Tuesday, February 10, 2009

ഖത്തര്‍ പയ്യന്നൂര്‍ സൌഹ്യദവേദി കഥ, കവിത,ലേഖനം, കാര്‍ട്ടൂണ്‍ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു

ദോഹ:ഖത്തര്‍ പയ്യന്നൂര്‍ സൌഹ്യദവേദി രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ചു കഥ, കവിത,ലേഖനം, കാര്‍ട്ടൂണ്‍ എന്നീ വിഷയങ്ങളില്‍ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു.

സൃഷ്ടികള്‍ ആനൂകാലികങ്ങളില്‍ പ്രസിദ്ധീകരീക്കാത്തതും മൌലികവും ആയിരിക്കണം. കഥ പത്തുപേജിലും കവിത അമ്പതുവരികളിലും ലേഖനം എട്ടുപേജിലും കൂടുതല്‍ പാടുള്ളതല്ല.

"പ്രവാസവാര്‍ത്തകളോട് കേരളത്തിലെ മാധ്യമങ്ങളുടെ സമീപനം'' എന്നതാണ് ലേഖനത്തിനുള്ള വിഷയം.

അകക്കാമ്പുള്ള ഏതുവിഷയവും വിമര്‍ശനാത്മകമായി കാര്‍ട്ടൂണില്‍ ഉപയോഗിക്കാവുന്നതാണ്. സൃഷ്ടികളെ വേദി ഏര്‍പ്പെടുത്തുന്ന വിദഗ്ധ പാനലുകളായിരിക്കും വിലയിരുത്തുക.

ഒന്നും രണ് ടും മൂന്നും സ്ഥാനക്കാര്‍ക്ക് വേദിയുടെ വാര്‍ഷികത്തോടനുബന്ധിച്ച് നടത്തുന്ന ചടങ്ങില്‍ വെച്ച് പുരസ്ക്കാരം നല്‍കി ആദരിക്കുന്നതായിരിക്കും.

എഴുത്തുകാരന്റെ പേരും സൃഷ്ടിയുടെ പേരും പ്രത്യേകം പേപ്പറില്‍ എഴുതി സൃഷ്ടിയുടെകൂടെ വെയ്ക്കേണ്ടതാണ്. സൃഷ്ടിയില്‍ എഴുത്തുകാരന്റെ പേരുകള്‍ രേഖപ്പെടുത്തരുത്. സൃഷ്ടികള്‍ താഴെ കൊടുത്തിരിക്കുന്ന വിലാസത്തില്‍ മാര്‍ച്ച് 25 ആകം ലഭിക്കേണ്ടതാണ്.

കള്‍ച്ചറല്‍ സെക്രട്ടറി,
പയ്യന്നൂര്‍ സൌഹ്യ്രദവേദി,
പി.ഒ. ബോക്സ്-103,
ദോഹ, ഖത്തര്‍.

കൂടുതല്‍ വിവരങ്ങള്‍ക്ക് 5130848, 5883582 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.

1 comment:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ഖത്തര്‍ പയ്യന്നൂര്‍ സൌഹ്യദവേദി രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ചു കഥ, കവിത,ലേഖനം, കാര്‍ട്ടൂണ്‍ എന്നീ വിഷയങ്ങളില്‍ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു.

സൃഷ്ടികള്‍ ആനൂകാലികങ്ങളില്‍ പ്രസിദ്ധീകരീക്കാത്തതും മൌലികവും ആയിരിക്കണം. കഥ പത്തുപേജിലും കവിത അമ്പതുവരികളിലും ലേഖനം എട്ടുപേജിലും കൂടുതല്‍ പാടുള്ളതല്ല.