സംസാരിച്ചു.

1 comment:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ഖത്തര്‍ കേരളാ മുസ്ലിം കള്‍ച്ചറല്‍ സെന്റര്‍ സംഘടിപ്പിച്ച 'സ്നേഹ സാന്ത്വനം' പരിപാടിയില്‍ വിവിധ പദ്ധതികള്‍ക്കായുള്ള സഹായധനമായി 37 ലക്ഷം രൂപ വിതരണം ചെയ്തു.