ദോഹ:പ്രവാസികള്‍ സമ്മേളനങ്ങള്‍ക്കായി കൊടുക്കുന്ന പണം അടിയന്തിരമായി നിയന്ത്രിക്കണമെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് കെ എം ഷാജി. ഇന്ത്യന്‍ മീഡിയാ ഫോറം ഹിലാലിലെ 'ഇന്‍കാസ്' ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച മീറ്റ് ദ പ്രസ്സ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമ്മേളനങ്ങള്‍ക്കായി നല്‍കുന്ന പണം ഏറ്റവും വെയിസ്റാണ്. ഇത് നിര്‍മ്മാണാത്മകമായി ഉപയോഗിക്കാനാണ് പ്രവാസികള്‍ ശ്രദ്ധിക്കേണ്ടത്. പ്രവാസികള്‍ വിയര്‍പ്പൊഴുക്കി ഉണ്ടാക്കുന്ന പണം മണിക്കൂറുകള്‍ കൊണ്ടു തുലച്ചു കളയുകയാണ്. ഇത് യുവാക്കളെ ബാധിക്കുന്ന പ്രശ്നമാണ്. വിപ്ളവങ്ങള്‍ ജനിക്കേണ്ടത് യുവാക്കളില്‍ നിന്നാണ്. കേരളത്തിലെ ഒരു സംഘടന കോഴിക്കോട് നടത്തിയ ജില്ലാ സമ്മേളനത്തിന് ഒരു കോടി ഉറുപ്പികയാണ് ചെലവ്. നാലു മണിക്കൂര്‍ ഇരിക്കാവുന്ന സ്റേജിന് അമ്പത് ലക്ഷം രൂപ ചെലവഴിക്കുന്ന സാഹചര്യം ആലോചിക്കേണ്ടതാണ്.
മുസ്ലിംകള്‍ മാത്രമല്ല എല്ലാ മത സംഘനടകളും അല്ലാത്തവരും ഇത്തരം സമ്മേളനങ്ങള്‍ നടത്തുന്നുണ്ട്. നമ്മുടെ നാട്ടില്‍ ഗ്രാമപഞ്ചായത്ത് വീട് വെക്കാന്‍ കൊടുക്കുന്നത് മുപ്പത്തി അയ്യായിരം രൂപ മാത്രമാണ്. സമ്മേളനങ്ങള്‍ക്കായി ചെലവഴിക്കുന്ന പണം കൊണ്ട് എത്ര കുടുംബാംഗങ്ങള്‍ക്ക് ജീവിക്കാം എന്ന് നാം ആലോചിക്കേണ്ടതുണ്ട്.
നാലു മണിക്കൂര്‍ പരസ്പരം മസ്കിട്ടു സംസാരിക്കാന്‍ ചെലവഴിക്കുന്ന പണത്തിന്റെ കാര്യത്തില്‍ കൃത്യമായ ബോധം പ്രവാസികള്‍ക്കുണ്ടാവണം. ഇത് യുവാക്കളെ ബാധിക്കുന്ന കാര്യങ്ങളാണ്.'' അദ്ദേഹം വ്യക്തമാക്കി. മുസ്ലിം യൂത്ത് ലീഗ് അതിന്റെ സ്പെയിസ് മനസ്സിലാക്കിയാണ് പ്രവര്‍ത്തിക്കുന്നതെന്നും കെ എം ഷാജി പറഞ്ഞു.
ഇന്ത്യന്‍ മീഡിയാ ഫോറം പ്രസിഡന്റ് അശ്റഫ് തൂണേരി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പി ആര്‍ പ്രവീണ്‍ സ്വാഗതവും അഹ്മദ് പാതിരിപ്പറ്റ നന്ദിയും പറഞ്ഞു.
1 comment:
പ്രവാസികള്‍ സമ്മേളനങ്ങള്‍ക്കായി കൊടുക്കുന്ന പണം അടിയന്തിരമായി നിയന്ത്രിക്കണമെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് കെ എം ഷാജി. ഇന്ത്യന്‍ മീഡിയാ ഫോറം ഹിലാലിലെ 'ഇന്‍കാസ്' ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച മീറ്റ് ദ പ്രസ്സ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Post a Comment