Thursday, February 5, 2009

ഗാസ:അല്‍ജസീറക്ക് ഇസ്രായേല്‍ വിലക്ക് ഏര്‍പ്പെടുത്തി

ദോഹ:ദോഹ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അല്‍ജസീറ ചാനലിന് ഇസ്രായേലില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഗാസ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇസ്രായേലുമായുള്ള വാണിജ്യ ബന്ധം നിര്‍ത്തിവെക്കാന്‍ ഖത്തര്‍ തീരുമാനിച്ചതാണ് അല്‍ജസീറയോട് പ്രതികാരം വീട്ടാനുള്ള ജൂതരാജ്യത്തിന്റെ പ്രകോപനം. ചാനലിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് ഇസ്രായേലി പത്രമായ 'ഹാറത്സ്' ആണ് റിപ്പോര്‍ട്ട് ചെയ്തത്.

തെല്‍അവീവിലെ അല്‍ജസീറ ഓഫീസ് അടച്ചുപൂട്ടാന്‍ നീക്കമുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇസ്രായേലിലും ഫലസ്തീനിലും സ്വതന്ത്രമായ പ്രവര്‍ത്തനം അസാധ്യമാക്കാനുള്ള നടപടികള്‍ ഇസ്രായേല്‍ സ്വീകരിക്കും. ഇസ്രായേലുകാരല്ലാത്ത അല്‍ജസീറ ജീവനക്കാരുടെ വിസ പുതുക്കിക്കൊടുക്കുകയോ പുതിയ ജീവനക്കാര്‍ക്ക് വിസ അനുവദിക്കുകയോ ചെയ്യില്ല. ഗവണ്‍മെന്റ് വകുപ്പുകളിലേക്കും സൈന്യത്തിലേക്കുമുള്ള പ്രവേശം നിഷേധിക്കാനും തീരുമാനിച്ചിട്ടുണ്ട്. അല്‍ജസീറക്ക് അഭിമുഖങ്ങളോ റിപ്പോര്‍ട്ടോ നല്‍കരുതെന്ന് മന്ത്രിമാര്‍ക്കും പാര്‍ലമെന്റ് അംഗങ്ങള്‍ക്കും സര്‍ക്കാര്‍ നിര്‍ദേശം കൊടുത്തിട്ടുണ്ട്.

എന്നാല്‍ ഈ നിയന്ത്രണങ്ങളെ ഇസ്രായേല്‍ ന്യായീകരിക്കുകയാണ്. ഇപ്പോഴത്തെ സാഹചര്യങ്ങള്‍ പരിഗണിച്ച് ഇസ്രായേലും അല്‍ജസീറ നെറ്റ്വര്‍ക്കും തമ്മിലുള്ള ബന്ധത്തില്‍ ചില പുനഃക്രമീകരണങ്ങള്‍ വരുത്തുകമാത്രമാണ് ചെയ്തതെന്ന് പ്രസ്താവിച്ച വിദേശകാര്യ മന്ത്രാലയ വക്താവ്, മാധ്യമസ്വാതന്ത്യ്രവും അറിയാനുള്ള ജനങ്ങളുടെ അവകാശവും വിലമതിക്കുന്നുവെന്ന് അവകാശപ്പെട്ടു.

അതിനിടെ, റഫാ അതിര്‍ത്തി വഴി ഗാസയില്‍ പ്രവേശിക്കാനുള്ള അല്‍ജസീറ ചാനല്‍ സംഘത്തിന്റെ ശ്രമം ഈജിപ്ത് തടഞ്ഞു. വ്യക്തമായ കാരണം കാണിക്കാതെയാണ് അധികൃതര്‍ ഇവരെ തടഞ്ഞത്.

അഹ്മദ് മന്‍സൂര്‍, ഗസ്സാന്‍ ബിന്‍ ജദ് എന്നിവരാണ് സംഘത്തിലുള്ളത്. മറ്റ് രാജ്യങ്ങളില്‍നിന്നുള്ള മാധ്യമപ്രവര്‍ത്തകരെയെല്ലാം കടത്തിവിട്ട അധികൃതര്‍, മറ്റുള്ളവര്‍ ഹാജരാക്കിയ രേഖകളെല്ലാം സമര്‍പ്പിച്ചിട്ടും തങ്ങളെ തടയുകയായിരുന്നുവെന്ന് അഹ്മദ് മന്‍സൂര്‍ പറഞ്ഞു.

2 comments:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ദോഹ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അല്‍ജസീറ ചാനലിന് ഇസ്രായേലില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഗാസ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇസ്രായേലുമായുള്ള വാണിജ്യ ബന്ധം നിര്‍ത്തിവെക്കാന്‍ ഖത്തര്‍ തീരുമാനിച്ചതാണ് അല്‍ജസീറയോട് പ്രതികാരം വീട്ടാനുള്ള ജൂതരാജ്യത്തിന്റെ പ്രകോപനം. ചാനലിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് ഇസ്രായേലി പത്രമായ 'ഹാറത്സ്' ആണ് റിപ്പോര്‍ട്ട് ചെയ്തത്.

ila said...

സുഹൃത്തേ
മലയാളത്തില്‍ മുഖ്യധാരാ മാധ്യൺമങ്ങളില്‍ നിന്നൊഴിഞ്ഞ് സാധാരണകക്കാരനുവേണ്ടി ഒരു സമാന്തര മാധ്യൺമം എന്ന ആശയത്തില്‍ നിന്നാണ് ഇല എന്ന പബ്ലിക് മീഡിയ പോര്‍ട്ടല്‍ രൂപമെടുത്തത്.
മികച്ച ബ്ലോഗുകളില്‍ നിന്നുള്ള പോസ്റ്റുകളും വ്യക്തികള്‍ നേരിട്ട പോസ്റ്റ് ചെയ്യുന്ന ലേഖനങ്ങളുമാവും ഇലയിലുണ്ടാവുക.
എല്ലാ ബ്ലോഗ് പോസ്റ്റുകള്‍ക്കും മാതൃബ്ലോഗിലേക്ക് വ്യക്തമായ ലിങ്ക് ഉണ്ടായിരിക്കും.
താങ്കളുടെ "Qatar Times" കൂടി ഇലയില്‍ ചേര്‍ക്കുന്നതില്‍ അസൌകര്യങ്ങള്‍ ഒന്നും ഇല്ലെന്നു കരുതുന്നു.
http://ila.cc