Monday, February 16, 2009

മാക്ഖത്തര്‍ മെയ് അവസാനം ദോഹയില്‍ കലാവിരുന്നൊരുക്കുന്നു

ദോഹ:കോഴിക്കോട് ജില്ലയിലെ പ്രവാസി കൂട്ടായ്മയായ മുസ്‌ലിം അസോസിയേഷന്‍ ഓഫ് കോഴിക്കോട് (മാക്ഖത്തര്‍) മെയ് 29ന് ദോഹയില്‍ വിപുലമായ കലാ സംസ്‌കാരിക പരിപാടികള്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചു.

സംഘടന ജില്ലയില്‍ നടത്തിവരുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന പരിപാടിയില്‍ ഖത്തറിലെയും കേരളത്തിലെയും പ്രമുഖരായ കലാകാരന്മാര്‍ സംബന്ധിക്കും.

പ്രസിഡന്റ് റഹിം ഓമശ്ശേരിയുടെ അധ്യക്ഷതയില്‍ ദോഹ ജദീദിലെ ഐ.വൈ.എ. ഹാളില്‍ ചേര്‍ന്ന ജനറല്‍ ബോഡി യോഗം പരിപാടിയുടെ വിജയത്തിനായി വിപുലമായ സ്വാഗതസംഘം രൂപവത്കരിച്ചു.

റഹിം ഓമശ്ശേരി ചെയര്‍മാനും ടി.എം. മൊയ്തു, ഇ.പി. അബ്ദുറഹ്മാന്‍, കെ.വി.എ. ലത്തീഫ് എന്നിവര്‍ വൈസ് ചെയര്‍മാന്മാരുമായുള്ള കമ്മിറ്റിയുടെ ജനറല്‍ കണ്‍വീനറായി വി.ടി. ഫൈസലിനെയും ജോയന്റ് കണ്‍വീനര്‍മാരായി അബ്ദുല്ല കരിപ്പാളി, സഫീര്‍ വി. എന്നിവരെയും തിരഞ്ഞെടുത്തു.

വിവിധ വകുപ്പുകളുടെ കണ്‍വീനര്‍മാരായി അസ്‌ലം സി.ടി. (പ്രോഗ്രാം), താഹിര്‍ (സാമ്പത്തികം), അബ്ദുന്നാസര്‍ വേളം (പ്രചാരണം), പി.പി. അബ്ദുറഹിം (സ്വീകരണം), ബഷീര്‍ ടി.കെ. (വളണ്ടിയര്‍), ഒ. പോക്കര്‍ (അതിഥി), മുഹമ്മദ് കൊടിയത്തൂര്‍ (ഭക്ഷണം), റസാഖ് കാരാട്ട് (വേദി), ഇബ്രാഹിം പൊടിയാടി (ഗതാഗതം), ഹനീഫ കാപ്പാട് (പ്രവേശന പാസ്), യാസിര്‍ കുറ്റിയാടി (റെക്കോഡിങ്) തുടങ്ങിയവരെയും തിരഞ്ഞെടുത്തു. അബ്ദുസ്സലാം ഒ.എസ്. ഖിറാഅത്ത് നടത്തി. സെക്രട്ടറി അസ്‌ലം ചെറുവാടി സ്വാഗതം പറഞ്ഞു. കലന്തന്‍ പേരാമ്പ്ര പ്രസംഗിച്ചു.

1 comment:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

കോഴിക്കോട് ജില്ലയിലെ പ്രവാസി കൂട്ടായ്മയായ മുസ്‌ലിം അസോസിയേഷന്‍ ഓഫ് കോഴിക്കോട് (മാക്ഖത്തര്‍) മെയ് 29ന് ദോഹയില്‍ വിപുലമായ കലാ സംസ്‌കാരിക പരിപാടികള്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചു.

സംഘടന ജില്ലയില്‍ നടത്തിവരുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന പരിപാടിയില്‍ ഖത്തറിലെയും കേരളത്തിലെയും പ്രമുഖരായ കലാകാരന്മാര്‍ സംബന്ധിക്കും.