Saturday, February 21, 2009

ബജറ്റ്:ഖത്തറില്‍ സമ്മിശ്ര പ്രതികരണം

ദോഹ:സംസ്ഥാന ബജറ്റില്‍ പ്രവാസികള്‍ക്കായി പ്രഖ്യാപിക്കപ്പെട്ട പദ്ധതികളെക്കുറിച്ച് ഗള്‍ഫില്‍ സമ്മിശ്ര പ്രതികരണം.സാമ്പത്തിക മാന്ദ്യത്തിന്റെ ഇരകളായി മാറിക്കൊണ്ടിരിക്കുന്ന പ്രവാസി സമൂഹത്തിന്റെ ക്ഷേമത്തിനും പുനരധിവാസത്തിനും പ്രത്യേക തുക നീക്കിവെച്ച കേരള സര്‍ക്കാരിനെ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നതെന്ന് സര്‍ക്കാറിനോട് ചായ്‌വുള്ള സംഘടനയിലെ അംഗങ്ങള്‍ അഭിപ്രായപ്പെട്ടു.

പ്രവാസികള്‍ക്കായി പദ്ധതിയെന്ന പ്രഖ്യാപനം ശ്ലാഘനീയമെങ്കിലും പ്രയോഗവല്‍കരണം സംശയാസ്പദമാണെന്നും,കെഎഫ്സി വഴി വായ്പ എന്നത് ആര്‍ക്കും എപ്പോഴും ലഭിക്കുന്ന സംവിധാനമാണെന്നും,പ്രവാസികളുടെ കുടുംബങ്ങളെ സഹായിക്കുന്ന ഒരു നിര്‍ദേശവും ബജറ്റില്‍ ഇല്ലെന്നും പ്രതിപക്ഷ സംഘടനയിലെ അംഗങ്ങള്‍ കുറ്റപ്പെടുത്തി

1 comment:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

സംസ്ഥാന ബജറ്റില്‍ പ്രവാസികള്‍ക്കായി പ്രഖ്യാപിക്കപ്പെട്ട പദ്ധതികളെക്കുറിച്ച് ഗള്‍ഫില്‍ സമ്മിശ്ര പ്രതികരണം.സാമ്പത്തിക മാന്ദ്യത്തിന്റെ ഇരകളായി മാറിക്കൊണ്ടിരിക്കുന്ന പ്രവാസി സമൂഹത്തിന്റെ ക്ഷേമത്തിനും പുനരധിവാസത്തിനും പ്രത്യേക തുക നീക്കിവെച്ച കേരള സര്‍ക്കാരിനെ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നതെന്ന് സര്‍ക്കാറിനോട് ചായ്‌വുള്ള സംഘടനയിലെ അംഗങ്ങള്‍ അഭിപ്രായപ്പെട്ടു.