Monday, February 16, 2009

മെഡിക്കല്‍ ക്യാമ്പ്:സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു

ദോഹ:ഇന്ത്യന്‍ ഇസ്‌ലാമിക് അസോസിയേഷനും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച ഏഴാമത് സൗജന്യ മെഡിക്കല്‍ ക്യാമ്പില്‍ പ്രവര്‍ത്തിച്ച പാരാ മെഡിക്കല്‍ വളണ്ടിയര്‍മാരെ ഇന്ത്യന്‍ ഇസ്‌ലാമിക് അസോസിയേഷന്‍ ഹാളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ആദരിച്ചു.

ക്യാമ്പിന്റെ മുഖ്യപ്രായോജകരായ ക്യൂടെലിന്റെ പ്രതിനിധി ജാബിര്‍ അലി അല്‍ശാവി മുഖ്യാതിഥിയായിരുന്നു.

ഡോ.അബ്ദുള്‍ റഷീദ് ആശംസാ പ്രസംഗം നടത്തി. ക്യാമ്പ് വളണ്ടിയര്‍മാരെ അദ്ദേഹം അഭിനന്ദിച്ചു. അസോസിയേഷന്‍ പ്രസിഡന്റ് വി.ടി. അബ്ദുള്ളക്കോയ, ഡോ.അബ്ദുള്‍ റഷീദ്, കെ. സുബൈര്‍ അബ്ദുല്ല എന്നിവര്‍ വിതരണം ചെയ്തു.

ജനസേവന വകുപ്പ് അധ്യക്ഷന്‍ പി. അബൂബക്കര്‍ മാസ്റ്റര്‍ സ്വാഗതം പറഞ്ഞു. എന്‍.കെ. മുഹിയുദ്ദീന്‍ ഖിറാഅത്ത് നടത്തി.

1 comment:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ഇന്ത്യന്‍ ഇസ്‌ലാമിക് അസോസിയേഷനും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച ഏഴാമത് സൗജന്യ മെഡിക്കല്‍ ക്യാമ്പില്‍ പ്രവര്‍ത്തിച്ച പാരാ മെഡിക്കല്‍ വളണ്ടിയര്‍മാരെ ഇന്ത്യന്‍ ഇസ്‌ലാമിക് അസോസിയേഷന്‍ ഹാളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ആദരിച്ചു